"ജൈവവർഗ്ഗീകരണശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
Fixed the file syntax error.
(Fixed the file syntax error.)
(Fixed the file syntax error.)
കാൽ ലിനേയസ് തുടങ്ങിവെച്ച വർഗ്ഗവിഭജനരീതിയ്ക്കു് ചില പോരായ്മകളും ഉണ്ടായിരുന്നു. ഉദാഹരണത്തിനു് അദ്ദേഹം സമസ്തജീവജാലങ്ങളേയും സസ്യങ്ങളും ജന്തുക്കളും എന്നു് ഏറ്റവും ഉയർന്ന തലത്തിൽ ആദ്യമേ തന്നെ രണ്ടായി (കിങ്ങ്ഡം) തരം തിരിച്ചു. പക്ഷേ ഫംഗസ്സ് തുടങ്ങിയ ചില ജീവി ഇനങ്ങൾക്കു് ഇവ രണ്ടിലും പെടാവുന്ന തരം പ്രകൃതങ്ങൾ ഉണ്ടു്. ഏതെങ്കിലും ഒന്നിലായി ഇവയെ മാറ്റി നിർത്താൻ സാധിക്കില്ല. അതുപോലെത്തന്നെ ഇത്തരം വർഗ്ഗീകരണം ഓരോ ജീവിവർഗ്ഗവിഭാഗങ്ങളും തമ്മിലുള്ള ‘അകലം’ അവ തമ്മിൽ യഥാർത്ഥത്തിലുള്ള പൊരുത്തങ്ങൾക്കു് ആനുപാതികമായിരുന്നില്ല. ഉദാഹരണത്തിനു് ഉരഗവർഗ്ഗത്തിലെ ഏതു് ഇനത്തിനും സസ്തനിവർഗ്ഗത്തിനുമായുള്ള അതേ ‘അകലം’ തന്നെയേ പക്ഷിവർഗ്ഗത്തിനോടും ഉണ്ടാകുന്നുള്ളൂ. വാസ്തവത്തിൽ പല ജീവി ഇനങ്ങൾക്കും തമ്മിൽ വളരെ അടുത്ത ബന്ധവും മറ്റു പല ഇനങ്ങൾക്കും വളരെ അകന്ന ബന്ധവുമാണു് ഉള്ളതു്. പരിണാമവൃക്ഷത്തിന്റെ കാഴ്ച്ചപ്പാടിൽ നിന്നു നോക്കിയാൽ ഇവയെല്ലാം തമ്മിൽ വ്യത്യസ്ത ദൂരങ്ങളാണു് ഉള്ളതു്.
 
[[പ്രമാണം:Haeckel_arbol_bn.png |thumb||center || 400px||alt=ഹെക്കൽ വിഭാവനം ചെയ്ത ജൈവപരമ്പരാവൃക്ഷം |ഹെക്കൽ വിഭാവനം ചെയ്ത ജൈവപരമ്പരാവൃക്ഷം]]
 
ഇത്തരം പോരായ്മകൾ ദൂരീകരിക്കാനുള്ള പിൽക്കാലശ്രമങ്ങൾ പലതുമുണ്ടായി. ഇവയുടെ അനന്തരഫലങ്ങൾ പരിണാമവർഗ്ഗവിഭജനരീതി എന്ന പുതിയൊരു സമ്പ്രദായത്തിനു് വഴിതുറന്നു. പരിണാമവൃക്ഷത്തിൽ ജീവികളുടെ സ്ഥാനം എവിടെയാണെന്നതിനനുസരിച്ച് അവയെ പുനർവർഗ്ഗീകരിക്കുക എന്നതായിരുന്നു ഈ രീതിയുടെ നയം. സ്പീഷീസുകളെ തരം തിരിച്ച് ക്രമമായി അടുക്കിവെച്ച പല തലങ്ങളിലുള്ള പട്ടികകൾ ആയിരുന്നു ലിനേയസ്സിന്റേതെങ്കിൽ ഡാർവ്വിൻ സങ്കൽപ്പിച്ച ജീവവൃക്ഷത്തിനു ഏറെക്കുറേ സമാനമായുള്ള ശാഖാഘടനയാണു് പുതിയ രീതിയിൽ അവലംബിച്ചതു്. ലഭ്യമായിരുന്ന ദിനോസാർ ഫോസ്സിലുകൾ പഠിച്ചു്, പക്ഷികൾ ദിനോസാറുകളുടെ പിന്മുറക്കാരാണെന്നു് തോമസ് ഹെന്രി ഹക്സ്‌ലി പ്രഖ്യാപിച്ചതോടെ ഈ പുതിയ സമ്പ്രദായത്തിനു് കൂടുതൽ അംഗീകാരം ലഭിച്ചുതുടങ്ങി.എന്നിരുന്നാലും, കേവലം പരിണാമബന്ധങ്ങൾക്കു പുറമേ നിരീക്ഷണയോഗ്യമായ ശരീരഘടന, പ്രകൃതം, സ്വഭാവഗുണങ്ങൾ എന്നിവയും ഒരു ജീവി ഇനം ഏതേതു വർഗ്ഗത്തിൽ പെടുമെന്നു് ഈ വർഗ്ഗീകരണരീതിയിൽ പരിഗണിച്ചിരുന്നു. അതുകൂടാതെ, ഒരു വർഗ്ഗത്തെ തനതായി പരിഗണിക്കുമ്പോൾ ആ വർഗ്ഗത്തിൽ നിന്നും രൂപം പൂണ്ട മറ്റു പിൻ‌ഗാമിവർഗ്ഗങ്ങളെ അതേ വർഗ്ഗത്തിൽ പെടുത്തിയിരുന്നില്ല. (ഉദാഹരണത്തിനു് കരയിലും വെള്ളത്തിലും ജീവിക്കാവുന്ന ആം‌ഫീബിയൻ വിഭാഗത്തിൽ നിന്നുമാണു് ഉരഗങ്ങളും പക്ഷികളും സസ്തനികളും ഉണ്ടായതെങ്കിലും ആം‌ഫീബിയൻ വിഭാഗത്തെ ഈ രീതിയിൽ സ്വതന്ത്രമായ ഒരു വർഗ്ഗമായിട്ടാണു് (monophyletic) കണ്ടിരുന്നതു്.
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519287" എന്ന താളിൽനിന്ന് ശേഖരിച്ചത്