"വള്ളുവനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
==ചരിത്രം==
 
ചേരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നാണ് വള്ളുവനാട്. ഗുഡലൂരിലെഏറനാടിനെ വള്ളുവനാടുമായി വേർത്തിരിക്കുന്ന മലപ്പുറത്തെ പന്തലൂർ മലകൾ മുതൽ പൊന്നാനി വരെയാണ് ആദ്യകാലത്ത് ഇതിന്റെ വിസ്തൃതി എന്ന് വാങ്ങ്മൊഴികളുണ്ട്. സി.ഇ. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ രാജ്യം ഇരുനൂരു വർഷങ്ങളോളം സജീവമായി നിന്നശേഷം പതിനാലാം നൂറ്റാണ്ടിനൊടുവിൽ സാമൂതിരിക്കു കീഴ്പെടുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗവും അങ്ങനെ നഷപ്പെട്ട അവർ തുടർന്നും തങ്ങളുടെ ഭരണകേന്ദ്രങ്ങളുടെ സമീപസ്ഥലങ്ങളിൽ ഭരണം നടത്തിക്കൊണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നു. തങ്ങളുടെ പരദേവതയായിരുന്ന അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു (തിരുമാതാകുന്ന്)ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗ്ഗം എത്തിപ്പെട്ട് അധികാരം സ്ഥാപിച്ചെടുത്തവരാണ് വള്ളുവക്കോനാതിരിമാർ എന്നും തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നും പറയപ്പെടുന്നുണ്ട്. <ref name="വള്ളുവനാട്_ചരിത്രം,_എസ്._രാജേന്ദു"> വള്ളുവനാട് ചരിത്രം, എസ്. രാജേന്ദു.</ref> വള്ളുവനാടും നെടുങ്ങനാടും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് [[തൂതപ്പാലം (പാലാട്ട് ബ്രിഡ്ജ്)]].
 
==വള്ളുവക്കോനാതിരി==
"https://ml.wikipedia.org/wiki/വള്ളുവനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്