"പ്രാചീന ശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാലാവസ്ഥ
ചരിത്രം
വരി 6:
ഏകദേശം 50000 വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ നിർമ്മിച്ച കരകൗശലവസ്തുക്കളുടെ വൈവിധ്യത്തിൽ സാരമായ വർധനവ് കാണാൻ കഴിയും. ആഫ്രിക്കയിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട എല്ലുകൊണ്ടുള്ള വസ്തുക്കളും കലാസൃഷ്ടികളും പുരാവസ്തുരേഖകളിൽ പ്രത്യക്ഷപ്പെടുന്നത് ഇക്കാലത്താണ്. ഇക്കാലത്ത് തന്നെ [[സൗത്ത് ആഫ്രിക്ക|സൗത്ത് ആഫ്രിക്കയിലെ]] ബ്ലോംബോസ് ഗുഹകളിൽനിന്ന് മനുഷ്യരുടെ [[മീൻപിടുത്തം|മീൻപിടുത്തത്തിന്റെ]] ആദ്യതെളിവുകളും ലഭിച്ചിട്ടുണ്ട്. പുരാവസ്തുഗവേഷകർ ഈ കാലഘട്ടത്തിലെ കരകൗശലവസ്തുക്കളെ അമ്പിന്റെ മുനകൾ, ചാട്ടുളിയുടെ മുനകൾ, കൊത്തിവക്കാനുള്ള ഉപകരണങ്ങൾ, കത്തിയുടെ വായ്ത്തലകൾ, തുളക്കാനുള്ള ഉപകരണങ്ങൾ എന്നിങ്ങനെ വിവിധതരങ്ങളായി തിരിച്ചിരിക്കുന്നു.
 
ലളിതമായ ശിലായുധങ്ങൾ ഉപയോഗിച്ച ഹോമോ ജനുസ്സിലെ ആദ്യകാല അംഗങ്ങളിൽ നിന്ന് (ഹോമോ ഹാബിലസ് തുടങ്ങിയവ) അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തോടുകൂടി മനുഷ്യരാശി ക്രമേണ ശരീരഘടനാപരമായും പെരുമാറ്റരീതിയിലും ആധുനികരായ മനുഷ്യരിലേക്ക് പരിണമിച്ചു.<ref name="encarta.msn.com">"[http://encarta.msn.com/encyclopedia_761566394/Human_Evolution.html Human Evolution]". Microsoft Encarta Online Encyclopedia 2007 {{webarchive|url= https://web.archive.org/web/20091028041106/http://encarta.msn.com/encyclopedia_761566394/Human_Evolution.html |date=2009-10-28 }} Contributed by Richard B. Potts, B.A., Ph.D.</ref>ഹിമയുഗങ്ങളുടെ ക്രമമായ ആവർത്തനങ്ങൾ മൂലം പാലിയോലിത്തിക്കിലെ കാലാവസ്ഥ ചൂടുള്ളതും തണുത്തതുമായ കാലഘട്ടങ്ങൾക്കിടയിലൂടെ മാറി മാറി കടന്നുപോയ്ക്കൊണ്ടിരുന്നു. പുരാവസ്തുക്കളും ജനിതകവസ്തുതകളും സൂചിപ്പിക്കുന്നത് പാലിയോലിത്തിക് കാലഘട്ടത്തിലെ മനുഷ്യർ വിരളമായ മരങ്ങളുള്ള പ്രദേശങ്ങളിൽ താമസിക്കുകയും ഇടതൂർന്ന വനപ്രദേശങ്ങൾ ഒഴിവാക്കുകയും ചെയ്തു അതിജീവനം നേടിയെന്നാണ്. അവർ ഉയർന്ന പ്രാഥമിക ഉൽപാദനക്ഷമതയുള്ള പ്രദേശങ്ങളിലൂടെ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.<ref name=Gavashelishvili23>{{cite journal |author1= Gavashelishvili, A. |author2= Tarkhnishvili, D. |year= 2016 | title= Biomes and human distribution during the last ice age | journal= Global Ecology and Biogeography |doi= 10.1111/geb.12437 |volume= 25 |issue= 5 |pages= 563–74}}</ref>
 
ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും. പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം [[ജാവാ ദ്വീപുകൾ|ജാവാ ദ്വീപുകളിൽ]] നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ.
"https://ml.wikipedia.org/wiki/പ്രാചീന_ശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്