"കെൽവെ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27:
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പാൽഘർ ജില്ല|പാൽഘർ ജില്ലയിലെ]] പാൽഘറിൽ നിന്ന് 12.5 കിലോമീറ്റർ അകലെയുള്ള ഒരു കോട്ടയാണ് '''കെൽവ കോട്ട''' അഥവാ '''കെൽവെ കോട്ട''' (മറാത്തി: केळवे किल्ला). [[കെൽവ കടൽത്തീരം|കെൽവ ബീച്ചിനരികിൽ]] കാറ്റാടി മരങ്ങൾക്കിടയിലാണ് ഈ കോട്ട. ഈ കോട്ട തകർന്ന നിലയിലാണ്. കട്ടിയുള്ള കൊത്തുപണികളോടു കൂടിയ പുറം മതിലുകൾ, പടികൾ, പാരപ്പറ്റുകൾ, കൊത്തളങ്ങൾ എന്നിവ കാണവുന്നതാണ്. കോട്ടയുടെ പകുതി മണൽ കടൽത്തീരത്തിന് താഴെയാണ്. കെൽവെ ഗ്രാമത്തിലെ മംഗൽവാഡയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
==ചരിത്രം==
[[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാരാണ്]] ഈ കോട്ട പണിതത്. 1727 ൽ കോട്ടയിൽ അറുപത് പേരുടെ ഒരു പട്ടാളമുണ്ടായിരുന്നുവെന്നും അതിൽ ഏഴ് പേർ വെള്ളക്കാർ ആയിരുന്നുവെന്നും പോർച്ചുഗീസുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മുതൽ പത്ത് വരെ പൗണ്ട് വലുപ്പമുള്ള 15 തോക്കുകൾ ഉണ്ടായിരുന്നെങ്കിലും ഇവിടെ പീരങ്കിപ്പടയാളികൾ ഉണ്ടായിരുന്നില്ല. മിക്ക തോക്കുകളും ഉപയോഗശൂന്യമായിരുന്നു. <ref name="Gazetteer">{{cite web |last1=Govt. of Maharashtra |title=THE MARATHAS. |url=https://gazetteers.maharashtra.gov.in/cultural.maharashtra.gov.in/english/gazetteer/Thana%20District/Thane-II/histroy_marathas.html#1 |website=www.gazetteers.maharashtra.gov.in |publisher=Govt. of maharashtra |accessdate=30 April 2020}}</ref> [[ചിമാജി അപ്പ]] [[വസായ് കോട്ട]] ഉപരോധിച്ച ശേഷം 1739 ജനുവരി 10 ന് മറാത്ത[[മറാഠ സാമ്രാജ്യം|മറാഠാ സൈന്യം]] ഈ കോട്ട പിടിച്ചെടുത്തു. 1818 ൽ [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സൈന്യം]] ഈ കോട്ട പിടിച്ചെടുത്തു. മണ്ണിൽ പകുതിയോളം ആണ്ടുപോയ കോട്ട 2008-09 ൽ വീണ്ടെടുത്തു. <ref name="trekshitiz">{{cite web |last1=trekshitiz |title=Kelve fort |url=http://trekshitiz.com/marathi/Kelve_Fort-Trek-K-Alpha.html |website=www.trekshitiz.com |publisher=trekshitiz |accessdate=30 April 2020}}</ref>
{{coord|19|37|05.1|N|72|43|41.8|E|display=title}}
 
"https://ml.wikipedia.org/wiki/കെൽവെ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്