"കെ.സി. വാമദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
 
== രാഷ്ട്രീയ ജീവിതം ==
ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ വാമദേവൻ [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി.യുടെ]] ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു. ആർ.എസ്.പി. സംസ്ഥാനക്കമിറ്റിയംഗം, ദേശീയകൗൺസിലംഗം, യു.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആർ.എസ്.പി. പിളർന്നപ്പോൾ ആർ.എസ്.പി. (ബി)യിലേക്ക് ഇദ്ദേഹവും മാറിയിരുന്നു. 1954 മുതൽ പതിനാറ് വർഷം [[തിരുവനന്തപുരം കോർപ്പറേഷൻ]] കൗൺസിലറായിരുന്ന ഇദ്ദേഹം 1964-ൽ ഡെപ്യൂട്ടി മേയറായും 1968-70 കാലഘട്ടങ്ങളിൽ മേയറായും പ്രവർത്തിച്ചിരുന്നു. 1969-ൽ അഖിലേന്ത്യാ മേയേഴ്സ് എക്സിക്യൂട്ടീവ് കൗൺസിലംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1969-70 കാലഘട്ടത്തിൽ നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാനുമായിരുന്നു. ''സമരസ്മരണകൾ, ശ്രീകോവിലിൽ നിന്നും കൽത്തുറങ്കിലേക്ക്, ചുമട്ട് തൊഴിലാളി പ്രസ്ഥാനം അന്നും ഇന്നും'' മുതലായ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്<ref>http://klaproceedings.niyamasabha.org/pdf/KLA-011-00127-00011.pdf</ref>.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/കെ.സി._വാമദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്