"ആഴമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sreeeraaj എന്ന ഉപയോക്താവ് അഗാധതാമാപനം എന്ന താൾ ആഴമിതി എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 2:
[[File:AYool topography 15min.png|thumb|250px|right|ആധുനിക അഗാധതാമാപിനി]]
 
[[കടൽ|കടലുകളുടെ]] ആഴം അളന്നു തിട്ടപ്പെടുത്തുകയും ആഴമനുസരിച്ചു കടൽത്തറയുടെ ആകൃതി വിശദമാക്കുന്ന ചാർട്ടുകളും മാനചിത്രങ്ങളും (maps) നിർമ്മിക്കുകയും ചെയ്യുന്ന സമുദ്ര വിജ്ഞാനീയശാഖയെ '''ആഴമിതി (Bathymetry)''' എന്ന പേരിൽ അറിയപ്പെടുന്നു.
 
സാധാരണയായി കടലിന്റെ ആഴം കരയിൽനിന്ന് അകലുന്തോറും വർദ്ധിച്ചുവരുന്നു; കടലിന്റെ പല ഭാഗങ്ങളിലെയും ആഴം വ്യത്യസ്തവുമാണ്. സ്ഥലമണ്ഡലത്തിന്റെ (Lithosphere)<ref>[http://www.wisegeek.com/what-is-the-lithosphere.htm സ്ഥലമണ്ഡലത്തിന്റെ (Lithosphere)]</ref> മൂന്നിരട്ടി വിസ്താരമുള്ള കടൽത്തറകളുടെ ആഴം വ്യക്തമായി നിർണയിക്കുക സുകരമല്ല; അതുപോലെ തന്നെ അവയുടെ സ്ഥലാകൃതി (Topography)<ref>[http://www.nationsencyclopedia.com/Asia-and-Oceania/India-TOPOGRAPHY.html സ്ഥലാകൃതി (Topography)]</ref> നിർണയിക്കുക എന്നതും. എന്നാൽ കടലിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് ആഴം അറിയേണ്ടത് അത്യാവശ്യമാണ്. കൃത്യമായി ആഴം രേഖപ്പെടുത്തുന്നതു കപ്പലുകളെ അപകടത്തിൽനിന്നു രക്ഷപ്പെടുവാൻ വളരെയധികം സഹായിക്കുന്നു. ഓരോ കപ്പലും പ്രയാണമാർഗ്ഗത്തിലെ ആഴമളന്നു മുന്നോട്ടുപോകുന്ന പതിവാണു മുൻപുണ്ടായിരുന്നത്. ഗതാഗതം വിപുലമായതോടെ കൂടുതൽ മേഖലകൾ വ്യാപകമായ അഗാധതാമാപനത്തിനു വിധേയമാക്കി കടൽത്തറയുടെ ആകൃതി രേഖപ്പെടുത്തുന്ന വിശദമായ ചാർട്ടുകൾ നിർമ്മിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ആഴമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്