"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
No edit summary
[[കർണാടകസംഗീതം]] എന്നറിയപ്പെടുന്ന [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] സംഗീതത്തിന്റെ വളർച്ചയ്ക്കും പ്രചരണത്തിനും ത്യാഗരാജസ്വാമികൾ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. [[ശ്രീരാമൻ|ശ്രീരാമഭഗവാന്റെ]] പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീർത്തനങ്ങൾ ശ്രീരാമനെ പ്രകീർത്തിക്കുന്നവയാണ്. തത്ത്വജ്ഞാനപരങ്ങളും സന്മാർഗജീവിതപ്രേരകങ്ങളുമായ നിരവധി കീർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ലൗകികസുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും, ഭഗവച്ചരണാഗതിയും, ആത്മസാക്ഷാൽക്കാരവും ഉദ്ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീർത്തനങ്ങളിൽ ഭൂരിഭാഗവും. ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തിൽ സ്വരങ്ങൾ ചിട്ടപ്പെടുത്തിയ കീർത്തനങ്ങളെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാൽ ആ കീർത്തനങ്ങൾ രൂപഭേദമില്ലാതെ, പൂർ‌വ്വരൂപത്തിൽത്തന്നെ നിലനിന്നുവരുന്നു.
 
ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് [[കർണാടകസംഗീതം]] പൂർണവളർച്ച പ്രാപിച്ചത് {{തെളിവ്}}. അദ്ദേഹം ''[[തോഡി]]'', ''[[ശങ്കരാഭരണം]]'', ''[[കാംബോജി]]'', ''[[കല്യാണി (മേളകർത്താരാഗം)|കല്യാണി]]'' തുടങ്ങിയ പ്രസിദ്ധരാഗങ്ങളിൽ വളരെ കീർത്തനങ്ങൾ രചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ''[[ഖരഹരപ്രിയ]]'' രാഗത്തിൽ അനേകം കീർത്തനങ്ങൾ വിരചിട്ടുണ്ട്.
 
ത്യാഗരാജസ്വാമികൾ ഘനരാഗങ്ങളായ ''[[നാട്ട]]'', ''[[ഗൗള]]'', ''[[ആരഭി]]'', ''[[വരാളി]]'', ''[[ശ്രീരാഗം]]'' എന്നിവയിൽ യഥാക്രമം രചിച്ച ''[[ജഗദാനന്ദകാരക]]'', ''[[ദുഡുകുഗല]]'', ''[[സാധിഞ്ചനെ]]'', ''[[കനകനരുചിര]]'', ''[[എന്തരോ മഹാനുഭവുലു]]'' എന്നീ കീർത്തനങ്ങൾ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യജ്ഞാനത്തിന്റെയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ [[പഞ്ചരത്നകീർത്തനങ്ങൾ]] എന്നറിയപ്പെടുന്നു. സുന്ദരകൃതികളാൽ കർണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികൾ സംഗീതവിദ്വാന്മാർക്കും സംഗീതവിദ്യാർത്ഥികൾക്കും നിത്യസ്മരണീയനായ 'സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.{{തെളിവ്}}
28,665

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3527854" എന്ന താളിൽനിന്ന് ശേഖരിച്ചത്