"നവാബ്‌ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
=== ശ്രദ്ധേയമായ സംഭവങ്ങൾ ===
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന [[കെ. കരുണാകരൻ|കെ.കരുണാകരൻ]] മുഖ്യപ്രതിയാകുമായിരുന്ന
"തട്ടിൽ കൊലക്കേസ്‌" എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌ എന്നു പറയപ്പെടുന്നു. അതിനുശേഷം [[ജയറാം പടിക്കൽ|ജയറാം പടിക്കലിന്റെ]] നേതൃത്വത്തിൽ നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത്‌ കോൺഗ്രസുകാർ തല്ലിത്തകർത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന്‌ (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി.
 
"https://ml.wikipedia.org/wiki/നവാബ്‌_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്