"പി.പി. ഉമ്മർകോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 46:
1922 ജൂലൈ ഒന്നിന് [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] ജനിച്ച ഉമ്മർകോയ ചെറുപ്പത്തിലെ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1954-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലും [[കോൺഗ്രസ്]] പ്രതിനിധിയായി [[മഞ്ചേരി നിയമസഭാമണ്ഡലം|മഞ്ചേരി നിയോജകമണ്ഡലത്തിൽ]] നിന്ന് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1960 ഫെബ്രുവരി 2 മുതൽ 1962 സെപ്റ്റംബർ 26 വരെ [[പട്ടം എ. താണുപിള്ള|പട്ടം താണുപിള്ള]] മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി, 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ [[ആർ. ശങ്കർ]] മന്ത്രിസഭയിലെ [[പൊതുമരാമത്ത് വകുപ്പ്]] മന്ത്രിസ്ഥാനവും പി.പി. ഉമ്മർകോയ വഹിച്ചിട്ടുണ്ട്. [[കെ.പി.സി.സി.]] ഉപാധ്യക്ഷൻ, [[കേരള പബ്ലിക് സർവീസ് കമ്മീഷൻ]] അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000മാണ്ട് സെപ്റ്റംബർ ഒന്നിന് 78-ആം വയസ്സിൽ പി.പി. ഉമ്മർകോയ അന്തരിച്ചു.
==രചനകൾ==
ധീരാത്മാക്കൾ, ആത്മകഥ തുടങ്ങി ചുരുക്കം ചില പുസ്തകങ്ങൾ ഉമ്മർകോയയുടേതായി ഉണ്ട്. [[മുഹമ്മദ് അബ്‌ദുറഹ്‌മാൻ|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ]] ജീവചരിത്രരചനയിലും ഇദ്ദേഹം പങ്കുവഹിച്ചു.<ref>{{Cite web|url=http://www.keralasahityaakademi.org/Writers/PROFILES/PPUmmerkoya/Html/PPUmmerkoyagraphy.htm|publisher=കേരള സാഹിത്യ അക്കാദമി|title=P.P. Ummer Koya - Biography|access-date=2021-02-15}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.പി._ഉമ്മർകോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്