"തിരുവിതാംകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 52:
{{Travancore}}
{{Keralahistory}}
[[തിരുവനന്തപുരം]] തലസ്ഥാനമായ ഒരു രാജ്യമായിരുന്നു '''തിരുവിതാംകൂർ'''. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യ കേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ [[തമിഴ്‌നാട്‌|തമിഴ്‌നാട്ടിലുള്ള]] [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയും]] [[തിരുനെൽവേലി ജില്ല]]യുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940 -കളിലെ തിരുവിതാംകൂറിന്റെ പ്രദേശം. അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊ. ഇളംകുളം കുഞ്ഞൻ പിള്ള പ്രസ്താവിക്കുന്നു. <ref> ഒരു പ്രാചീന ചരിത്രരേഖ, ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം. </ref> ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട്<ref> ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം. </ref>. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മമഹാരാജാവിന്റെ]] കാലത്താണ്‌ തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവൺമെൻ്റ്[[1949]] [[ജൂലൈ 1|ജുലൈ‌ 1 നു]] തിരുവിതാംകൂറും [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി രാജ്യവും]] യോജിപ്പിച്ച്‌ [[തിരു-കൊച്ചി]] സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ [[മദ്രാസ്‌]] സംസ്ഥാനത്തിലെ [[മലബാർ]] ജില്ലയോട്‌ ചേർത്ത് [[1956]] [[നവംബർ 1|നവംബർ 1 നു]] [[കേരളം|കേരള]] സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലംപിരി ശംഖിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസൻ (പത്മനാഭൻ: [[വിഷ്ണു|വിഷ്ണുവിന്റെ]] പര്യായം) എന്നറിയപ്പെട്ടിരുന്നു.
<!-- [[ചിത്രം:Travancoremp.jpg|thumb|right|തിരുവിതാംകൂറിന്റെ ഭൂപടം]] -->
 
"https://ml.wikipedia.org/wiki/തിരുവിതാംകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്