"ഈജിപ്ഷ്യൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
ചരിത്രം
വരി 6:
3100 ബി.സി.ഇ യോടു കൂടി [[മെനെസ്|മെനെസിന്റെ]] ([[നാർമർ]] ആണെന്ന് കരുതപ്പെടുന്നു) കീഴിൽ അപ്പർ ഈജിപ്റ്റിന്റേയും ലോവർ ഈജിപ്റ്റിന്റേയും രാഷ്ട്രീയേകീകരണത്തോടുകൂടിയാണ് ഈജിപ്ഷ്യൻ സംസ്കാരം രൂപം കൊണ്ടത്.{{sfnp|Dodson|Hilton|2004|p=46}} പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും ഓൾഡ് കിങ്ങ്ഡം, മിഡിൽ കിങ്ങ്ഡം, ന്യൂ കിങ്ങ്ഡം എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥിരതയാർന്ന ഭരണം അനുഭവപ്പെട്ട രാജവംശങ്ങളായും അവയ്ക്കിടയിലെ അസ്ഥിരമായ കാലഘട്ടങ്ങളായ ആദ്യ ഇടക്കാല കാലഘട്ടവും (ഫസ്റ്റ് ഇന്റർമീഡിയറ്റ് പിരീഡ്) രണ്ടാമത്തെ ഇടക്കാല കാലഘട്ടവും (സെക്കന്റ് ഇന്റർമീഡിയറ്റ് പിരീഡ്) ആയി തിരിച്ചിരിക്കുന്നു. ഓൾഡ് കിങ്ങ്ഡം തുടക്ക [[വെങ്കലയുഗം|വെങ്കലയുഗത്തിലും]] മിഡിൽ കിങ്ങ്ഡം മദ്ധ്യവെങ്കലയുഗത്തിലും ന്യൂ കിങ്ങ്ഡം അന്ത്യവെങ്കലയുഗത്തിലുമാണ് നിലനിന്നിരുന്നത്.
 
ന്യൂ കിങ്ങ്ഡത്തിന്റെ സമയത്ത് [[നൂബിയ|നൂബിയയുടെ]] ഭൂരിഭാഗവും മദ്ധ്യപൂർവേഷ്യയുടെ ചില പ്രദേശങ്ങളും അധീനത്തിലാക്കി ഈജിപ്റ്റ് അതിന്റെ അധികാരത്തിന്റെ പാരമ്യത്തിലെത്തി. ഈജിപ്ത് അതിന്റെ ചരിത്രത്തിനിടയിൽ [[ഹിക്സോസ്]], ലിബിയക്കാർ, നൂബിയന്മാർ, [[അസീറിയ|അസീറിയക്കാർ]], [[ഹഖാമനി സാമ്രാജ്യം|അഖാമിനീഡ് പേർഷ്യക്കാർ]], [[അലക്സാണ്ടർ ചക്രവർത്തി|അലക്സാണ്ടറിന്റെ]] നേതൃത്വത്തിൽ മാസിഡോണിയക്കാർ എന്നിവരുടെ അധിനിവേശനത്തിനടിമപ്പെട്ടിരുന്നു. അലക്സാണ്ടറിന്റെ മരണശേഷം രൂപപ്പെട്ട ഗ്രീക്ക് പാരമ്പര്യമുള്ള ടോളമി രാജവംശം 30 ബി.സി.ഇ വരെ ഈജിപ്റ്റ് ഭരിച്ചു. 30 ബി.സി.ഇ യിൽ [[ക്ലിയോപാട്ര|ക്ലിയോപാട്രയുടെ]] ഭരണത്തിനു കീഴിൽ ഈജിപ്റ്റ് [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തോട്]] യുദ്ധത്തിൽ പരാജയപ്പെടുകയും റോമാ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറുകയും ചെയ്യപ്പെട്ടു.{{sfnp|James|2005|p=84}}
 
നൈൽനദിയുടെ കൃഷിക്കനുയോജ്യമായ അനുകൂലനങ്ങളാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്ക്കാരത്തിന്റെ വിജയത്തിനൊരുകാരണമായി പറയപ്പെടുന്നത്. ഫലഭൂയിഷ്ഠമായ നൈൽതാഴ്വരയിലെ വർഷാവർഷങ്ങളിലുള്ള വെള്ളപ്പൊക്കവും നിയന്ത്രിതജലസേചനവും മിച്ചോൽപ്പാദനത്തിലേക്കു നയിക്കുകയും ഇത് ഉയർന്ന ജനസാന്ദ്രതക്കും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നതിക്കും വളം വക്കുകയും ചെയ്തു.
 
 
"https://ml.wikipedia.org/wiki/ഈജിപ്ഷ്യൻ_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്