"മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 90:
 
സാംസ്ക്കാരീകമായ പ്രവർത്തനങ്ങൾക്ക് എക്കാലവും വളക്കൂറുള്ള പ്രദേശമാണു മൂവാറ്റുപുഴ. 1969ൽ തുടങ്ങിയ 'മേള' എന്ന സാംസ്ക്കാരീക കേന്ദ്രം ഇതിനു തെളിവാണ്. തുടർന്ന്, നാസ്, കലയരങ്ങ് എന്നിങ്ങനെ വിവിധ കലാ കേന്ദ്രങ്ങൾ പിറവിയെടുത്തു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കാൽ വയ്പ്പായി 'കളിക്കോട്ട' എന്ന സംഘടനയും രൂപമെടുത്തു.
 
== കായികം - ഫൂട്ബോൾ ==
മൂവാറ്റുപുഴ - കോതമംഗലം പ്രദേശത്തെ ഒരു പ്രധാന ഗെയിമാണ് ഫുട്ബോൾ. ഷട്ടിൽ ബാഡ്മിന്റൺ, വോളിബോൾ, ക്രിക്കറ്റ് എന്നിവ സാധാരണ ഗെയിമിംഗ് പ്രവർത്തനങ്ങളായി കാണപ്പെടുന്ന സമീപ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും എല്ലായ്‌പ്പോഴും ഫുട്‌ബോളിനെ ജനപ്രിയ ഗെയിമിംഗ് ചോയിസായി കാണാനാകും. '''മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയവും''' അടുത്തുള്ള പഴയ നെൽവയലുകളും നമ്മുടെ മൂവാറ്റുപുഴയിൽ ഫുട്ബോളിനെ ജനപ്രിയമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. മൂവാറ്റുപുഴയിൽ 2 പ്രധാന ഫുട്ബോൾ ക്ലബ്ബുകൾ ഉണ്ടായിരുന്നു '''ബ്ലാക്ക് & വൈറ്റ് മൂവാറ്റുപുഴ & ഫാഞ്ചാസ്''' . ഒരിക്കൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രധാന വേദിയായിരുന്നു മൂവാറ്റുപുഴ. ജനാബ്.'''സാധുഅലിയാറിന്റെ (കരിമക്കാട്ട്)''' നേതൃത്വത്തിൽ '''സാധു സംരക്ഷണ സമിതി'''യുടെ (ചാരിറ്റി ഓർഗനൈസേഷൻ) ആഭിമുഖ്യത്തിൽ  വർഷാവർഷ ങ്ങളിൽ  ഫുട്ബോൾ ടൂർണമെന്റുകൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു  പണം കണ്ടെത്താനായി കെട്ടിതിരിച്ചു മറച്ച സ്റ്റേഡിയത്തിൽ ടിക്കറ്റ് വച്ചായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്കാലത്തെ പ്രമുഖ ക്ലബുകൾ അക്കാലത്തു മൂവാറ്റുപുഴയിലെ  കാൽപന്തുകളിയിലെ മാമാങ്കത്തിൽ മാറ്റുരച്ചിരിന്നു. മൂവാറ്റുപുഴ താലൂക്കിലെ ഏക '''കേരള ഫുട്ബോൾ അസോസിയേഷൻ''' അഫിലിയേറ്റഡ് ഫുട്ബോൾ ക്ലബ്ബാണ് '''മൂവാറ്റുപുഴ എഫ്‌സി'''. ഇത് 2006 ൽ ശ്രീ. '''എൽദോ ബാബു വട്ടക്കാവിൽ''' സ്ഥാപിച്ചതാണ്. നാടിന്റെ അഭിമാനമാണ് '''മുഹമ്മദ് റാഫി''' ഫുട്ബോൾ കളിക്കാരൻ - (ഡിഫെൻഡർ) '''ഇന്ത്യ അണ്ടർ 19''' ദേശീയ സോക്കർ ടീം, '''ബെംഗളൂരു എഫ്‌സി II''' ടീമിലും അദ്ദേഹം കളിക്കുന്നു . അദ്ദേഹത്തിന്റെ ജന്മസ്ഥലം മൂവാറ്റുപുഴ . മൂവാറ്റുപുഴ ലോക്കൽ ക്ലബിന്റെ മുൻ കളിക്കാരനായ ശ്രീ. മുജീബിന്റെ പുത്രനാണ്. തർബിയത്ത് സ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് മുഹമ്മദ് റാഫി.അദ്ദേഹത്തിന് സ്‌പെയിനിൽ പോയി പരിശീലനം  ലഭിച്ചിരുന്നു .
 
== പ്രാക് ചരിത്രം ==
"https://ml.wikipedia.org/wiki/മൂവാറ്റുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്