"ആംബർഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
[[പ്രമാണം:Sperm whale 12.jpg|thumb|right|300px|ഒരു സ്പേം തിമിംഗിലം - ഈയിനം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിലാണ് ആംബർഗ്രീസ് രൂപപ്പെടുന്നത്.]]
[[എണ്ണത്തിമിംഗിലം|സ്പേം തിമിംഗിലങ്ങളുടെ]] കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന ആംബർഗ്രീസ് കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും കാണപ്പെടാറുണ്ട്. ഭീമൻ [[നീരാളി|കിനാവള്ളികളുടെ]] അധരഭാഗങ്ങൾ ആംബർഗ്രീസ് പിണ്ഡങ്ങൾക്കൊപ്പം കണ്ടുകിട്ടാറുള്ളതിനാൽ തിമിംഗിലങ്ങളുടെ കുടൽ ഇതിനെ ഉത്പാദിപ്പിക്കുന്നത് ഭക്ഷണത്തിനൊപ്പം അറിയാതെ ഉള്ളിലാവുന്ന കാഠിന്യവും മൂർച്ചയുമുള്ള വസ്തുക്കളുടെ കുടലിലൂടെയുള്ള നീക്കം എളുപ്പമാക്കാനാണെന്ന് ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നു.
 
സാധാരണയായി തിമിംഗിലങ്ങൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം ആംബർഗ്രീസ് വിസർജ്ജിക്കുന്നു. എന്നാൽ ഏറെ വലിപ്പമുള്ള ആംബർഗ്രീസ് പിണ്ഡങ്ങളെ അവ ഛർദ്ദിച്ചു കളയുകയും പതിവുണ്ട്. ആംബർഗ്രീസ് തിമിംഗില-ഛർദ്ദിയുടെ (whale-vomit) അംശമാണെന്ന ധാരണ നിലവിൽ വരാൻ അത് കാരണമായി.<ref>William F. Perrin, Bernd Würsig, J. G. M. Thewissen, സമുദ്രസ്തന്യപവിജ്ഞാനകോശം pg. 28</ref>
 
[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിന്റെ]] [[ബ്രസീൽ]], [[മഡഗാസ്കർ]] തീരങ്ങളിലും; [[ആഫ്രിക്ക]], പൂർവേന്ത്യൻ ദ്വീപുകൾ, [[മാലദ്വീപ്]], [[ചൈന]], [[ജപ്പാൻ]], [[ഇൻഡ്യ]], [[ഓസ്ട്രേലിയ]], [[ന്യൂസിലൻഡ്]], മൊളൂക്കാ ദ്വീപുകൾ എന്നിവയുടെ തീരങ്ങളിലും ആംബർഗ്രീസ് കാണാറുണ്ട്. വ്യാവസായികാവശ്യങ്ങൾക്കുവേണ്ടി ആംബർഗ്രീസ് ശേഖരിക്കപ്പെടുന്നത് ഏറെയും [[ബഹാമാസ്]], പ്രൊവിഡൻസ്, കരീബിയൻ ദ്വീപുകളിൽ നിന്നാണ്.
"https://ml.wikipedia.org/wiki/ആംബർഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്