"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
വരി 25:
1904 ജൂലൈ 6-ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് [[കെ.സി. മാമ്മൻ മാപ്പിള]] പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി]] ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ [[തിരുവിതാംകൂർ]] ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി.പി. രാമസ്വാമി അയ്യരുടെ]] അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ [[കെ.സി. മാമ്മൻ മാപ്പിള|കെ.സി. മാമ്മൻ മാപ്പിളയെ]] ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ്<ref name=mano_yearbook>കേരളം-മാധ്യമങ്ങൾ, മലയാള മനോരമ, മനോരമ ഇയർബുക്ക് 2011</ref>ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു. ഇതല്ല, മാമൻ മാപ്പിള നടത്തിപ്പോന്നിരുന്ന [[ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്|ട്രാവൻകൂർ ആന്റ് ക്വയിലൺ ബാങ്കുമായി]]<ref name="The rise and fall of TNQ bank">https://web.archive.org/web/20180323230025/https://www.livemint.com/Sundayapp/gmfJYUl0okdSIkurydcYOM/The-rise-and-fall-of-TNQ-bank.html</ref> ബന്ധപ്പെട്ട പണത്തർക്കത്തെത്തുടർന്നു പണമീടാക്കാനായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രസ് കണ്ടുകെട്ടുകയായിരുന്നു എന്നൊരു വാദവുമുണ്ടു്.
 
[[ചിത്രം:മനോരമ‌ജങ്ഷൻ.jpg||thumb|250px|എറണാകുളത്തെ മനോരമ ജംഗ്‌ഷൻ-വലത്തു വശത്തെ വെളുത്ത കെട്ടിടത്തിലാണ് മനോരമ പ്രവർത്തിക്കുന്നത്]]
കോട്ടയത്തെ മുദ്രണാലയം അടച്ചു പൂട്ടപ്പെട്ടതിനെ തുടർന്ന് [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തിൽ]] ഉൾപ്പെട്ട [[കുന്നംകുളം|കുന്നംകുളത്തു]] നിന്നും പത്രം അച്ചടിച്ച്‌ [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] കൂടി വിതരണം ചെയ്തു വന്നു. എന്നാൽ തിരുവിതാംകൂറിൽ മനോരമയുടെ വിതരണം ദുഷ്കരമാകുകയും പരസ്യങ്ങൾ നിലയ്ക്കുകയും സാമ്പത്തിക ബാദ്ധ്യത ഏറുകയും ചെയ്തതിനാൽ ഒൻപതുമാസത്തിനു ശേഷം കുന്നംകുളത്ത് നിന്നുമുള്ള പ്രസിദ്ധീകരണവും നിർത്തലായി.
 
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്