"സ്റ്റോൺഹെൻജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു [[ചരിത്രാതീതകാലം|ചരിത്രാതീതകാല]] സ്മാരകമാണ് '''സ്റ്റോൺഹെൻജ്'''. ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറി(Amesbury)യിലാണ് ഈ സ്മാരകം നിലനിൽക്കുന്നത്. വൃത്താകൃതിയിൽ നാട്ടിനിർത്തിയിരിക്കുന്ന രീതിയിൽ ക്രമീകാരിച്ചിട്ടുള്ള വലിയ കല്ലുകളാണ് ഇവിടെയുള്ളത്. ഈ കല്ലുകൾ ഒരോന്നിനും ഏകദേശം 13 അടി (4 മീറ്റർ) ഉയരവും 7 അടി (2.1 മീറ്റർ) വീതിയും 25 ടൺ ഭാരവും ഉണ്ട്. [[നവീനശിലായുഗം|നവീനശിലായുഗത്തിലോ]] [[വെങ്കലയുഗം|വെങ്കലയുഗത്തിലോ]] ആയിരിക്കും ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. നൂറുകണക്കിന് ടുമുലി (ശ്മശാന കുന്നുകൾ) ഉൾപ്പെടെ ഇംഗ്ലണ്ടിലെ നിയോലിത്തിക്ക്, വെങ്കലയുഗ സ്മാരകങ്ങളുടെ ഏറ്റവും ഇടതൂർന്ന സമുച്ചയത്തിന് നടുവിലെ മൺതിട്ടകളിലാണ് കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. <ref>{{cite journal|title=Stonehenge World Heritage Site Management Plan|journal=UNESCO|date=July 2008|author=Young, Christopher & Chadburn, Amanda & Bedu, Isabelle |page=18}}</ref>
 
ബി.സി.ഇ. 3000നും ബി.സി.ഇ.2000നും ഇടയിലായിരിക്കും ഇതിന്റെ നിർമ്മിതി എന്ന് [[പുരാവസ്തുശാസ്ത്രം|പുരാവസ്തുഗവേഷകർ]] കരുതുന്നു. [[കാർബൺ പഴക്കനിർണ്ണയം|റേഡിയോ കാർബൺ പഴക്ക നിർണ്ണയ]] പ്രകാരം ഇവയിൽ ചില കല്ലുകൾ ബി.സി.ഇ. 3000-ത്തിൽ തന്നെ ഈ പ്രദേശത്തെത്തിയതായും 240002400 നും ബി.സി.ഇ. 220002200 ഇടയിലായി ഇവ നാട്ടിയതായും അനുമാനിക്കുന്നു.
 
സ്‌റ്റോൺഹെൻജ് ആരു നിർമ്മിച്ചു എന്നോ എന്തിനു വേണ്ടി നിർമ്മിച്ചു എന്നോ എത്രകാലം ഇവിടെ മനുഷ്യവാസം നിലനിന്നിരുന്നു എന്നോ ഗവേഷകർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ കരുതപ്പെടുംപോലെ സ്‌റ്റോൺഹെൻജ് ഒരു പ്രാചീന ജ്യോതിശാസ്ത്ര ഘടികാരമോ നിരീക്ഷണാലയമോ അല്ല, ഇതൊരു ശ്മശാനമായിരുന്നുവെന്നും പിന്നീട് വലിയൊരു ഉത്സവമേളയുടെ വേദിയാവുകയും ചെയ്തുവെന്ന് പുതിയ പഠനങ്ങൾ പറയുന്നു.
"https://ml.wikipedia.org/wiki/സ്റ്റോൺഹെൻജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്