"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 10:
|occupation =നോവലിസ്റ്റ്<br/>നാടകകൃത്ത്
|spouse =ഇവലീന ഹാൻസ്ക}}
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിലെ]] [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] നോവലിസ്റ്റും, നാടകകൃത്തും ആയിരുന്നു '''ഹോണോറെ ഡി ബൽസാക്''' ( Honoré de Balzac) ഉച്ചാരണം: [ɔ.nɔ.ʁe d(ə) bal.zak] (ജനനം: 20 മേയ് 1799; മരണം: 18 ആഗസ്റ്റ് 1850). ഇദ്ദേഹത്തിന്റെ പ്രധാന കൃതി '''ലാ കോമെഡീ ഹുമേൺ''' എന്ന സമാഹാരമാണ്. ഇതിൽ [[നോവൽ]], നിരൂപണം, ചെറുകഥകൾ എന്നിവയുൾപ്പെടെ 91 പൂർണ രചനകളും 46 അപൂർണ രചനകളും ഉണ്ട്.<ref>Robb, Graham: ''Balzac: A Life'', pg. 330, 1996, W. W. Norton and Company, Inc.</ref> ബൽസാക് [[നെപ്പോളിയൻ|നെപ്പോളിയന്റെ]] പതനത്തിനു ശേഷമുള്ള [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടിലെ]] [[ഫ്രാൻസ്|ഫ്രാൻസിലെ]] സാമൂഹ്യ ജീവിതത്തിന്റെ [[പനോരമ|വിശാലദൃശ്യം]] ഈ കൃതിയിൽ ബൽസാക് വരച്ചു കാട്ടുന്നു. സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന ശൈലിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. സങ്കീർണ്ണവ്യക്തിത്വവും, സദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ ആശയഭിന്നതയും (moral ambiguity) പ്രകടിപ്പിച്ച പച്ച മനുഷ്യർ ആയിരുന്നു ബൽസാക്കിന്റെ കഥാപാത്രങ്ങൾ. ഇതു മൂലം ഇദ്ദേഹം യുറോപ്യൻ സാഹിത്യത്തിലെ [[യഥാതഥ്യപ്രസ്ഥാനം|യഥാർത്ഥ്യ പ്രസ്ഥാനത്തിന്റെ]] സ്ഥാപകരിൽ ഒരാളായി കരുതപ്പെടുന്നു <ref>Robb, Graham: ''Balzac: A Life'', 1996, W. W. Norton and Company, Inc.</ref>. ഇംഗ്ലീഷ് എഴുത്തുകാരൻ [[സോമർസെറ്റ് മോം]] "പത്തു നോവലുകളും അവയുടെ എഴുത്തുകാരും" (Ten Novels and Their Authors, 1954) എന്ന നിരൂപണരചനയിൽ ബൽസാക്കിനെ '''ലോകം കണ്ട എറ്റവും പ്രതിഭാശാലിയായ നോവലിസ്റ്റ്''' എന്നു വിശേഷിപ്പിച്ചു.
 
പിന്നീടു വന്ന ഒരുപാട് എഴുത്തുകാർക്കും, ചിന്തകർക്കും ബൽസാക് പ്രചോദനം ആയി. അദ്ദേഹത്തിന്റെ കൃതികൾ [[മാർസെൽ പ്രൂസ്ത്]], [[എമിൽ സോള]], [[ചാൾസ് ഡിക്കൻസ്]], [[എഡ്ഗാർ അല്ലൻ പോ]], [[ദസ്തയേവ്സ്കി]], [[ഗുസ്താവ് ഫ്ലോബേർ]], [[ബെനിറ്റോ പെരേസ് ഗാൾദോസ്]], [[മേരി കൊറെല്ലി|മേരി കോറെല്ലി]], [[ഹെൻറി ജെയിംസ്]], [[വില്യം ഫാക്ക്നർ]], [[ജാക്ക് കെറൂവാക്ക്]], [[ഇറ്റാലൊ കൽവീനൊ]], [[ഫ്രെഡറിക് എംഗൽസ്]], [[കാൾ മാർക്സ്]] എന്നിവരെ സ്വാധീനിച്ചു. ബൽസാക്കിന്റെ കൃതികൾ അനേകം ഭാഷകളിലേയ്ക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പലതും ചലച്ചിത്രങ്ങൾക്ക് അവലംബം ആയിട്ടുമുണ്ട്.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്