"എം. റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി വന്ന അദ്ദേഹം 2017 ജനുവരി 6 ന് മരണമടഞ്ഞു. ഭാര്യ പരേതയായ എം. ബീവാത്തുട്ടി ടീച്ചർ.<ref>[http://www.madhyamam.com/node/169091 എം. റഷീദിന്റെ ഭാര്യ ബീവാത്തുട്ടി ടീച്ചർ മരണമടഞ്ഞു]</ref>. മക്കൾ:അബ്ദുൽ ഗഫൂർ,ബേബി റഷീദ്, ജാസ്മിൻ, മുംതാസ്.
 
===രാഷ്ട്രീയ പ്രക്ഷോഭരംഗത്ത്===
പത്രപ്രവർത്തന രംഗത്തെ അതുല്യ പ്രതിഭയായിരുന്നു റഷീദ്. യഥാസ്തിക കുടുംബ പാശ്ചാതലത്തിൽ ജനിച്ച അദ്ധേഹം സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ട്ടനാവുകയായിരുന്നു. സ്വതന്ത്ര സമരസേനാനിയും പണ്ഡ്തിനുമായ പിതാവ് ഇ.മൊയ്തു മൗലവിയുടെ പാത പിൻതുടർന്ന് സ്വതന്ത്ര സമര രംഗത്തേക്ക് കടന്നു വന്നു. നിരവധി തവണ ജയിലിലടക്കപെട്ടിട്ടുണ്ട്. എം ബി മേനോൻ, പാലക്കാട് വിജയരാഘവൻ ,മലബാർ വേണുഗോപാൽ തുടങ്ങിയവരുടെ കൂടെ മലബാറിൽ ആ ർ എസ് പി വളർത്താൻ ശ്രമം നടത്തി .ആദ്യമായി ചിറ്റൂർ കേന്ദ്രീകരിച്ച് കർഷകതൊഴിലാളികൾക്കിടയിൽ പ്രവർത്തനം തുടങ്ങി.
 
===പത്രപ്രവർത്തകൻ===
"മുന്നേറ്റം" മാസികയിൽ കുടി എഴുത്തുകൾ തുടങ്ങി. അതിന് ശേഷം RടP യുടെ മുഖപത്രമായ ''സഖാവ്'' വാരികയുടെ പത്രാധിപരായി. മാർകിസ്ററ്റ് തത്വ ചിന്തകളെ കുറിച്ച് നിരവധി ലേഘനങ്ങളെഴുതി. പിന്നീടങ്ങോട്ട്  പത്ര പ്രവർത്തനരംഗത്ത് സജീവമാകുകയും കുടുതൽ ശ്രദ്ധ അതിൽ അർപ്പിക്കുകയും ചെയ്തു. [[ജയകേരളം]], [[കൗമുദി]] എന്നീ വാരികകളിലും [[മാതൃഭൂമി]] പത്രം എന്നിവയിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 1954-57 കാലയളവിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന "സഖാവ്" വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1957-60 കാലഘട്ടത്തിൽ [[എറണാകുളം|എറണാകുളത്തുനിന്ന്]] പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവർഷക്കാലം ചാലക്കുടിയിൽ നിന്നുള്ള "ചെങ്കതിർ" മാസികയുടെ പ്രസാധകരായി ജോലിചെയ്തു. വർഷങ്ങളായി [[മാധ്യമം ദിനപത്രം|മാധ്യമം ദിനപത്രത്തിൽ]] വായനക്കിടയിൽ എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. പിടി കുഞ്ഞി മുഹമ്മദ് സംവിധാനം ചെയ്ത [[വീരപുതൻ|വീര പുത്രനിൽ]] എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/എം._റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്