"ഫാരൽ വില്യംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
}}
 
ഒരു അമേരിക്കൻ ഗായകനും, റാപ്പറും, ഗാനരചയിതാവും, റെക്കോർഡ് നിർമ്മാതാവും, ഫാഷൻ ഡിസൈനറും, സംരംഭകനുമാണ് '''ഫാരെൽ ലാൻസിലോ വില്യംസ്''' (/ fəˈrɛl /; ജനനം: ഏപ്രിൽ 5, 1973). ഉറ്റ ചങ്ങാതിയായ ചാഡ് ഹ്യൂഗോയ്‌ക്കൊപ്പം അദ്ദേഹം 1990 കളുടെ തുടക്കത്തിൽ ഹിപ് ഹോപ്പ്, ആർ & ബി പ്രൊഡക്ഷൻ കൂട്ടായ്മയായ ദി നെപ്റ്റ്യൂൺസ് രൂപീകരിച്ചു.<ref name="Sony/ATV">{{cite web|url=https://www.sonyatv.com/en/songwriters/637/pharrell-williams|title=Pharrell Williams|publisher=[[Sony/ATV Music Publishing]]|access-date=2019-12-02}}</ref> 1999-ൽ അദ്ദേഹം ഹ്യൂഗോ, ഷേ ഹേലി എന്നിവരോടൊപ്പം ചേർന്ന് രൂപീകരിച്ച നേർഡ് (N.E.R.D) എന്ന ബാൻഡിന്റെ പ്രധാന ഗായകനായി.
 
വില്യംസ് തന്റെ ആദ്യ സോളോ ആൽബമായ ഇൻ മൈ മൈൻഡ് 2006 ൽ പുറത്തിറക്കി.<ref>{{cite web|url=https://www.bbc.co.uk/music/artists/149f91ef-1287-46da-9a8e-87fee02f1471|title=BBC|access-date=December 11, 2011}}</ref> 2013 ൽ റോബിൻ തിക്കും ടിഐയും ചേർന്നുള്ള "ബ്ലർഡ് ലൈൻസ്" എന്ന ഗാനത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു, കൂടാതെ അദ്ദേഹത്തിന്റെ "ഹാപ്പി" എന്ന ഗാനം 2013 ൽ പുറത്തിറങ്ങിയ ഡെസ്പിക്കബിൾ മി 2 എന്ന ചിത്രത്തിന്റെ ശബ്‌ദട്രാക്കിന്റെ പ്രധാന സിംഗിൾ ആയിരുന്നു. അതേ വർഷം തന്നെ ഡാഫ്റ്റ് പങ്കിന്റെ "ഗെറ്റ് ലക്കി" എന്ന സിംഗിളിലും വില്യംസ് ഭാഗമായി. ഈ ഗാനം മികച്ച റെക്കോർഡ്, മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പ്രകടനം എന്നിവക്കുള്ള 56-ാമത് ഗ്രാമി അവാർഡ് നേടി.<ref>{{Cite web|url=https://www.grammy.com/grammys/videos/daft-punk-pharrell-williams-nile-rodgers-win-record-year|title=Daft Punk, Pharrell Williams, Nile Rodgers Win Record Of The|date=2014-01-26|website=GRAMMY.com|language=en|access-date=2020-02-02}}</ref> അദ്ദേഹത്തിന്റെ രണ്ടാമത്തെ ആൽബം ഗേൾ 2014 ൽ പുറത്തിറങ്ങി.<ref>{{Cite web|url=https://www.grammy.com/grammys/videos/daft-punk-pharrell-williams-nile-rodgers-win-record-year|title=Daft Punk, Pharrell Williams, Nile Rodgers Win Record Of The|date=2014-01-26|website=GRAMMY.com|language=en|access-date=2020-02-02}}</ref>
നിരവധി അംഗീകാരങ്ങളും നാമനിർദ്ദേശങ്ങളും വില്യംസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് പ്രൊഡ്യൂസർ ഓഫ് ദി ഇയർ, നോൺ-ക്ലാസിക്കൽ (ഒന്ന് നെപ്റ്റ്യൂണിലെ അംഗമെന്ന നിലയിൽ) എന്നിവയടക്കം 13 ഗ്രാമി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2014 ൽ മികച്ച "ഹാപ്പി" (ഡെസ്പിക്കബിൾ മി 2 ൽ നിന്ന്) ഒറിജിനൽ ഗാനത്തിനും, 2017 ൽ ഹിഡൻ ഫിഗേഴ്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിലും രണ്ടുതവണ അക്കാദമി അവാർഡ് നാമനിർദേശവും അദ്ദേഹത്തിന് ലഭിച്ചു.
 
== അവലംബം ==
{{Reflist|colwidth=30em}}
[[വർഗ്ഗം:1973-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഗ്രാമി പുരസ്കാര ജേതാക്കൾ]]
"https://ml.wikipedia.org/wiki/ഫാരൽ_വില്യംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്