"വി.എം. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
 
==കേരളത്തിൽ==
1950-ൽ ആണ് അദ്ദേഹം ജോലിയിൽനിന്നു വിരമിച്ച് പുന്നയൂർക്കുളത്തേക്കു മടങ്ങുന്നത്. 1951-ൽ [[കെ.പി. കേശവമേനോൻ]] സിലോൺ അംബാസ്സഡറായി നിയമിതനായപ്പോൾ വി.എം. നായർ [[മാതൃഭൂമി]] പത്രാധിപരായി. 1956-ൽ മാനേജിങ്ങ് എഡിറ്ററും പിന്നീട് മാനേജിങ്ങ് ഡയറക്റ്ററുമായി. കാൽനൂറ്റാണ്ടിലേറെക്കാലം ''മാതൃഭൂമിയുടെ'' ഭാഗധേയം നിർണയിച്ചതും സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിച്ചതും വി.എം. നായർ ആയിരുന്നു. ''മാതൃഭൂമിയിൽ'' ആധുനിക മാനേജ്‌മെന്റ് രീതികൾ നടപ്പാക്കുന്നതിനും ഉല്പാദന മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതിനും മുൻകൈ എടുത്തു. ഇന്ത്യയിലാദ്യമായി രണ്ടാമതൊരു പ്രിന്റിങ്ങ് സെന്ററും എഡിഷനും തുടങ്ങുന്നത് 1962-ൽ ''മാതൃഭൂമി''യാണ്. വി.എം. നായരാണ് ഈ തീരുമാനമെടുത്തത്. ന്യൂസ് ഏജൻസി കണക്ഷൻ ഓഫീസിൽതന്നെ ലഭ്യമാക്കുക, പത്രത്തിന്റെ ഓഫീസുകൾ തമ്മിൽ ടെലിപ്രിന്റർ ബന്ധം ഏർപ്പെടുത്തുക, റോട്ടറി അച്ചടിയന്ത്രം സ്ഥാപിക്കുക, ന്യൂസ് എഡിറ്റർ എന്ന തസ്തികക്കു ജന്മം നൽകുക തുടങ്ങിയ മാറ്റങ്ങൾക്കും നേതൃത്വം വഹിച്ചത് വി.എം. നായരായിരുന്നു.
[[പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ|പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ]] ചെയർമാനായും ഇന്ത്യൻ ആന്റ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പത്രാധിപസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ-ഭരണ മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനവും ഇടപെടലും പല മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/വി.എം._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്