"നവാബ്‌ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
=== ശ്രദ്ധേയമായ സംഭവങ്ങൾ ===
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ മുഖ്യപ്രതിയാകുമായിരുന്ന
"തട്ടിൽ കൊലക്കേസ്‌" എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌ എന്നു പറയപ്പെടുന്നു. അതിനുശേഷം [[ജയറാം പടിക്കൽ|ജയറാം പടിക്കലിന്റെ]] നേതൃത്വത്തിൽ നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത്‌ കോൺഗ്രസുകാർ തല്ലിത്തകർത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന്‌ (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി.
 
=== രാഷ്ട്രീയനേതാക്കൾക്കെതിരെ ഉണ്ടായ സംഭവങ്ങൾ ===
പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം. പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.
"https://ml.wikipedia.org/wiki/നവാബ്‌_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്