"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
1987 ൽ സഹോദരന്മാരായ തോമസും ജോൺ നോളും ചേർന്നാണ് ഫോട്ടോഷോപ്പ് വികസിപ്പിച്ചത്, 1988 ൽ ഇരുവരും ഫോട്ടോഷോപ്പിന്റെ വിതരണ അവകാശം അഡോബി സിസ്റ്റംസ് ഇൻ‌കോർ‌പ്പറേറ്റഡിന് വിറ്റു. മിഷിഗൺ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്ന തോമസ് നോൾ, മോണോക്രോം ഡിസ്‌പ്ലേയിൽ ഗ്രേ സ്കെയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി തന്റെ മാക്കിന്റോഷ് പ്ലസിൽ ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങി. അക്കാലത്ത് ഡിസ്പ്ലേ എന്ന് വിളിച്ചിരുന്ന ഈ പ്രോഗ്രാം ഇൻഡസ്ട്രിയൽ ലൈറ്റ് & മാജിക്കിന്റെ (ചലച്ചിത്രങ്ങൾക്ക് സ്പെഷ്യൽ എഫക്ട്സ് ചെയ്യുന്ന പ്രശസ്ത സ്ഥാപനം) ജീവനക്കാരനായ അദ്ദേഹത്തിന്റെ സഹോദരൻ ജോണിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ സോഫ്റ്റ്‌വെയറിനെ ഒരു പൂർണ്ണ ഇമേജ് എഡിറ്റിംഗ് പ്രോഗ്രാമാക്കി മാറ്റാൻ അദ്ദേഹം തോമസിനോട് ശുപാർശ ചെയ്തു. 1988 ൽ പഠനത്തിൽ നിന്ന് ആറുമാസത്തെ ഇടവേള എടുത്തു തോമസ് പ്രോഗ്രാം വികസിപ്പിക്കാൻ സഹോദരനൊപ്പം സഹകരിച്ചു. തോമസ് പ്രോഗ്രാമിന്റെ പേര് ഇമേജ്പ്രോ എന്നാക്കി മാറ്റി, പക്ഷേ ഈ പേര് ഇതിനകം തന്നെ ഉപയോഗത്തിൽ ഉണ്ടായിരുന്നു.<ref>{{Cite web|url=https://photoshopnews.com/feature-stories/photoshop-profile-thomas-john-knoll-10/|title=THOMAS & JOHN KNOLL|access-date=2021-01-31|last=|first=|date=|website=|publisher=|language=EN}}</ref> ആ വർഷത്തിന്റെ അവസാനത്തിൽ, തോമസ് തന്റെ പ്രോഗ്രാമിന് ഫോട്ടോഷോപ്പ് എന്ന് പുനർനാമകരണം ചെയ്യുകയും സ്കാനർ നിർമ്മാതാക്കളായ ബാർനെസ്കാനുമായി ഒരു ഹ്രസ്വകാല കരാറിൽ ഏർപ്പെട്ട് പ്രോഗ്രാമിന്റെ പകർപ്പുകൾ സ്ലൈഡ് സ്കാനറിനൊപ്പം ചെയ്യുകയും ചെയ്തു; "ഫോട്ടോഷോപ്പിന്റെ മൊത്തം 200 പകർപ്പുകൾ ഈ രീതിയിൽ വിൽപ്പന ചെയ്തു".<ref>{{Cite web|url=https://web.archive.org/web/20070626182822/http://www.storyphoto.com/multimedia/multimedia_photoshop.html|title=Story Photograpy: History of Photoshop|access-date=2021-01-31|date=2007-06-26}}</ref><ref>{{Cite web|url=https://boingboing.net/2018/05/23/photoshop-was-first-sold-as-ba.html|title=Photoshop was first sold as Barneyscan XP|access-date=2021-01-31|last=Beschizza|first=Rob|date=2018-05-23|language=en-US}}</ref>
ഈ സമയത്ത്, ജോൺ സിലിക്കൺ വാലിയിൽ പോയി ആപ്പിളിലെ എഞ്ചിനീയർമാർക്കും അഡോബിയിലെ ആർട്ട് ഡയറക്ടർ ആയ റസ്സൽ ബ്രൗണിനും പ്രോഗ്രാമിന്റെ ഒരു പ്രദർശനം നൽകി. രണ്ട് പ്രദർശനങ്ങളും വിജയകരമായിരുന്നു, 1988 സെപ്റ്റംബറിൽ ഈ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് വാങ്ങാൻ അഡോബി തീരുമാനിച്ചു. 1990 ഫെബ്രുവരി 19 ന് ഫോട്ടോഷോപ്പ് 1.0 മാക്കിന്റോഷിനായി മാത്രമായി പുറത്തിറക്കി.<ref>{{cite web |url=http://www.crisherentertainment.com/photoshop-born-two-brothers/ |title=Photoshop: Born from Two Brothers |publisher=CrisherEntertainment.com |date=February 28, 2013 |access-date=October 15, 2014 |archive-url=https://web.archive.org/web/20160701155932/http://www.crisherentertainment.com/photoshop-born-two-brothers/ |archive-date=July 1, 2016 |url-status=dead |df=mdy-all }}</ref><ref name=About>{{cite web|title=Adobe Photoshop 1.0 Feb. 1990 - 20 Years of Adobe Photoshop|url=http://graphicssoft.about.com/od/photoshop/ig/20-Years-of-Photoshop/Adobe-Photoshop-1-0.htm|work=Graphics Software|publisher=About.com|access-date=August 13, 2013}}</ref> ബാർനെസ്‌കാൻ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിപുലമായ കളർ എഡിറ്റിംഗ് സവിശേഷതകൾ ഇല്ലാതെയാണ് അഡോബി വിതരണം ചെയ്ത ആദ്യത്തെ പതിപ്പ് പുറത്തിറങ്ങിയത്. തുടർന്നുള്ള ഓരോ പതിപ്പിലും നിറം കൈകാര്യം ചെയ്യുന്നത് സാവധാനത്തിൽ മെച്ചപ്പെടുകയും, ഡിജിറ്റൽ കളർ എഡിറ്റിംഗിൽ ഫോട്ടോഷോപ്പ് വളരെ വേഗം തന്നെ ഒരു വ്യവസായ നിലവാരമായി മാറുകയും ചെയ്തു. ഫോട്ടോഷോപ്പ് 1.0 പുറത്തിറങ്ങിയ സമയത്ത്, അടിസ്ഥാന ഫോട്ടോ റീ ടച്ചിങ്ങിനു സൈടെക്സ് പോലുള്ള സേവനങ്ങൾ മണിക്കൂറിന് 300 ഡോളർ ഈടാക്കിയിരുന്നു. 1990 ൽ മാക്കിന്റോഷിനായി പുറത്തിറക്കിയ ഫോട്ടോഷോപ്പ് 1.0 പതിപ്പിന്റെ വില 895 ഡോളറായിരുന്നു.<ref>{{cite magazine|last = Hurty|first = Arne|title = Adobe Photoshop 1.0 Review|date = June 1990|url = https://archive.org/details/MacWorld_9006_June_1990/page/n201|magazine = Macworld|publisher = Mac Publishing|pages = 186–188}}</ref><ref>{{cite magazine|last = Parascandolo|first = Salvatore|title = Photoshop Review|date = July 1990|url = https://archive.org/details/MacUser9007July1990/page/n55|magazine = MacUser|publisher = Dennis Publishing Ltd.|pages = 53–55}}</ref>
 
ഫോട്ടോഷോപ്പ് തുടക്കത്തിൽ മാക്കിന്റോഷിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1993 ൽ അഡോബി ചീഫ് ആർക്കിടെക്റ്റ് സീതാരാമൻ നാരായണൻ ഫോട്ടോഷോപ്പ് മൈക്രോസോഫ്റ്റ് വിൻഡോസിലേക്ക് പോർട്ട് ചെയ്തു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മൈക്രോസോഫ്റ്റിന്റെ ആഗോള വ്യാപനം വർദ്ധിച്ചതിനാൽ അതുവഴി ഫോട്ടോഷോപ്പിന്റെ പ്രചാരം വർദ്ധിക്കുന്നതിന് വിൻഡോസ് പോർട്ട് സഹായകമായി.<ref>{{cite news |last1=Simhan |first1=T.E. Raja |title=How Chennai native S Narayanan took Adobe Photoshop places |url=https://www.thehindubusinessline.com/info-tech/how-chennai-native-s-narayanan-took-adobe-photoshop-places/article9578056.ece |access-date=August 10, 2019 |work=[[The Hindu]] |date=January 13, 2018}}</ref> 1995 മാർച്ച് 31 ന് തോമസ്, ജോൺ നോൾ എന്നിവരിൽ നിന്ന് ഫോട്ടോഷോപ്പിനുള്ള അവകാശം 34.5 ദശലക്ഷം ഡോളറിന് അഡോബി വാങ്ങി, അതിനാൽ വിൽക്കുന്ന ഓരോ പകർപ്പിനും റോയൽറ്റി നൽകുന്നത് അഡോബിക്ക് ഒഴിവാക്കാൻ കഴിഞ്ഞു.<ref>{{Cite web|title=Adobe Photoshop {{!}} software|url=https://www.britannica.com/technology/Adobe-Photoshop|access-date=2021-01-23|website=Encyclopedia Britannica|language=en}}</ref><ref>{{Cite web|last=|first=|date=February 22, 1996|title=FORM 10-K|url=https://www.sec.gov/Archives/edgar/data/796343/0000912057-96-002896.txt|url-status=live|archive-url=|archive-date=|access-date=January 23, 2021|website=[[U.S. Securities and Exchange Commission]]}}</ref>
 
== ഫയൽ ഫോർമാറ്റ് ==
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്