"ബോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Bhogi}} {{Infobox holiday |holiday_name = ബോഗി |type = സാംസ്കാരികം |longtype...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 16:
 
[[File:Bhogi fire.jpg|200px|thumb|ബോഗി ദിനത്തിൽ പഴയ വസ്തുക്കൾ കത്തിക്കുന്നു]]
നാല് ദിവസങ്ങളിലായി ആഘോഷിക്കുന്ന [[മകര സംക്രാന്തി]] ഉത്സവത്തിന്റെ ആദ്യ ദിവസമാണ് '''ബോഗി'''. [[ഗ്രിഗോറിയൻ കലണ്ടർ]] അനുസരിച്ച് ഇത് സാധാരണയായി [[ജനുവരി]] 13 നാണ് ആഘോഷിക്കുന്നത്. [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]], [[കർണാടക]], [[മഹാരാഷ്ട്ര]] എന്നിവിടങ്ങളിൽ വ്യാപകമായി ഈ ഉത്സവം ആഘോഷിക്കുന്നു. [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] ആഘോഷിച്ചുവരുന്ന [[പൊങ്കൽ]] തന്നെയാണിത്. ബോഗിയിൽ, ആളുകൾ പഴയതും ഒഴിവാക്കിയതുമായ വസ്തുക്കൾ ഉപേക്ഷിക്കുകയും മാറ്റത്തിനും പരിവർത്തനത്തിനും കാരണമാകുന്ന പുതിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതിരാവിലെ, ആളുകൾ പഴയ വസ്തുക്കലും, മരം കൊണ്ടുള്ള ഫർണിച്ചറുകളും മറ്റും കത്തിച്ചു കളയുന്നു, അടുത്ത ദിവസം മുതൽ പുതിയതായി തുടങ്ങാൻ ഇവ ഉപയോഗപ്രദമല്ല എന്നാണിവർ കരുതുന്നത്. മാനസികമായി തന്നെ ഒരു പുതിയ നിലയിലേക്ക് മാറാനായി [[സൂര്യദേവൻ|സൂര്യദേവനോടുള്ള]] പ്രാർത്ഥന കൂടിയാണു ബോഗിദിവസം നടക്കുന്ന പ്രാർത്ഥനകളിൽ പ്രധാനപ്പെട്ടത്.<ref name="bhogi1">[https://www.thehindu.com/society/a-few-hyderabadis-speak-about-the-change-they-would-want-to-see-in-their-life-and-in-society/article30557580.ece ദി ഹിന്ദു പത്ര വാർത്ത]</ref><ref name="bhogi2">[https://templesinindiainfo.com/about-bogi-festival-bhogi-festival-bhogi-celebrations/ ബോഗി ഉത്സവത്തെ കുറിച്ച്]</ref><ref name="bhogi2bhogi3">[https://www.india.com/viral/happy-bhogi-know-importance-of-bhogi-pongal-festival-and-how-it-is-celebrated-3908747/ ഉത്സവവാർത്ത]</ref>
 
കൊയ്ത്തിന്റെ ആദ്യ ദിവസം കൂടിയാണു ബോഗി. എപ്പിഗ്രാഫിക് പഠനങ്ങളിലൂടെ കണക്കാക്കിയ ഈ ഉത്സവം 1000 വർഷത്തിലേറെ പഴക്കമുള്ള [[ദ്രാവിഡർ|ദ്രാവിഡാചാരമാണ്]]. വിളവെടുപ്പുമായി ബന്ധിപ്പിക്കുന്ന '''പുത്യേടു''' എന്നു [[ചോളസാമ്രാജ്യം|ചോളസാമ്രാജ്യ]] കാലത്തു വിളിച്ചിരുന്ന ഉത്സവം തന്നെയാണിത്, ഇപ്പോൾ ഈ തമിഴ് നാട്ടിൽ ഉത്സവം പൊങ്കൽ എന്ന പേരിൽ അവർ ആചരിക്കുന്നു.<ref name="bhogi4">[https://www.republicworld.com/lifestyle/festivals/bhogi-2021-all-about-the-history-significance-and-celebration-on-this-auspicious-occasion.html ബോഗിയാഘോഷത്തിന്റെ ചരിത്രം]</ref><ref name="bhogi5">[https://www.newindianexpress.com/galleries/nation/2020/jan/14/happy-bhogi-a-look-at-how-people-celebrate-the-beginning-of-harvest-festival-in-tamil-nadu-102713.html ഇന്ത്യൻ എക്സ്പ്രസ് വാർത്ത]</ref>
"https://ml.wikipedia.org/wiki/ബോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്