"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Fixed the file syntax error.
വരി 10:
== ചരിത്രം ==
[[ചിത്രം:Marsaborafroth.jpg|thumb|250px|right| അകപ്പറമ്പിലെ മാർ ശബോർ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് [[യാക്കോബായ]] സുറിയാനി ഓർത്തഡോക്സ് പള്ളിയാണിത്]]
[[ചിത്രം:Kadamatom church kerala.jpg||thumb|250px|കടമറ്റം പള്ളി- മാർ സബോർ തന്നെയാൺ ഇതും സ്ഥാപിച്ചത്]]
[[ചിത്രം:Mar Sabor Grab.JPG|thumb|മാർ സബോറിന്റെ ഭൗതികാവശിഷ്ടങ്ങൾ തേവലക്കര പള്ളിയിൽ]]
ക്രി.വ. 822-ലാണ് ഇയ്യോബ് എന്ന വ്യാപാരിയുടെ കപ്പലിൽ മാർ സബർ മലങ്കരയിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവർ കേരളത്തിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും.<ref> http://www.newadvent.org/cathen/14678a.htm#XIII </ref> [[കായംകുളം]], [[ഉദയം‍പേരൂർ]], [[കോതനല്ലൂർ]],[[അകപ്പറമ്പ്]], [[കൊല്ലം]] എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, നാട്ടുകാർക്ക് പ്രിയപ്പെട്ടവരായി. കദീശങ്ങൾ‌ (സുറിയാനിയിൽ/അറബി ഭാഷകളിൽ പുണ്യവാളന്മാർ) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ [[അകപ്പറമ്പ് പള്ളി]]. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോർ, ഫ്രോത്ത് എന്നീ വിശുദ്ധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാർക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന [[സ്ഥാണു രവിവർമ്മൻ]] ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു. ഇത് [[തരിസാ പള്ളി]] എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ [[അയ്യനടികൾ]] മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ [[തരിസാപള്ളി ശാസനങ്ങൾ]] എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. [[അഞ്ചുവണ്ണം]], [[മണിഗ്രാമം]] തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്