"സുമേറിയൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടം
ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടം
വരി 79:
==ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടം==
2900 ബി.സി.ഇ യോടുകൂടിയാണ് രാജവംശങ്ങളുടെ കാലഘട്ടം സുമേറിൽ ആരംഭിക്കുന്നത്. ക്ഷേത്രഭരണം നടത്തിയിരുന്ന ''എൻ'' (ദേവതമാരുടെ ക്ഷേത്രങ്ങളിൽ പുരുഷന്മാരും ദേവന്മാരുടെ ക്ഷേത്രങ്ങളിൽ സ്ത്രീകളും) എന്നു വിളിക്കപ്പെട്ടിരുന്ന പുരോഹിതരാൽ നയിക്കപ്പെട്ട മുതിർന്നവരുടെ സമിതിയിൽ നിന്നും ''ലുഗാൽ'' എന്നറിയപ്പെടുന്ന ഗോത്രാധിപതികളായ സാമാന്യമനുഷ്യരുടെ ഭരണത്തിലേക്കുള്ള മാറ്റത്തെയാണ് രാജവംശങ്ങളുടെ ഉദയത്തെ ബന്ധപ്പെടുത്തുന്നത്. രേഖകൾ പ്രകാരം ഈ രാജാക്കന്മാരിൽ ''ഡുമുസിഡ്'', ''ലുഗാൽബന്ത'', ''ഗിൽഗമേഷ്'' എന്നീ ഐതിഹാസികപുരുഷന്മാരും ഉൾപ്പെടുന്നു. തെക്കൻ മെസപ്പൊട്ടേമിയയായിരുന്നു സുമേറിയൻ സംസ്കാരത്തിന്റെ കേന്ദ്രമെങ്കിലും ഭരണാധികാരികൾ സമീപപ്രദേശങ്ങളിലേക്കു ഭരണം വ്യാപിപ്പിക്കാൻ തുടങ്ങി. സമീപപ്രദേശങ്ങളിലെ സെമിറ്റിക് വർഗ്ഗങ്ങളും സുമേറിയൻ സംസ്കാരങ്ങളെ അവരുടെ സംസ്കാരപാരമ്പര്യങ്ങളിലെക്കു സന്നിവശിപ്പിച്ചു.
 
സുമേരിയൻ ഭരണാധികാരികളുടെ പട്ടികയിലുള്ള കിഷിലെ ഒന്നാം രാജവംശത്തിലെ പതിമൂന്നാമത്തെ രാജാവായ എറ്റാനയാണ് മറ്റേതെങ്കിലും ഐതിഹാസികസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ഭരണാധികാരി.
 
==അവലംബം==
"https://ml.wikipedia.org/wiki/സുമേറിയൻ_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്