"ഭാഷാശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
മറ്റു മേഖലകളുമായി ബന്ധപ്പെട്ട് ഭാഷാശാസ്ത്രത്തിൽ വികസിച്ചുവന്ന പലതരം ശാഖകൾ താഴെ കൊടുക്കുന്നു-
 
* '''സാമൂഹികഭാഷാശാസ്ത്രം''' (Sociolinguistics) - ഭാഷാഭേദങ്ങളെ സാമൂഹികഘടകങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നു.
* '''ഭാഷാനരവംശശാസ്ത്രം''' (Anthropological Linguistics) - മനുഷ്യന്റെ സാംസ്കാരികവികാസവും ഭാഷയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നു.
* '''ജൈവഭാഷാശാസ്ത്രം''' (Biolinguistics) - മറ്റു ജീവികളുടെ സ്വാഭാവിക ആശയവിനിമയരീതികളെയും പരിശീലിക്കപ്പെട്ട ആശയഗ്രഹണശേഷിയെയും പഠിക്കുന്നു.
* '''പ്രയുക്തഭാഷാശാസ്ത്രം''' (Applied Linguistics) - നിത്യജീവിതത്തിലെ ഭാഷാസംബന്ധമായ ആവശ്യങ്ങളെയും ഭാഷാനയങ്ങൾ, [[ഭാഷാസൂത്രണം]], ഭാഷാധ്യാപനം തുടങ്ങിയ വിഷയങ്ങളെയും ആസ്പദിക്കുന്നു.
* '''കമ്പ്യൂട്ടർ ഭാഷാശാസ്ത്രം''' (computational Linguistics) - ഭാഷയുടെ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടർവത്കരണം]] കൈകാര്യം ചെയ്യുന്നു.
* '''ക്ലിനിക്കൽ ഭാഷാശാസ്ത്രം''' (Clinical Linguistics) - ഭാഷണവൈകല്യങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച [[ചികിത്സാശാസ്ത്രം|ചികിത്സാശാസ്ത്ര]]ത്തിന്റെ വിഭാഗം.
* '''വളർച്ചാഭാഷാശാസ്ത്രം''' (Developmental Linguistics) - വ്യക്തിയുടെ വളർച്ചയിൽ ഭാഷയ്ക്കുണ്ടാകുന്ന പരിണാമങ്ങളെക്കുറിച്ചും [[ഭാഷാസമാർജ്ജനം|ഭാഷാസമാർജ്ജന]]ത്തെക്കുറിച്ചും പഠിക്കുന്നു.
* '''ഭാഷാഭൂമിശാസ്ത്രം''' (Language Geography) - ഭാഷയുടെയും ഭാഷാസവിശേഷതകളുടെയും [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്ര]]പരമായ വിന്യാസത്തെക്കുറിച്ച് പഠിക്കുന്നു.
* '''മസ്തിഷ്കഭാഷാശാസ്ത്രം''' (Neurolinguistics)- അറിവിന്റെ ശേഖരണം, ഉല്പാദനം, വിനിമയം തുടങ്ങിയവ നിർവഹിക്കാൻ തക്ക വിധമുള്ള മസ്തിഷ്കത്തിന്റെ ഘടനയും പ്രവർത്തനവും വിവരിക്കുന്നു.
* '''മനോഭാഷാവിജ്ഞാനം'''(Psycholinguistics)- ഭാഷയുടെ [[മനഃശാസ്ത്രം|മനഃശാസ്ത്ര]]പരമായ പഠനം.
* '''ശൈലീവിജ്ഞാനം''' (Stylistics) - ഭാഷയുടെ വൈയക്തികമായ പ്രയോഗസവിശേഷതകൾ വിലയിരുത്തുന്നു.
*'''ഭാഷാ പുനഃരുദ്ധാരണ ശാസ്ത്രം''' (Revivalistics) - തദ്ദേശഭാഷ സ്വായാത്തമാക്കലും, വിദേശ ഭാഷാ പഠനവും സമന്വയിപ്പിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം പ്രസക്തിയുള്ള ട്രാൻസ്-ഡിസിപ്ലിനറി അന്വേഷണ മേഖലയാണ് റിവൈവലിസ്റ്റിക്സ് അഥവാ ഭാഷാ പുനഃരുദ്ധാരണ ശാസ്ത്രം.<ref>[[w:en:Ghil'ad Zuckermann|Zuckermann, Ghil'ad]] ([[ഗിലാദ് ത്സുക്കെർമൻ]]) 2020 [[w:en:Revivalistics: From the Genesis of Israeli to Language Reclamation in Australia and Beyond|''Revivalistics: From the Genesis of Israeli to Language Reclamation in Australia and Beyond'']], [https://global.oup.com/academic/product/revivalistics-9780199812790 Oxford University Press] ISBN 9780199812790 / ISBN 9780199812776</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭാഷാശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്