"പന്നൽച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം കൂട്ടിച്ചേർത്തു
വരി 24:
പന്നൽച്ചെടികൾക്ക് വിത്തുണ്ടാക്കുന്ന ചെടികളെപ്പോലെ തന്നെ തണ്ടുകളും ഇലകളും വേരുകളുമുണ്ട്. എന്നാൽ ഇവ സ്പോറുകൾ വഴിയാണ് പ്രത്യുല്പാദനം നടത്തുന്നത്.
 
തണ്ടുകൾ(കാണ്ഡം): പന്നൽച്ചെടിയുടെ തണ്ടുകളെ റൈസോം എന്നാണ് പറയുന്നത്. എന്നാൽ സാധാരണ [[റൈസോം|ഭൂകാണ്ഡ]]<nowiki/>ങ്ങളെപ്പോലെ ഇവ എല്ലായ്പ്പോഴും മണ്ണിനടിയിലല്ല കാണപ്പെടുന്നത്. [[അധിസസ്യം|അധിസസ്യ]]<nowiki/>ങ്ങളായ ചില പന്നലുകളിലും നിലത്തു വളരുന്ന അനവധി സ്പീഷീസുകളിലും മണ്ണിനു മുകളിലുള്ള ഇടത്തരം കടുപ്പമുള്ള കാണ്ഡങ്ങൾ കാണാം.
 
ഇലകൾ: ചെറിയ തണ്ടോടുകൂടിയ പച്ചനിറമുള്ള പ്രകാശസംശ്ലേഷണം ചെയ്യുന്ന ഭാഗത്തിന് ഫ്രോൻഡ് എന്നാണ് പേര്. പുതിയ ഇലകൾ ക്രോസിയർ എന്ന് പേരുള്ള ചുരുളുകളിൽ നിന്ന് ചുരുളഴിഞ്ഞ് ഫ്രോൻഡുകളായി മാറുകയാണ് ചെയ്യുന്നത്. ട്രോപ്പോഫിൽ എന്നും സ്പോറോഫിൽ എന്നും പേരുള്ള രണ്ടുതരം ഇലകളുണ്ട്. ട്രോപ്പോഫിൽ സപുഷ്പികളിലെ പച്ച നിറമുള്ള ഇലകളോട് സാമ്യമുള്ള, [[പ്രകാശസംശ്ലേഷണം]] വഴി പഞ്ചസാര ഉല്പാദിപ്പിക്കുന്ന ഭാഗമാണ്. സ്പോറോഫിൽ ഫ്രോൻഡുകളിലെ സ്പൊറാൻജിയകളിലാണ് സ്പോറുകൾ ഉണ്ടാകുന്നത്. പ്രത്യുല്പാദനക്ഷമമായ സ്പോറോഫിൽ ഫ്രോൻഡുകൾക്ക് ട്രോപ്പോഫിലുകളുമായി വളരെയധികം സാമ്യമുണ്ട്. അവയിൽ പ്രകാശസംശ്ലേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ചില വിഭാഗങ്ങളിൽ ട്രോപ്പോഫിലുകൾക്ക് വലുപ്പം കുറവാണ്. ചിലപ്പോൾ അവയിൽ [[ഹരിതകം]] ഉണ്ടാവുകയില്ല. പന്നൽ ഇലകൾ ലളിതമായ ഘടനയോടു കൂടിയതും അത്യന്തം സങ്കീർണമായവയുമുണ്ട്.
വരി 42:
 
== ജീവിത ചക്രം ==
 
 
ഡിപ്ലോയിഡ് അലൈംഗിക ഘട്ടവും(സ്പോറോഫൈറ്റ്) ഹാപ്ലോയിഡ് ലൈംഗിക ഘട്ടവും ഉള്ള, തലമുറകളുടെ പരിവൃത്തി(alternation of generations) എന്നറിയപ്പെടുന്ന ജീവിതചക്രത്തിലൂടെ കടന്നുപോകുന്നവയാണ് പന്നലുകൾ. ഡിപ്ലോയിഡ് സ്പോറോഫൈറ്റുകളിൽ 2''n'' ജോഡി ക്രോമസോമുകൾ ഉണ്ട്. ഓരോ സ്പീഷീസിലും ''n'' എന്ന സംഖ്യ വ്യത്യസ്തമായിരിക്കും. ഹാപ്ലോയിഡ് ഗാമിറ്റോഫൈറ്റുകളിൽ ''n'' എണ്ണം ജോഡിയില്ലാത്ത ക്രോമസോമുകൾ(സ്പോറോഫൈറ്റ് ഘട്ടത്തിലേതിന്റെ പകുതി എണ്ണം) ഉണ്ടായിരിക്കും.
 
ഒരു മാതൃകാ പന്നൽച്ചെടിയുടെ ജീവിത ചക്രം താഴെപ്പറയുന്ന പോലെയാണ്:
 
# [[ഊനഭംഗം]](meiosis) വഴി സ്പോറുകൾ ഉല്പാദിപ്പിക്കുന്ന ഡിപ്ലോയിഡ് സ്പോറോഫൈറ്റ് ഘട്ടം
# സ്പോർ മുളച്ച് സ്വതന്ത്രമായി വളരുന്ന ഹാപ്ലോയിഡ് ഗാമിറ്റോഫൈറ്റായി മാറുന്നു. ഗാമിറ്റോഫൈറ്റിന് പ്രകാശസംശ്ലേഷണം നടത്താൻ കഴിയുന്ന പ്രൊതാലസ് എന്ന ഭാഗം ഉണ്ട്.
# ഗാമിറ്റോഫൈറ്റ് [[ക്രമഭംഗം]](mitosis) വഴി ഗാമീറ്റുകൾ ഉണ്ടാക്കുന്നു
# ഫ്ലജല്ലകളുള്ള, ചലനശേഷിയുള്ള ബീജം പ്രോതാലസിലുള്ള അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടക്കുന്നു
# ബീജസങ്കലനം നടന്ന അണ്ഡം ഇപ്പോൾ ഒരു ഡിപ്ലോയിഡ് സിക്താണ്ഡമാണ്. ഇത് വളർന്ന് സ്പോറോഫൈറ്റ്(പന്നൽച്ചെടി) ആയി മാറുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പന്നൽച്ചെടി" എന്ന താളിൽനിന്ന് ശേഖരിച്ചത്