"ആംശികസ്വേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
 
ഒരുദ്രവരൂപത്തിലുള്ള [[മിശ്രിതം|മിശ്രിതത്തെ]] സ്വേദനം അഥവാ വാറ്റിയെടുക്കൽ മുഖാന്തിരം അതിന്റെ ഘടകഭാഗങ്ങളായി വേർതിരിക്കുന്നതാണ് '''ആംശികസ്വേദനം (Fractional Distillation)'''. ഒന്നോ അതിലധികമോ ഘടകങ്ങൾ മാത്രമായി [[ബാഷ്പീകരണം|ബാഷ്പീകരിക്കപ്പെടുന്ന]] [[ഊഷ്മാവ്|താപനിലയിലേക്ക്]] [[സംയുക്തം|രാസസംയുക്തങ്ങളെ]] മിശ്രിതത്തെ ചൂടാക്കിയാണ് ഇപ്രകാരം വേർതിരിക്കുന്നത്. അന്തരീക്ഷമർദ്ദത്തിൽ ഘടകാംശങ്ങൾ തമ്മിലുളള തിളനിലയിലെ വ്യത്യാസം 25°C (45°F) -ൽ താഴെയാണെങ്കിൽ മാത്രമേ ആംശികസ്വേദനം വേണ്ടിവരുന്നുളളു. ഈ വ്യത്യാസം 25°C -യിൽ കൂടുതലാണെങ്കിൽ [[ലഘുസ്വേദനം]] മതിയാകും. എഥനോളും ജലവും തമ്മിൽ തിളനിലയിൽ 25°C യിൽ താഴെ വ്യത്യാസമുണ്ടെങ്കിലും ചില അനുപാതങ്ങളിൽ ഈ മിശ്രിതം ആംശികസ്വേദനം വഴി പൂർണമായി വേർതിരിക്കാനാവില്ല. തന്മാത്രാതലത്തിലുള്ള പരസ്പരാകർഷണം കാരണം 96% എഥനോളും 4% ജലവുമുള്ള മിശ്രിതത്തിന് ഒരൊറ്റ തിളനിലയേയുള്ളു 72.2°C. ഈ മിിശ്രിതം [[അസിയോട്രോപിക് മിശ്രിതം]] എന്ന വിഭാഗത്തിൽ പെടുന്നു.
 
== പരീക്ഷണശാലാ സജ്ജീകരണം ==
ആംശികസ്വേദനത്തിന് പരീക്ഷണശാലകളിൽ സാധാരണയായി ഉപയോഗിക്കുന്ന സ്ഫടിക ഉപകരണങ്ങളും പരീക്ഷണസാമഗ്രികളും മതിയാകും. ഇതിൽ സാധാരണയായി [[ബുൻസൻ ദീപം|ബൺസെൻ വിളക്ക്]], അഥവാ മറ്റേതെങ്കിലും താപസ്രോതസ്സ് ചുവടുരുണ്ട ഫ്ലാസ്ക്, ഒരു സാന്ദ്രീകരണി, സിംഗിൾ-പർപ്പസ് ഫ്രാക്ഷനിംഗ് നാളി എന്നിവ ഉൾപ്പെടുന്നു .
[[പ്രമാണം:Fractional_distillation_lab_apparatus.svg|ലഘുചിത്രം| ആംശിക സ്വേദനം<br />ഒരു എർലെൻമെയർ ഫ്ലാസ്ക് സ്വീകരണ ഫ്ലാസ്കായി ഉപയോഗിക്കുന്നു. ഇതിൽ സ്വേദന ഉച്ചിയും വേർതിരിക്കൽ നാളിയും ഒരുമിച്ച് ചേർത്തിരിക്കുന്നു. <ref name="HarwoodMoodyEOCPAP">{{Cite book|url=https://archive.org/details/experimentalorga00harw|title=Experimental organic chemistry: Principles and Practice|last=Laurence M. Harwood|last2=Christopher J. Moody|date=13 June 1989|isbn=978-0-632-02017-1|edition=Illustrated|pages=[https://archive.org/details/experimentalorga00harw/page/145 145–147]|url-access=registration}}</ref>]]
പരീക്ഷണാലയ സജ്ജീകരണത്തിൽ ഇനിപ്പറയുന്നവ ഉൾപ്പെടും:
 
* ഒരു ചൂടുള്ള പ്ലേറ്റ് പോലുള്ള താപസ്രോതസ്സ്
* വാറ്റിയെടുക്കുന്ന ഫ്ലാസ്ക്, സാധാരണയായി ഒരു ചുവടുരുണ്ട ഫ്ലാസ്ക്
* സ്വീകരിക്കുന്ന ഫ്ലാസ്ക് അഥവാ ഒരു ചുവടുരുണ്ട ഫ്ലാസ്ക്
* സ്വേദനനാളി
* സ്വേദന ഉച്ചി
* ആവശ്യമെങ്കിൽ [[താപമാപിനി|തെർമോമീറ്ററും]] അഡാപ്റ്ററും
* ലൈബിഗ് കണ്ടൻസർ അല്ലെങ്കിൽ അല്ലിഹ്ൻ കണ്ടൻസർ പോലുളള ഒരു സാന്ദ്രീകരണി
* വായുരഹിത അഡാപ്റ്റർ (വായുരഹിത വാറ്റിയെടുക്കൽ നടത്തുകയാണെങ്കിൽ മാത്രം ആവശ്യമാണ്; വലതുവശത്തെ ചിത്രത്തിൽ ഉപയോഗിക്കുന്നില്ല)
* ഗ്ലാസ് സന്ധികളുള്ള നിലവാരമുളള ലബോറട്ടറി ഗ്ലാസ് ഉപകരണങ്ങൾ.
 
=== വിശദീകരണം ===
ഒരു ഉദാഹരണമായി, വെള്ളവും [[എഥനോൾ]] മിശ്രിതവും വാറ്റിയെടുക്കുന്നത് പരിഗണിക്കുക. വെള്ളം {{Convert|100|C}} ൽ തിളയ്ക്കുമ്പോൾ എഥനോൾ {{Convert|78.4|C}} ൽ തിളക്കുന്നു . അതിനാൽ, മിശ്രിതം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ആവിയിൽ, ഏറ്റവും അസ്ഥിരമായ ഘടകമായ എഥതനോൾ കുടുതലായി ഉണ്ടാകും. ഈ ഉദാഹരണത്തിൽ, {{Convert|78.2|°C}}ൽ തിളപ്പിക്കുമ്പോൾ 96% എത്തനോൾ, 4% വെള്ളം എന്നിവയുടെ മിശ്രിതം ഉണ്ടാകുന്നു. ഈ മിശ്രിതം ശുദ്ധമായ എത്തനോളിനേക്കാൾ അസ്ഥിരമാണ്. ഇക്കാരണത്താൽ, എഥനോൾ-ജല മിശ്രിതത്തിൻ്റെ നേരിട്ടുള്ള ആംശികസ്വേദനം വഴി എഥനോൾ പൂർണ്ണമായും ശുദ്ധീകരിക്കാൻ കഴിയില്ല.
 
ചിത്രത്തിൽ കാണുന്നപോലെ ഉപകരണം യോജിപ്പിക്കുന്നു. ചുവടുരുണ്ട ഫ്ലാസ്കിൽ മിശ്രിതം എടുക്കുന്നു. ഒപ്പം അതിൽ ദ്രാവകവീക്കം ഉണ്ടാകാതിരിക്കാനുളള തരികളും (anti-bumping granules)) ഇടുന്നു. ശേഷം അതിനുമുകളിൽ സ്വേദനനാളി ഘടിപ്പിക്കുന്നു. താപസ്രോതസ്സ് വാറ്റുപാത്രത്തിന്റെ അടിയിൽ വരത്തക്കവണ്ണമാണ് സ്വേദനനാളി ക്രമീകരിക്കുന്നത്. വാറ്റുപാത്രത്തിൽ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് സ്വേദനനാളിയിൽ താപനിലയുടെ ഒരു ചരിവുമാനം രൂപം കൊള്ളുന്നു; ഇത് മുകളിൽ തണുത്തതും താഴെ ഏറ്റവും ചൂടേറിയതുമാണ്. മിശ്രിത നീരാവി താപനിലയുടെ ചരിവുമാനത്തിലൂടെ സഞ്ചരിക്കുമ്പോൾ, കുറച്ചു ബാഷ്പം ഘനീഭവിക്കുകയും പുനർബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. ഓരോ തവണയും നീരാവി ഘനീഭവിക്കുകയും ബാഷ്പീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, നീരാവിയിലെ അസ്ഥിരമായ ഘടകത്തിന്റെ അളവ് വർദ്ധിക്കുന്നു. ഇങ്ങനെ സ്വേദനനാളിയുടനീളം സഞ്ചരിക്കുകവഴി ബാഷ്പത്തിൽ പൂർണമായും അസ്ഥിരദ്രാവകത്തിന്റെ അംശം മാത്രമാകുന്നു. സ്വേദനനാളിക്കുള്ളിലെ ട്രേകൾ എന്നറിയപ്പെടുന്ന ഗ്ലാസ് തട്ടുകളിൽ നീരാവി [[സാന്ദ്രീകരണം|ഘനീഭവിപ്പിക്കപ്പെടുന്നു.]] കമ്പിളി, അലുമിനിയം ഫോയിൽ അല്ലെങ്കിൽ വായുരഹിത ജാക്കറ്റ് പോലുള്ള താപ അചാലകങ്ങൾ ഉപയോഗിച്ച് സ്വേദനനാളി താപകവചനം ചെയ്യുന്നതിലൂടെ ഇതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനാകും. മുഴുവൻ എത്തനോളും തിളച്ച് മിശ്രിതത്തിൽ നിന്ന് വേർപെടുന്നതുവരെ പ്രക്രിയ തുടരുന്നു. [[താപമാപിനി|താപമാപിനിയിൽ]] കാണിച്ചിരിക്കുന്ന താപനിലയിലെ കുത്തനെയുളള ഉയർച്ചയിലൂടെ ഈ ബിന്ദു തിരിച്ചറിയാൻ കഴിയും.
 
"https://ml.wikipedia.org/wiki/ആംശികസ്വേദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്