"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42:
==ചരിത്രം==
===പശ്ചാത്തലം===
[[File:Jawaharlal Nehru Inaugurates AISF Formation Conference.jpg|thumb|'''ജവഹർലാൽ നെഹ്‌റു 1936 ഓഗസ്റ്റ് 12 ന് ലഖ്‌നൗവിൽ എ.ഐ.എസ്.എഫ് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു''']]
[[File:Aisf first national conference (1936).jpg|thumb|'''എ.ഐ.എസ്.എഫ് , ആദ്യത്തെ കോൺഫറൻസിലൂടെ (1936) തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദേശീയ കൗൺസിലിലെ അംഗങ്ങൾ മുഹമ്മദലി ജിന്നയുമായി''']]
 
ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. കൽക്കത്തയിൽ സ്ഥിരവാസമുറപ്പിച്ച വിവിയൻ ഡെറാസിയോ എന്ന ഒരു അധ്യാപകൻ അദ്ദേഹം കൽക്കത്ത ഹിന്ദു കോളജിലെ ല്കചററായിരുന്നു. 1828ൽ ആരംഭിച്ച വിദ്യാർഥി സംഘടന, അക്കാദമിക് അസോസിയേഷൻ ആണ് ഇന്ത്യാ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ വിദ്യാർഥി സംഘടന. ഈ സംഘടന അക്കാദമിക് വിഷയങ്ങളെ കുറിച്ചുള്ള ഗൗരവമുള്ള ചർച്ചകൾ മാത്രമല്ല സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും അതിലുപരി അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായുള്ള പ്രചരണവും ഈ സംഘടന നടത്തിയിരുന്നു. ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്‌ലിം തുടങ്ങി എല്ലാ മതവിഭാഗങ്ങളിലുംപെട്ട വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളായിരുന്നു. അവർ വളരെ സജീവമായിതന്നെ ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആധുനികതയ്ക്കും സാമൂഹ്യ പുരോഗതിക്കുമായി നിലകൊള്ളുകയും ചെയ്തു.
 
Line 56 ⟶ 53:
 
ഇന്ത്യയിൽ സർവകലാശാലകളുടെ എണ്ണം 1916-17 വർഷങ്ങളിൽ വെറും എട്ട് മാത്രമായിരുന്നു. 1921-22 ൽ 14 ആയും 1936-37ൽ 16 ആയും ഉയർന്നു. കോളജുകളാവട്ടെ 1921-22 കാലത്തെ വെറും 226 ൽ നിന്ന് 36-37 ൽ 340 ആയി ഉയർന്നു. സ്‌കൂളുകൾ 21-22 ൽ 8987 ആയിരുന്നത് 1936 -37 ൽ 14414 ആയി ഉയർന്നു. വിദ്യാർഥികളുടെ എണ്ണം 1901 – 02 വർഷങ്ങളിലെ 45 ലക്ഷത്തിൽ നിന്ന് 1936 – 37 ൽ ഒരു കോടി 41 ലക്ഷമായി ഉയർന്നു. അതിൽ 31 ലക്ഷം പെൺകുട്ടികളായിരുന്നു. വിദ്യാർഥികളിലെ രാഷ്ട്രീയ അവബോധം വളരെ ഉയർന്നതായിരുന്നു. ഇതിന് കാരണമായത് 1928ൽ ആരംഭിച്ച യൂത്ത്‌ലീഗ് പ്രസ്ഥാനമായിരുന്നു. അവർ റഷ്യൻ വിപ്ലവത്തിന്റെ വിജയത്തോടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി.
===രൂപീകരണം===
 
[[File:Jawaharlal Nehru Inaugurates AISF Formation Conference.jpg|thumb|'''ജവഹർലാൽ നെഹ്‌റു 1936 ഓഗസ്റ്റ് 12 ന് ലഖ്‌നൗവിൽ എ.ഐ.എസ്.എഫ് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു''']]
[[File:Aisf first national conference (1936).jpg|thumb|'''എ.ഐ.എസ്.എഫ് , ആദ്യത്തെ കോൺഫറൻസിലൂടെ (1936) തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദേശീയ കൗൺസിലിലെ അംഗങ്ങൾ മുഹമ്മദലി ജിന്നയുമായി''']]
1928ൽ കൽക്കത്തയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിലും 1929ൽ ലാഹോറിൽ മദൻ മോഹൻ മാളവ്യയുടെ അധ്യക്ഷതയിലും രണ്ട് വിദ്യാർഥി സമ്മേളനങ്ങൾ നടന്നു. 1930 കൾ മുതൽ വിവിധ സ്റ്റുഡന്റ്‌സ് ഫെഡറേഷനുകൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ രൂപീകൃതമായി. ഈയൊരു പശ്ചാത്തലത്തിലാണ് 1931 മാർച്ച് 26ന് കറാച്ചിയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന 700 പ്രതിനിധികൾ പങ്കെടുത്ത യോഗം ഒരു അഖിലേന്ത്യ സംഘടനയ്ക്ക് രൂപം നൽകാൻ തീരുമാനിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് അധികാരികൾ ഇതിലെ അപകടം മനസ്സിലാക്കി വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർഥികളെ ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ വിളിച്ചുകൂട്ടി ഒരു ഔദ്യോഗിക സംഘടനയുണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷെ, പ്രസ്തുത മീറ്റിംഗ് ദേശീയവാദികളായ വിദ്യാർഥികൾ കൈയ്യടക്കി. ഇതോടെ ദേശീയ വാദികളായ വിദ്യാർഥികളുടെ ഒരു അഖിലേന്ത്യാ സംഘടനയുടെ രൂപീകരണം അനിവാര്യമാണെന്ന് ദേശീയ വാദികൾക്ക് ബോധ്യമായി. അങ്ങനെയാണ് 1936 ഓഗസ്റ്റ് 12-13 തീയതികളിൽ ഇന്ത്യയിലെ എല്ലാ വിദ്യാർഥി സംഘടനകളെയും ക്ഷണിച്ചുകൊണ്ട് ഒരു സമ്മേളനം നടത്തുവാൻ തീരുമാനമാവുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ പാർട്ടികളിൽ നിന്നെല്ലാം പ്രതിനിധികളെത്തി. വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ആൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാപന സമ്മേളനം അങ്ങനെ രാജ്യം മുഴുവൻ പങ്കെടുത്ത വലിയ ഒരു സമ്മേളനമായി മാറി. 936 പ്രതിനിധികൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ 211 സംഘടനകളെ പ്രതിനിധാനം ചെയ്തു. [[മുഹമ്മദാലി ജിന്ന]] അദ്ധ്യക്ഷത വഹിച്ച രൂപീകരണ സമ്മേളനം [[ജവഹർലാൽ നെഹ്‌റു]] ആണ് ഉദ്ഘാടനം ചെയ്തത്. [[മഹാത്മാഗാന്ധി]], [[രവീന്ദ്രനാഥ ടാഗോർ]], [[വി.എസ്. ശ്രീനിവാസ ശാസ്ത്രി|ശ്രീനിവാസശാസ്ത്രി ]] തുടങ്ങിയ അനേകം ദേശീയ നേതാക്കൾ ആശംസകൾ നേർന്നു. ഈ സമ്മേളനമാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്ന സംഘടനയുടെ ആരംഭം. പ്രേംനാരായണൻ ഭാർഗവ ആദ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫിന്റെ രണ്ടാമത്തെ സമ്മേളനം 1936 നവംബർ 22 മുതൽ ലാഹോറിൽ നടന്നു. ഈ സമ്മേളനത്തിലാണ് എഐഎസ്എഫിന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഈ സമ്മേളനത്തിൽ നാസി ജർമ്മനി സ്‌പെയിനിനെതിരെ നടത്തുന്ന യുദ്ധത്തിനെതിരെയുള്ള പ്രമേയം പാസാക്കി. റഷ്യൻ വിപ്ലവത്തിൽ നിന്നും ആവേശമുൾക്കൊള്ളണമെന്ന് ശരത്ചന്ദ്രബോസ് പ്രസംഗിച്ചു. ലോക വിദ്യാർഥി പ്രസ്ഥാനവുമായി (ഇന്റർനാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ്) എഐഎസ്എഫിനെ അഫിലിയേറ്റ് ചെയ്തു. ആദ്യമായി വിദ്യാർഥികളുടെ ഒരു അവകാശപത്രിക തയ്യാറാക്കി.
===ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ===
 
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട എ ഐ എസ് എഫ് ലക്‌ഷ്യം പൂർത്തീകരിക്കും വരെ ആ പോരാട്ടത്തിൽ പങ്കു ചേർന്നു. ക്വിറ്റ്‌ ഇന്ത്യാ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം 1942ൽ [[ഹെമു കലാനി]] എന്നാ എ ഐ എസ് എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ൽ അദ്ദേഹത്തിൻറെ പതിനാറാമത്തെ വയസിൽ പരസ്യമായി
തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എ ഐ എസ് എഫ് നേതാവായിരുന്നു. അഖണ്ട ഭാരതത്തിനു വേണ്ടി, ഒടുവിൽ ഗോവ മോചിപ്പിക്കും
 
വരെയും എ ഐ എസ് എഫ് പോരാട്ടങ്ങളിൽ ഉറച്ചുനിന്നു.ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്കരനങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട്‌ പൂർണമാക്കുന്നതിൽ എ ഐ എസ് എഫ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ചരിത്രപരമായ നാവിക പ്രക്ഷോഭം 1946 ഫെബ്രുവരിയിൽ ബോംബെയിൽ നടന്നു. തൊഴിലാളികളും വിദ്യാർത്ഥികളും സജീവമായി പിന്തുണ നൽകി. നേവൽ റേറ്റിംഗിനെ പിന്തുണച്ച് വിദ്യാർത്ഥികളെ അണിനിരത്തുന്നതിൽ എ.ഐ.എസ്.എഫ് സജീവ പങ്കുവഹിച്ചു.
===സ്വാതന്ത്ര ഇന്ത്യയിൽ===
സ്വാതന്ത്ര്യാനന്തരം എ.ഐ.എസ്.എഫ് അതിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും വിദ്യാഭ്യാസ വിഷയങ്ങൾ, സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ സമരം എന്നിവയിൽ കേന്ദ്രീകരിച്ചു. സ്വാതന്ത്ര്യാനന്തരം വിദ്യാർത്ഥികളുടെ ദൈനംദിന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും സാമുദായിക ഭീഷണികൾക്കെതിരായ വിദ്യാർത്ഥികളുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു. ഹൈദരാബാദിലെ നിസാമിന്റെ സാമ്രാജ്യത്വത്തിനെതിരായ തെലങ്കാന സായുധ പോരാട്ടത്തിൽ എ.ഐ.എസ്.എഫ് പ്രധാന പങ്കുവഹിച്ചു.
 
ഒടുവിൽ അഖണ്ട ഭാരതത്തിനു വേണ്ടി ഗോവയെ മോചിപ്പിക്കുന്നതുവരെ എ.ഐ.എസ്.എഫ് പോരാടിക്കൊണ്ടിരുന്നു. 1955 ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സത്യാഗ്രഹികൾ ഗോവയിൽ പ്രവേശിച്ചു. വെടിയുതിർക്കപ്പെട്ടു. തന്റെ നേതാവ് വി.സി. ചിറ്റാലെ
യെ രക്ഷിക്കാൻ ശ്രമിച്ച 23 കാരനായ കർനൈൽ സിംഗ് കൊല്ലപ്പെട്ടു. എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി സുഖേന്ദു മസുദാർ എ.ഐ.എസ്.എഫ് നേതാവ് സി.കെ. ചന്ദ്രപ്പൻ വിദ്യാർത്ഥി സത്യാഗ്രഹികളെ സഹായിക്കാനായി സമരത്തിൽ പങ്കെടുത്തിരുന്നു.
 
1980 കളിൽ, ഖാലിസ്ഥാൻ വാദ പ്രക്ഷോഭത്തിൽ, മുൻ ജനറൽ സെക്രട്ടറി സത്യപാൽ ഡാങ്ങിന്റെ നേതൃത്വത്തിൽ എ.ഐ.എസ്.എഫ് ഖാലിസ്ഥാൻ തീവ്രവാദികളെ പ്രതിരോധിക്കാൻ സായുധ പരിശീലനം നടത്തി. പഞ്ചാബ് സർവകലാശാലയിൽ ഇതിന് നേതൃത്വം നൽകിയിരുന്നത്
എ.ഐ.എസ്.എഫ് നേതാവായിരുന്ന ഹർപാൽ മൊഹാലി ആണ്. പ്രത്യയശാസ്ത്രപരമായി ഖാലിസ്ഥാനെ ചെറുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് മറുപടിയായി ഖാലിസ്ഥാൻ തീവ്രവാദികൾ അദ്ദേഹത്തെ വെടിവച്ചു. ഖാലിസ്ഥാൻ വിഘടനവാദത്തിനെതിരായ പോരാട്ടത്തിൽ നിരവധി എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു
 
വരെയും എ ഐ എസ് എഫ് പോരാട്ടങ്ങളിൽ ഉറച്ചുനിന്നു.ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്കരനങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട്‌ പൂർണമാക്കുന്നതിൽ എ ഐ എസ് എഫ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
 
രൂപീകരണ കാലം മുതൽ ഉയർത്തിയിരുന്ന "സ്വാതന്ത്ര്യം, സമാധാനം, പുരോഗതി" എന്ന മുദ്രാവാക്യം 1958-ൽ നടന്ന ദേശീയ സമ്മേളനത്തിൽ ഭേദഗതി വരുത്തി. അന്ന് മുതൽ പഠിക്കുക പോരാടുക എന്നാ മുദ്രാവാക്യം ആണ് എ ഐ എസ് എഫ് മുന്നോട്ടു വക്കുന്നത്. 29 സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എ ഐ എസ് എഫ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണത്തിനും വർഗ്ഗീയവത്കരണത്തിനും നിലവാരത്തകര്ച്ചക്കും എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ നടത്തിവരുന്നു.സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന വിദ്യാർത്ഥി സംഘടന എഐഎസ്എഫ് ആണ്.സ്വാശ്രയ വിദ്യാലയങ്ങളിലെ ഇടിമുറികളെ തച്ചുതകർക്കാനുള്ള പോരാട്ടത്തിലെ അനിഷേധ്യമായ വിദ്യാർത്ഥി സംഘടന എഐഎസ്എഫ് മാത്രമാണ്.
"https://ml.wikipedia.org/wiki/ഓൾ_ഇന്ത്യാ_സ്റ്റുഡൻ്റ്സ്_ഫെഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്