"പ്രവര നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 8:
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ കുലാങ്ങിനും രത്തൻഗഡ് മലകൾക്കും ഇടയിലുള്ള സഹയാദ്രികളുടെ കിഴക്കൻ ചരിവുകളിലാണ് പ്രവര ഉദ്ഭവിക്കുന്നത്.
 
അതിന്റെ ഉത്ഭവസ്ഥാനത്തിനടുത്തു തന്നെ നദി ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ [[ഭണ്ഡാർദര]] പട്ടണത്തിലേക്ക് ഒഴുകുന്നു. ഇവിടെ ഷെണ്ടി ഗ്രാമത്തിനരികിലാണ് പ്രവര നദിക്കു കുറുകെയുള്ള ഭണ്ഡാർദര അണക്കെട്ട് അഥവാ വിത്സൺ അണക്കെട്ട്. ഇതിനോട് ചേർന്ന് ആർതർ തടാകവും സ്ഥിതിചെയ്യുന്നു. അണക്കെട്ടിന്റെ കവാടങ്ങൾ മഴക്കാലത്ത് തുറക്കുമ്പോളാണ് താഴ്ഭാഗത്തായി അംബ്രല്ല വെള്ളച്ചാട്ടം രൂപപ്പെടുന്നത്. ഇവിടെ നിന്ന് നദി ഒരു കിഴക്കോട്ട് തിരിഞ്ഞ് 58 കിലോമീറ്റർ താഴെഒഴുകി സംഗംനേർ നഗരത്തിലെത്തുന്നു. അവിടെ വച്ച് മഹാലുങ്കി നദി പ്രവരയുമായി കൂടിച്ചേരുന്നു. അഹമ്മദ്നഗർ ജില്ലയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. കിഴക്കോട്ട് വീണ്ടുമൊഴുകുമ്പോൾ മറ്റൊരു പോഷകനദിയായ മുല നദിയും ഇതിനോടുചേരുന്നു. പിന്നീട് ഈ നദി നെവാസ പട്ടണത്തിലെത്തി കിഴക്കോട്ട് 12 കിലോമീറ്റർ ഒഴുകുന്നു, ഒടുവിൽ അത് ഉത്ഭവസ്ഥാനത്തു നിന്നും 208 കിലോമീറ്റർ (129 മൈൽ) അകലെയുള്ള പ്രവര സംഗം എന്ന സ്ഥലത്ത് ഗോദാവരി നദിയിലേക്ക് ലയിക്കുന്നു.<ref> http://punetopune.com/pravara-godavari-sangam-maharashtra/</ref>
 
==ഐതിഹ്യം==
ഈ നദിയുടെ ഉദ്ഭവത്തെക്കുറിച്ച് അഗസ്ത്യമുനിയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം നിലവിലുണ്ട്. അഗസ്ത്യ മുനി ഒരിക്കൽ ദേവപ്രീതിക്കായി കഠിനതപസ്സിലേർപ്പെട്ടു. വെള്ളവും വായുവും മാത്രം ആഹരിച്ച് കാലങ്ങളോളം നീണ്ട തപസ്സിനൊടുവിൽ [[ശിവൻ]] പ്രത്യക്ഷപ്പെട്ടു. ശിവന്റെ അനുഗ്രഹത്താൽ ഗംഗയുടെ ഒരു ചാലാണ് പ്രവര നദിയായി ഇതിലൂടെ ഒഴുകുന്നത് എന്നാണ് ഐതിഹ്യം. ഈ നദിക്കരയിലെ അഗസ്ത്യ ഋഷി ആശ്രമം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. <ref>[ http://www.mumbaiorbit.in/dams-in-maharashtra/pravara-dam/pravara-dam.html മുംബൈ ഓർബിറ്റ്.ഇൻ</ref>
"https://ml.wikipedia.org/wiki/പ്രവര_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്