"ഹണിമൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

169 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത്
 
== പദോൽപത്തി ==
[[ചാന്ദ്ര കലണ്ടർ]] പ്രചാരത്തിലുണ്ടായിരുന്ന അഞ്ചാം നൂറ്റാണ്ടിൽ വിവാഹശേഷം ചന്ദ്രനെ ആദ്യമായി കണ്ടുകഴിഞ്ഞാൽ വധൂവരന്മാർ ചേർന്ന് കാമാസാക്ത ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന [[തേൻ]] നിർമ്മിതമായ മീഡ് എന്ന [[മദ്യം]] കഴിക്കുന്ന പതിവ് ചില പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്നു.<ref name="ment">{{Cite web|url=https://www.mentalfloss.com/article/54075/where-does-term-honeymoon-come|title=Where Does the Term "Honeymoon" Come From?|access-date=2021-01-09|date=2014-01-14|website=www.mentalfloss.com|language=en}}</ref> [[റോമാ സാമ്രാജ്യം|റോമൻ]] ബഹു വിഷയപണ്ഡിതൻ [[പ്ലീനി]] രേഖപ്പെടുത്തിയത് അനുസരിച്ച് തേനിന്റെ ഒരു ഭാഗവും മൂന്ന് ഭാഗം വെള്ളവും ചേർത്ത് 40 ദിവസം സൂര്യപ്രകാശത്തിൽ വെച്ച് തയ്യാറാക്കുന്ന ലഹരിപാനീയമാണ് മീഡ്.<ref name="LS">{{Cite web|url=https://web.archive.org/web/20210110025407/http://lifestyle.iloveindia.com/lounge/history-of-honeymoon-8059.html|title=History Of Honeymoon - Interesting & Amazing Information On Origin & Background Of Honeymoon|access-date=2021-01-09|language=en-US}}</ref> മധുവിധു കാലഘട്ടത്തിൽ ദിവസേന മീഡ് കഴിക്കുന്നത് വഴി പുത്രന്മാരെ ലഭിക്കുമെന്നൊരു വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു.<ref name="LS" /> ഇതിൽ നിന്നാണ് ഹണിമൂൺ എന്ന വാക്കുണ്ടായതെന്നാണ് ചരിത്രകാരൻ മാർഗുലിവിൻ അഭിപ്രായപ്പെടുന്നത്.<ref name="sm">{{Cite web|url=https://web.archive.org/web/20210108133427/https://malayalam.samayam.com/lifestyle/relationships/heres-a-look-at-the-history-of-the-word-honeymoon/articleshow/69483458.cms|title=honeymoon origin: ഹണിമൂൺ എന്ന സമ്പ്രദായം ഉണ്ടായത് ഇങ്ങനെയാണ്? - here's a look at the history of the word honeymoon {{!}} Samayam Malayalam|access-date=2021-01-08|date=2021-01-08}}</ref> വിവാഹശേഷമുള്ള ആദ്യ ദിനങ്ങളിലെ സന്തോഷത്തെ സൂചിപ്പിക്കാനാണ് ഹണിമൂൺ എന്ന വാക്കുപയോഗിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.<ref name="sm" />
 
ഹണിമൂൺ എന്ന പദത്തിൻ്റെ രേഖപ്പെടുത്തിയ ആദ്യകാല ഉപയോഗങ്ങളിലൊന്ന് 1552-ലെ ഒരു പുസ്തകം വിശദീകരിക്കുന്ന ഹണി മോൺ (Honey mone) എന്ന പദം ആണ്. പക്ഷെ അത് ഇന്നത്തെ അർഥത്തിലല്ല ഉപയോഗിച്ചത്.<ref name="hist''">{{Cite web|url=https://web.archive.org/web/20200922033355/https://www.historyextra.com/period/modern/honeymoon-etymology-name-why-wedding-history-holiday-trip-travel/|title=Wedding History: Where Does The Word ‘Honeymoon’ Come From? - HistoryExtra|access-date=2021-01-09|date=2020-09-22}}</ref>
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പദം വിവാഹത്തിന് ശേഷമുള്ള യാത്രയുമായി ബന്ധപ്പെട്ട് പ്രയോഗിച്ചു തുടങ്ങി.<ref name="hist''" />
 
ഇന്നത്തെ അർഥത്തിലുള്ള ഹണിമൂണിൻ്റെ ചരിത്രം തുടങ്ങുന്നത് പാശ്ചാത്യ സംസ്കാരത്തിലാണ്. നവദമ്പതികൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്ന പതിവ് 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ഗ്രേറ്റ് ബ്രിട്ടൺ|ഗ്രേറ്റ് ബ്രിട്ടനിൽ]] നിന്നാണ് ഉത്ഭവിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത ദൂരദേശങ്ങളിലെ ബന്ധുക്കളെ കാണാൻ സമൂഹത്തിൽ ഉയർന്ന നിലയിലുള്ള ദമ്പതികൾ, ചിലപ്പോൾ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളോടൊപ്പമോ ചിലപ്പോൾ "ബ്രൈഡൽ ടൂർ" നടത്താറുണ്ടായിരുന്നു.<ref>{{cite news|title=Selling Sex in Honeymoon Heaven|author=Strand, Ginger|work=[[The Believer (magazine)|The Believer]]|date=January 2008|url=http://www.believermag.com/issues/200801/?read=article_strand|author-link=Ginger Strand}}</ref> ഈ രീതി താമസിയാതെ [[യൂറോപ്പ്|യൂറോപ്യൻ ഭൂഖണ്ഡം]] മുഴുവൻ വ്യാപിക്കുകയും ചെയ്തു. 1820 മുതൽ [[ഫ്രാൻസ്|ഫ്രാൻസിൽ]] ഇത് voyage à la façon anglaise (വിവർത്തനം: ഇംഗ്ലീഷ് ശൈലിയിലുള്ള യാത്ര) എന്നറിയപ്പെട്ടു. റൊമാന്റിക് നഗരങ്ങളായ [[റോം]], [[വെറോണ]], [[വെനീസ്]] എന്നിവയായിരുന്നു അക്കാലത്തെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങൾ. സാധാരണഗതിയിൽ വിവാഹ രാത്രി മുതൽ മധുവിധു ആരംഭിക്കും, അതിനാൽ വൈകി ട്രെയിനോ കപ്പലോ പിടിക്കാനായി ദമ്പതികൾ സ്വീകരണങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് യാത്ര പോകും. എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ചടങ്ങിനും സ്വീകരണത്തിനുമെല്ലാം ശേഷമാണ് ദമ്പതികൾ ഹണിമൂൺ ആഘോഷിക്കാൻ പോകുന്നത്.
 
യഹൂദ പാരമ്പര്യങ്ങളിൽ പലപ്പോഴും, മധുവിധു ആഘോഷത്തിനായി ഏഴ് ദിവസം അവധി നൽകാറുണ്ട്. പക്ഷെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഈ യാത്രയിൽ ഉൾപ്പെടുത്താൻ കഴിയില്ല.
8,485

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3510768" എന്ന താളിൽനിന്ന് ശേഖരിച്ചത്