"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
Fixed the file syntax error.
(Fixed the file syntax error.)
(Fixed the file syntax error.)
 
=== ലാവാപ്രവാഹങ്ങൾ ===
[[പ്രമാണം:Pahoeoe fountain edit2.jpg|thumb|right|2250px|10 [[മീറ്റർ|മീ]] (33 [[അടി]]) ഉയരത്തിലുള്ള [[Lava fountain|പ്രസ്രവണം]], [[Pāhoehoe lava|ലാവ]], [[ഹവായി|ഹവായി, യു.എസ്]]]]
50px|10 [[മീറ്റർ|മീ]] (33 [[അടി]]) ഉയരത്തിലുള്ള [[Lava fountain|പ്രസ്രവണം]], [[Pāhoehoe lava|ലാവ]], [[ഹവായി|ഹവായി, യു.എസ്]]]]
[[ഖരാങ്കം|ഖരാങ്കത്തിൽനിന്നും]] അധികം ഉയർന്നതല്ലാത്ത [[ഊഷ്മാവ്|ഊഷ്മാവിൽ]] ബഹിർഗമിക്കുന്ന ദ്രവമാഗ്മയാണ് [[ലാവ]]. [[രാസസംയോഗം]], വിലീനവാതകങ്ങളുടെ അളവ് എന്നിവയെ ആശ്രയിച്ച് ഇതിന്റെ താപനില 900<sup>o</sup>C-നും 1,200<sup>o</sup>C-നും ഇടയ്ക്കായിരിക്കും. 600<sup>o</sup>C-നും 900<sup>o</sup>C-നും ഇടയ്ക്കാണ് ലാവ ഖരീഭവിക്കുന്നത്. ഭൂവല്ക്കത്തെ ഭേദിച്ചുകൊണ്ടു ബഹിർഗമിക്കുമ്പോൾതന്നെ, മാഗ്മയിലെ ചില ഘടകങ്ങൾ താപ-മർദഭേദങ്ങളുടെ ഫലമായി ബാഷ്പീകരിക്കുന്നു. [[വാതകം|വാതകങ്ങൾ]] സ്വതന്ത്രമാകുന്നത് മാഗ്മയുടെ [[ശ്യാനത|ശ്യാനതയെ]] (viscosity) ബാധിക്കുന്നു. ലാവാപ്രവാഹത്തിന്റെ രൂപഭാവങ്ങൾ നിർണയിക്കുന്നത് പ്രധാനമായും അതിന്റെ ശ്യാനതയാണ്. തണുക്കുന്നതിന്റെ തോതും പ്രതലത്തിന്റെ ചരിവുമാണ് ഇതിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ. ലാവാപാളികളിലെ ഊഷ്മാവ് അടിയിൽനിന്നും മുകളിലേക്കു കുറഞ്ഞുവരുന്നതുനിമിത്തം ഉപരിതലത്തിലെ ലാവ താരതമ്യേന ശ്യാനവും താഴത്തേത് കൂടുതൽ ഗതിശീലവുമാകാം. ലാവയുടെ ഉപരിതലം വികൃതപ്പെടുവാൻ ഇതു കാരണമാകുന്നു; പെട്ടെന്നു തണുത്തു മിനുസമേറിയ പ്രതലം ഉണ്ടാകാനും മതി. ഇത് [[അഗ്നിപർവ്വതസ്ഫടികം|അഗ്നിപർവ്വതസ്ഫടികത്തിന്റെ]] (volcanic glass) ഉത്പാദനത്തിനു ഹേതുവായിത്തീരുന്നു. ലാവയുടെ ചേരുവ ഒന്നുപോലാണെങ്കിലും ഘടകങ്ങളുടെ സംയോഗാനുപാതം വ്യത്യസ്തമാകാം. [[സിലിക്ക|സിലിക്കയുടെ]] അംശം 25 ശ.മാ. മുതൽ 75 ശ.മാ. വരെ വ്യതിചലിച്ചുകാണുന്നു. [[സിലിക്ക]] അധികമാകുന്നത് ലാവയ്ക്കു കൂടുതൽ മുറുക്കം നല്കുന്നു. ഉയർന്ന ഊഷ്മാവിൽപോലും ഇവയുടെ ശ്യാനത കൂടിയിരിക്കും. ഇവ എളുപ്പം ഒലിച്ചുപോകുന്നില്ല. ചിലപ്പോൾ ഇത്തരം ലാവ അഗ്നിപർവ്വതനാളിയിൽതന്നെ കട്ടിപിടിച്ചു പ്രവാഹത്തിനു പ്രതിബന്ധമായിത്തീരുന്നു. ഇതിന്നടിയിലായി തിങ്ങിക്കൂടുന്ന വാതകങ്ങൾ ഊക്കോടെ പുറത്തേക്കുവരുമ്പോഴാണ് അത്യുഗ്രമായ സ്ഫോടനമുണ്ടാകുന്നത്. [[അഗ്നിപർവ്വതവക്ത്രം|അഗ്നിപർവ്വതവക്ത്രത്തിന്റെ]] ശിലാഭിത്തികൾപോലും ഈ പൊട്ടിത്തെറിയിൽ പങ്കുചേരുന്നു. ശ്യാനതകൂടിയ ലാവ അധികദൂരം ഒഴുകുന്നില്ല. ഇങ്ങനെയുണ്ടാകുന്ന ലാവാതലത്തിന്റെ അറ്റത്തു ധാരാളം മുനമ്പുകൾ കാണുന്നു. ഇത്തരം ലാവ മങ്ങിയ നിറത്തോടു കൂടിയതായിരിക്കും.
 
സിലിക്കാംശം കുറവുള്ള ലാവയുടെ ഉദ്ഗാരം പ്രായേണ ശാന്തമാണ്. ഗതിശീലങ്ങളായ ഇവ രണ്ടുരീതിയിലുള്ള ലാവാപ്രവാഹങ്ങൾക്ക് ഇടയാക്കുന്നു. ലാവയുടെ മുകൾഭാഗം കട്ടിയാകുമ്പോഴും അടിഭാഗം ഒഴുകിക്കൊണ്ടിരിക്കും. തൻമൂലം കട്ടിപിടിച്ചഭാഗം വിണ്ടുകീറി കട്ടകളായിത്തീരുന്നു. പെട്ടെന്നുറയുന്നതുമൂലം പരുപരുത്ത തലങ്ങളായിരിക്കും ഇവയ്ക്കുണ്ടായിരിക്കുക. എന്നാൽ പരന്നൊഴുകുമ്പോൾ വിലീനവാതകങ്ങൾ കുമിളകളായി രക്ഷപ്പെട്ടശേഷം തണുത്തു കട്ടിയാകുന്ന ലാവയുടെ മിനുസമായ പുറന്തോട് കയർപോലെ പിരിവുകളോടെ കാണപ്പെടുന്നു. ഇവയെ യഥാക്രമം [[ഖണ്ഡ ലാവ]] (Block Lava) എന്നും [[കയർ ലാവ]] (Rope Lava) എന്നും പറയുന്നു; ആആ ലാവ (AA Lava), പാഹോഹോ ലാവ (Pahoehoe Lava) എന്നീ ഹവായിയൻ പേരുകളും പ്രചാരത്തിലുണ്ട്. കയർ ലാവ ഖണ്ഡ ലാവയെക്കാൾ സാവധാനത്തിലാണ് തണുക്കുന്നത്.
 
[[പ്രമാണം:Nur05018-Pillow lavas off Hawaii.jpg|thumb||250px|[[Pillow lava|തലയണലാവ]] ([[NOAA|നോആ]])]]
[[സമുദ്രം|സമുദ്രത്തിന്റെയോ]] ജലാശയങ്ങളുടെയോ അടിത്തട്ടിൽ ലാവാ ഉദ്ഗാരമുണ്ടാകുമ്പോൾ തലയണകൾ നിരത്തിയിട്ടതുപോലുള്ള ആകൃതിയിൽ പെട്ടെന്നു തണുത്ത് ഉറയുന്നു. ഇവയെ തലയണലാവ (Pillow Lava) എന്നു പറഞ്ഞുവരുന്നു. [[പസിഫിക് സമുദ്രം|പസിഫിക് സമുദ്രത്തിലെ]] അഗ്നിപർവ്വതദ്വീപുകൾക്കടുത്ത് ഇത്തരം ഘടന ധാരാളമായി കാണാം. ഭൂഅഭിനതികളുമായി (Geosynclines) ബന്ധപ്പെട്ടും ഇവയെ കണ്ടെത്തിയിട്ടുണ്ട്. അഗാധതലങ്ങളിലുണ്ടാകുന്ന ഉദ്ഗാരങ്ങളെപ്പറ്റി നേരിട്ടുള്ള അറിവുകൾ പരിമിതമാണ്. രാസസംയോഗത്തിൽ ഇവയ്ക്കു ബസാൾട്ടിനോടു സാദൃശ്യമുണ്ട്. എന്നാൽ ധാതു സംയോഗത്തിൽ വ്യത്യസ്തവുമാണ്. ഇവയെ സ്പിലൈറ്റ് (Spilite) എന്നു പറയുന്നു. നിശ്ചലമായി തളംകെട്ടിനിന്നു ഘനീഭവിക്കുന്ന ലാവാ ഘടനകളുടെ അടിഭാഗം സ്തംഭാകാരമായി കാണപ്പെടുന്നു (columnar structure). ഇവ തരിമയവും വിലീനവാതകങ്ങളുടെ അഭാവംകൊണ്ടു സവിശേഷവുമായ പ്ളേറ്റോ ബസാൾട്ടിന്റെ ഏകരൂപഘടനകളാണ്. ഡെക്കാൺ പീഠഭൂമിയിലെ 5,20,000 ച.കി.മീ. സ്ഥലത്ത് ഇത്തരം സ്തംഭാകാരലാവയാണുളളത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇത്തരം ലാവാപീഠഭൂമികൾ കാണാം. കഴിഞ്ഞ 18 കോടി വർഷങ്ങൾക്കിടയിൽ 42 ലക്ഷം ഘ.കി.മീ. [[ലാവാശിലകൾ]] രൂപം കൊണ്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അഗ്നിപർവ്വതനാളത്തിൽവച്ചുതന്നെ വാതകങ്ങളുമായി കലർന്നു പതഞ്ഞുയരുന്നതാണ് [[ലാവാനുര]] (Lava forth). ഏറ്റവും ശ്യാനവും ഊഷ്മളവുമായ [[ലാവ]] കുത്തനെയുള്ള ചരിവുകളിൽ [[മണിക്കൂർ|മണിക്കൂറിൽ]] 50 മുതൽ 65 കി.മീ. വരെ വേഗത്തിലൊഴുകുന്നു. എന്നാൽ സിലിക്ക അധികമുള്ള ലാവ വളരെ സാവധാനത്തിൽ മാത്രമേ ഇറങ്ങുന്നുള്ളു. ഇവയുടെ [[ഉപരിതലം]] ഉറയുകയും ഒപ്പംതന്നെ അടിവശം ഒഴുകുകയും ചെയ്യും. ഇതു വൈവിധ്യമുളള പ്രതലസംരചനയ്ക്കു കാരണമാകുന്നു. ഉറഞ്ഞുകൂടിയ ലാവാതലങ്ങൾക്കിടയിൽ വലിയ തുരങ്കങ്ങൾ ഉണ്ടാകുന്നതും സാധാരണയാണ്. ചിലപ്പോൾ ഇവയുടെ മുകൾത്തട്ട് ഇടിഞ്ഞമർന്ന് അഗാധങ്ങളായ [[കിടങ്ങ്|കിടങ്ങുകളായിത്തീരുന്നു]].
 
360

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3519257" എന്ന താളിൽനിന്ന് ശേഖരിച്ചത്