"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67:
==ആർത്തവവിരാമം==
{{പ്രധാന ലേഖനം|ആർത്തവവിരാമം}}
ഏകദേശം 35 വയസ്സാവുമ്പോൾ സ്ത്രൈണ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുകയും ചെയ്യുന്നു. ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം സംഭവിച്ചതായി കണക്കാക്കാറുള്ളു. ഏകദേശംമിക്കവരിലും 45നും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടെന്നുള്ള കോപം, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം, ഓർമക്കുറവ്, ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകുക എന്നിവ ഉണ്ടാകാം. ചിലരിൽ ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനക്കുറവ് മൂലം യോനിയുടെ ഉൾതൊലിയിൽ വരൾച്ച, ഇലാസ്തികതക്കുറവ്,യോനീചർമം നേർത്തതാകുക തുടർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, ഇത് കാരണം ലൈംഗികവിരക്തി എന്നിവ അനുഭവപ്പെടാം. സംഭോഗപൂർവ രതിലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുകയും, ആവശ്യമെങ്കിൽ ഫാർമസിയിൽ ലഭ്യമായ ഏതെങ്കിലും ഗുണമേന്മയുള്ള സ്നേഹകങ്ങൾ (ഉദാ:കേവൈ ജെല്ലി) ഉപയോഗിക്കുന്നത് വഴി യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. ഈസ്ട്രജൻ അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് യോനിഭാഗത്തെ ഹോർമോൺ കുറവ് പരിഹരിക്കുന്നു. ഇത് യോനിചർമത്തിന്റെ കട്ടി വർധിപ്പിക്കുകയും ഈർപ്പം നിലനിർത്തുകയും അണുബാധ ചെറുക്കുകയും ചെയ്യുന്നു. പതിവായ സംഭോഗം യോനിയുടെ സ്വാഭാവികമായ ആകൃതി, രക്തയോട്ടം, ഈർപ്പം, പൊതുവായ ആരോഗ്യം, പങ്കാളികൾ തമ്മിലുള്ള അടുപ്പം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. സ്ത്രൈണ ഹോർമോൺ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. ഇത് യോനിഭാഗത്തു ആവശ്യത്തിന് ഹോർമോൺ ലഭ്യത ഉറപ്പ് വരുത്തുകയും അതുവഴി ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ പോലെയുള്ള പ്രശ്നങ്ങൾ ചെറുക്കുകയും ചെയ്യുന്നു.സമയത്ത് അണുബാധ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം, ശരിയായ ലൈംഗികജീവിതം, മതിയായ ഉറക്കം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ് തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. എല്ലുകളുടെ ബലക്കുറവ്, പൊട്ടൽ എന്നിവ ഒഴിവാക്കാൻ കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. <ref name="vns2">page 104, All about human body, Addone Publishing Group</ref>
 
== ആർത്തവവുമായി ബന്ധപെട്ട സാമൂഹിക പ്രശ്നങ്ങൾ ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്