"പന്നൽച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം കൂട്ടിച്ചേർത്തു
വരി 20:
}}
പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന വിഭാഗത്തിലുള്ളവയാണ് '''പന്നൽച്ചെടികൾ''' (Ferns). ഇവയ്ക്ക് [[സപുഷ്പി]]കളെ പോലെ യഥാർത്ഥ വേരുകളും തണ്ടുകളും ഇലകളുമുണ്ട്. എങ്കിലും ഇവയ്ക്ക് പൂക്കളും വിത്തുകളുമുണ്ടാവില്ല. ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവ സമൃദ്ധിയായി വളരുന്നു. മരത്തിന്റെ പുറംതൊലിയിലും കുന്നിൻചെരുവുകളിലും കുളങ്ങളുടേയും അരുവികളുടേയും തീരങ്ങളിലും പന്നൽ ചെടികളെ സാധാരണയായി കാണാനാകും. ചിലയിനം ചെടികൾ അലങ്കാരസസ്യങ്ങളായി വളർത്തുന്നുണ്ട്.
 
== വിവരണം ==
പന്നൽച്ചെടികൾക്ക് വിത്തുണ്ടാക്കുന്ന ചെടികളെപ്പോലെ തന്നെ തണ്ടുകളും ഇലകളും വേരുകളുമുണ്ട്. എന്നാൽ ഇവ സ്പോറുകൾ വഴിയാണ് പ്രത്യുല്പാദനം നടത്തുന്നത്.
 
തണ്ടുകൾ(കാണ്ഡം): പന്നൽച്ചെടിയുടെ തണ്ടുകളെ റൈസോം എന്നാണ് പറയുന്നത്. എന്നാൽ സാധാരണ [[റൈസോം|ഭൂകാണ്ഡ]]<nowiki/>ങ്ങളെപ്പോലെ ഇവ എല്ലായ്പ്പോഴും മണ്ണിനടിയിലല്ല കാണപ്പെടുന്നത്. [[അധിസസ്യം|അധിസസ്യ]]<nowiki/>ങ്ങളായ ചില പന്നലുകളിലും നിലത്തു വളരുന്ന അനവധി സ്പീഷീസുകളിലും മണ്ണിനു മുകളിലുള്ള ഇടത്തരം കടുപ്പമുള്ള കാണ്ഡങ്ങൾ കാണാം.
 
ഇലകൾ: ചെറിയ തണ്ടോടുകൂടിയ പച്ചനിറമുള്ള പ്രകാശസംശ്ലേഷണം ചെയ്യുന്ന ഭാഗത്തിന് ഫ്രോൻഡ് എന്നാണ് പേര്. പുതിയ ഇലകൾ ക്രോസിയർ എന്ന് പേരുള്ള ചുരുളുകളിൽ നിന്ന് ചുരുളഴിഞ്ഞ് ഫ്രോൻഡുകളായി മാറുകയാണ് ചെയ്യുന്നത്. ട്രോപ്പോഫിൽ എന്നും സ്പോറോഫിൽ എന്നും പേരുള്ള രണ്ടുതരം ഇലകളുണ്ട്. ട്രോപ്പോഫിൽ സപുഷ്പികളിലെ പച്ച നിറമുള്ള ഇലകളോട് സാമ്യമുള്ള, [[പ്രകാശസംശ്ലേഷണം]] വഴി പഞ്ചസാര ഉല്പാദിപ്പിക്കുന്ന ഭാഗമാണ്. സ്പോറോഫിൽ ഫ്രോൻഡുകളിലെ സ്പൊറാൻജിയകളിലാണ് സ്പോറുകൾ ഉണ്ടാകുന്നത്. പ്രത്യുല്പാദനക്ഷമമായ സ്പോറോഫിൽ ഫ്രോൻഡുകൾക്ക് ട്രോപ്പോഫിലുകളുമായി വളരെയധികം സാമ്യമുണ്ട്. അവയിൽ പ്രകാശസംശ്ലേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ചില വിഭാഗങ്ങളിൽ ട്രോപ്പോഫിലുകൾക്ക് വലുപ്പം കുറവാണ്. ചിലപ്പോൾ അവയിൽ [[ഹരിതകം]] ഉണ്ടാവുകയില്ല. പന്നൽ ഇലകൾ ലളിതമായ ഘടനയോടു കൂടിയതും അത്യന്തം സങ്കീർണമായവയുമുണ്ട്.
 
വേരുകൾ: മണ്ണിനടിയിലുള്ള പ്രകാശസംശ്ലേഷണശേഷിയില്ലാത്ത, വെള്ളവും പോഷകങ്ങളും മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന ഭാഗം. ഘടനാപരമായി വിത്തുൽപ്പാദിപ്പിക്കുന്ന ചെടികളുടെ വേരുകളോട് വളരെയധികം സാമ്യമുണ്ട്.
 
Like all other vascular plants, the diploid sporophyte is the dominant phase or generation in the life cycle. The gametophytes of ferns, however, are very different from those of seed plants. They are free-living and resemble liverworts, whereas those of seed plants develop within the spore wall and are dependent on the parent sporophyte for their nutrition. A fern gametophyte typically consists of:
 
പന്നലിന്റെ ജീവിതചക്രത്തിൽ ഡിപ്ലോയിഡ് സ്പോറോഫൈറ്റ് ഘട്ടത്തിനാണ് പ്രാമുഖ്യം. പന്നലുകളുടെ ഗാമിറ്റോഫൈറ്റ് ഘട്ടം വിത്തുല്പാദിപ്പിക്കുന്ന ചെടികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സ്വതന്ത്രമായ നിലനിൽപ്പുള്ള ഇവയ്ക്ക് ലിവർവോർട്ടുകളുമായി സാമ്യമുണ്ട്.
 
ഫേണിന്റെ ഗാമിറ്റോഫൈറ്റിലെ ഭാഗങ്ങൾ:
 
* പ്രോതാലസ്: ഒരു സെല്ലിന്റെ കനമുള്ളതും വൃക്കാകാരവുമായ പ്രകാശസംശ്ലേഷണ ശേഷിയുള്ള പച്ച നിറമുള്ള ഭാഗം. 3-10 സെമീ നീളവും 2-8 സെമീ വീതിയും കാണും. പ്രോതാലസ് ഗാമീറ്റുകൾ ഉല്പാദിപ്പിക്കുന്നത് താഴെപ്പറയുന്നവയിലൂടെയാണ്
** ആന്തറിഡിയ: ഫ്ലജല്ലം ഉള്ള ബീജം ഉല്പാദിപ്പിക്കുന്ന ഗോളാകൃതിയിലുള്ള ഭാഗം
** ആർച്ചിഗോണിയ: ഫ്ലാസ്ക് രൂപത്തിലുള്ള, അടിഭാഗത്ത് ഒറ്റ അണ്ഡം ഉല്പാദിപ്പിക്കുന്ന ഭാഗം. ബീജം ഈ ഫ്ലാസ്കിന്റെ കഴുത്തുവഴി നീന്തിയാണ് അണ്ഡത്തിലേക്ക് എത്തുന്നത്.
* റൈസോയിഡ്: നീളം കൂടിയ ഒറ്റ സെല്ലുകൾ കൊണ്ട് ഉണ്ടാക്കിയ വേരുപോലുള്ള, വെള്ളവും ധാതുക്കളും ലവണങ്ങളും വലിച്ചെടുക്കുന്ന ഭാഗം. റൈസോയിഡുകൾ പ്രോതാലസിനെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നു.
 
== ജീവിത ചക്രം ==
 
== ചിത്രശാല ==
Line 34 ⟶ 56:
</gallery>
 
== അവലംബം- ==
<references />
 
"https://ml.wikipedia.org/wiki/പന്നൽച്ചെടി" എന്ന താളിൽനിന്ന് ശേഖരിച്ചത്