"കഴകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ശാലിയ കഴകങ്ങൾ |
(ചെ.) →നായർ സമുദായത്തിന്റെ |
||
വരി 74:
=== തട്ടാൻ സമുദായത്തിന്റെ കഴകം===
[[വടയന്തൂർ കഴകം]] - നീലേശ്വരം
==നടത്തിപ്പ്==
കഴകത്തിന്റെ നടത്തിപ്പിനു വേണ്ടുന്ന [[ചെലവ്]] കരം പിരിച്ചെടുക്കുകയാണു ചെയ്യുന്നത്. കഴകത്തിനു കീഴിലുള്ള സമുദായാംഗങ്ങളിൽ നിന്നും ഇങ്ങനെ പിരിച്ചെടുക്കുന്ന കരത്തെ '''കൂട്ട്വായി''' എടുക്കുക എന്നാണു പറയുന്നത്. ശാലിയ സമുദായക്കാർ ഇതിനെ '''കാൽവര''' എന്നാണു പറയുക. ഇതു [[കൊല്ലവർഷ കാലഗണനാരീതി|മാസത്തിലൊരിക്കലോ]] [[വർഷം|വർഷത്തിലൊരിക്കലോ]] ആയി നൽകിയാൽ മതിയാവും. കൂടാതെ [[ഉത്സവം|ഉത്സവകാലത്ത്]] ഓരോ [[കുടുംബം|കുടുംബവും]] [[സംഭാവന|പിരിവു]] നൽകേണ്ടതുണ്ട്. പൊതുവേ [[മരുമക്കത്തായം|മരുമക്കത്തായ]] രീതിയാണ് കഴകങ്ങൾഇൽ അനുവർത്തിക്കുന്നതെങ്കിലും [[മക്കത്തായം|മക്കത്തായ]] രീതിയും ചിലയിറ്റങ്ങളിൽ കണ്ടു വരുന്നുണ്ട്. കഴകങ്ങളിൽ പ്രധാനി അന്തിത്തിരിയനാണ്. വിവിധ തറവാടുകളിലെ മൂത്ത വ്യക്തിയെയാണ് കാരണവർ എന്നു വിളിക്കുന്നത്. ഓരോ പ്രദേശത്തു നിന്നും തെരഞ്ഞെടുക്കുന്നവർ തൊണ്ടച്ചന്മാരുടേയോ ([[വയനാട്ടുകുലവൻ]]) പരദേവതയുടേയോ([[വിഷ്ണു|വിഷ്ണുമൂർത്തി]]) വെളിച്ചപ്പാടുകൾ ആവുന്നു. ഇങ്ങനെ 'ആചാരംകൊണ്ടവർ' ഉത്സവവേളകളിൽ തിരുവായുധവുമേന്തി [[നർത്തനം]] ചെയ്യുന്നു. [[ക്ഷേത്രം|ക്ഷേത്രങ്ങളിലേയും]] കഴകങ്ങളിലേയും പൂജാവിധികൾ വ്യത്യസ്തങ്ങളാണ്. ഉണക്കലരി, അവിൽ, മലർ, കർപ്പൂരം തണ്ണിലമൃത് തുടങ്ങിയ ദ്രവ്യങ്ങളാണു പൂജയ്ക്കുപയോഗിക്കുക. സക്രമം, പൂരം, വിഷു, പുത്തരി, പെരുങ്കളിയാട്ടം പോലുള്ള വിശേഷദിവസങ്ങളിലും എല്ലാമാസത്തേയും ആദ്യചൊവ്വാഴ്ചകളിലും മാത്രമേ കഴകത്തിൽ നട തുറക്കാറുള്ളൂ.
|