"വില്യം ടോബിയാസ് റിംഗിൾടോബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|William Tobias Ringeltaube}}
{{Infobox person
| name = വില്യം ടോബിയാസ് റിംഗിൾടോബ്‌റിംഗിൾടോബ്
| image = William Tobias Ringletaube.jpg
| image_size = 110
വരി 17:
| nationality = [[പോളണ്ട്]]
}}
കേരളത്തിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷണറിയാണ് '''വില്യം ടോബിയാസ് റിംഗിൾടൗബെറിംഗിൾടോബ്''' (William Tobias Ringeltaube). 1770 ആഗസ്റ്റ് 8-ന് പോളണ്ടിലെ ഷിഡ്‌വോവിറ്റ്സെയിൽ ജനിച്ചു. ലൂഥറൻ വിശ്വാസിയായിരുന്ന പിതാവ് ഗോട്‌ലീബ് റിംഗിൾടൗബെറിംഗിൾടോബ് ഷിഡ്‌വോവിറ്റ്സെ വികാരിയായിരുന്നു. ഹാല്ലെ സർവകലാശാലയിൽ വിദ്യാഭ്യാസം കഴിഞ്ഞ ടൗബെടോബ് 1796-ൽ ജർമ്മനിയിലെ വെർണിഗറോഡിൽ പുരോഹിതവൃത്തിക്ക് നിയോഗിക്കപ്പെട്ടു. 1797-ൽ എസ്.പി.സി.കെ (സൊസൈറ്റി ഫോർ ദ് പ്രൊപഗേഷൻ ഒഫ് ക്രിസ്റ്റ്യൻ നോളജ്) യുടെ മിഷണറിയായി കൽക്കത്തയിൽ (ഇപ്പോൾ കൊൽക്കത്ത) എത്തിയെങ്കിലും 1799-ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകേണ്ടിവന്നു. 1803-ൽ എൽ.എം.എസ്. (ലണ്ടൻ മിഷൻ സൊസൈറ്റി) അംഗമാകുകയും 1804-ൽ വീണ്ടും ഇന്ത്യയിൽ മിഷണറിപ്രവർത്തനങ്ങൾക്കായി എത്തുകയും ചെയ്തു<ref>Mateer, Samuel (1871). ''The Land of Charity''. p.258-259.</ref>.
 
സഹമിഷനറിമാരോടൊപ്പം ദക്ഷിണേന്ത്യയിൽ തരങ്കംപാടി (Tranquebar)യിലെത്തിയ ഇദ്ദേഹം തമിഴ് ഭാഷയിൽ പ്രാവീണ്യം നേടി സാമാന്യജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. തിരുവിതാംകൂറിലെ ആദ്യകാല ക്രൈസ്തവരിലൊരാളായ [[വേദമാണിക്കം|വേദമാണിക്കത്തിന്റെ]] അഭ്യർഥനയനുസരിച്ച് 1806-ൽ മൈലാടി ഗ്രാമത്തിലെത്തി. ക്രിസ്തുമതത്തിൽ ആകൃഷ്ടരായ നിരവധിപേർ അവിടെ ഉണ്ടായിരുന്നു. അവർക്കു പഠനത്തിനായി ഒരു ഉപദേശിയെ ഏൽപ്പിച്ച് തിരുവനന്തപുരത്തേക്ക് പോയി. മൈലാടിയിൽ ഒരു ക്രൈസ്തവദേവാലയം പണിയുന്നതിനായി ദിവാന്റെ അനുമതിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്മൂലംവൈകാതെ പള്ളിനിർമ്മാണത്തിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വഴി രാജാവിന്റെ അനുമതി നേടാനായെങ്കിലും ദിവാന്റെയും ബ്രാഹ്മണരുടെയും പ്രതികൂലാവസ്ഥ കണക്കിലെടുത്ത് ടോബ് മൈലാടിയിൽ നിന്ന് തിരുനെൽവേലിയിലുള്ള പാളയംകോട്ടയിലേക്കുപോയി. അവിടെ മൂന്ന് വർഷം സുവിശേഷപ്രചാരണത്തിനും ചെലവഴിച്ചു. 1809-ൽഇതിനിടെ വീണ്ടും മൈലാടിയിലെത്തിമൈലാടിയിലെത്തിയ അദ്ദേഹം നിരവധിപ്പേരെ ജ്ഞാനസ്നാനം ചെയ്യിക്കുകയും അവരുടെ പുതിയ ഉപദേശിയായി വേദമാണിക്കത്തെ നിയമിക്കുകയും ചെയ്തു. അധികാരികളുടെ സമീപനത്തിൽ പിന്നീട് വന്ന മാറ്റം ദേവാലയനിർമ്മാണത്തിന് അനുമതി ലഭിക്കുവാൻ കാരണമായി. 1816 തിരുനെൽവേലിയിലും തിരുവിതാംകൂറിലും നിരന്തരം സഞ്ചരിച്ച് സുവിശേഷപ്രവർത്തനം നടത്തി. 1810-ഓട് കൂടിഉദയഗിരിയിലേക്കും 1812-ൽ മയിലാടിയിലേക്കും ടോബ് താമസം മാറി. മൈലാടിയിലുൾപ്പെടെ തിരുവിതാംകൂറിൽ ഏഴ് പ്രാർഥനാസമൂഹങ്ങൾ സ്ഥാപിച്ചു. എല്ലാ പ്രാർഥനാസമൂഹങ്ങളോടനുബന്ധിച്ചും വിദ്യാലയങ്ങളും പ്രവർത്തിച്ചിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർക്കും പെൺകുട്ടികൾക്കും ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കുവാൻ ഇത് സഹായകമായി. ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണൽ മെക്കാളെപ്രഭു ടോബ്‌ യുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു. ടോബ് താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് കൂടുതലും പ്രവർത്തിച്ചത്. ജനങ്ങളിൽ അധികഭാരം ചുമത്തിയിരുന്ന ചില നികുതികൾ റദ്ദാക്കുവാൻ ഇദ്ദേഹം റസിഡന്റിനെ പ്രേരിപ്പിച്ചത് കൂടുതൽ ജനപ്രീതി നേടുവാനിടയാക്കി.
 
അനാരോഗ്യംമൂലം ഇദ്ദേഹം കേരളത്തിലെ പ്രവർത്തനങ്ങൾക്ക് വേദമാണിക്കത്തെ ചുമതലപ്പെടുത്തിയതിനുശേഷം 1816-ൽ കൊളംബി (ശ്രീലങ്ക)ലേക്കുംശ്രീലങ്കയിലേക്കും പിന്നീട് മലാക്കയിലേക്കും പോയി. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മലയായിലെ കിരാതജാതിക്കാർ ഇദ്ദേഹത്തെ കൊന്നുവെന്നും, മധ്യ ആഫ്രിക്കയിലെ നരഭോജികൾ 1820-ൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും, ഈ രണ്ടുവിധത്തിലുമല്ല, ഒരു കപ്പൽ യാത്രാമധ്യേ ഇദ്ദേഹം മരിക്കുകയാണുണ്ടായതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
 
അനാരോഗ്യംമൂലം ഇദ്ദേഹം കേരളത്തിലെ പ്രവർത്തനങ്ങൾക്ക് വേദമാണിക്കത്തെ ചുമതലപ്പെടുത്തിയതിനുശേഷം 1816-ൽ കൊളംബി (ശ്രീലങ്ക)ലേക്കും പിന്നീട് മലാക്കയിലേക്കും പോയി. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മലയായിലെ കിരാതജാതിക്കാർ ഇദ്ദേഹത്തെ കൊന്നുവെന്നും, മധ്യ ആഫ്രിക്കയിലെ നരഭോജികൾ 1820-ൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും, ഈ രണ്ടുവിധത്തിലുമല്ല, ഒരു കപ്പൽ യാത്രാമധ്യേ ഇദ്ദേഹം മരിക്കുകയാണുണ്ടായതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/വില്യം_ടോബിയാസ്_റിംഗിൾടോബ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്