"ഗ്രാമ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഘടന
വരി 5:
==ചരിത്രം==
സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത '''ഗ്രാമസ്വരാജ്''' എന്ന സങ്കല്പ്പത്തിലൂന്നിയ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഭരണഘടനയിലെ ''നിര്‍ദ്ദേശക തത്വങ്ങളില്‍'' പ്രാദേശിക സര്‍ക്കാരുകളായ ''വില്ലേജ് പഞ്ചായത്തുകള്‍''എന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപീകരിക്കുവാന്‍ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളില്‍ അതാതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പഞ്ചായത്തുകള്‍ നിലവില്‍ വന്നു. എന്നാല്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകള്‍ നിലവില്‍ വരുന്നതിന്‌ [[ഭരണഘടന]] ഭേദഗതിചെയ്യേണ്ടിവന്നു. 1992-ല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 73,74 ഭേദഗതികള്‍ വരുത്തി, ഗ്രാമങ്ങളില്‍ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളില്‍ നഗരപാലികാ സ്ഥാപനങ്ങളും രൂപീകരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉള്‍പ്പെടുത്തി. കേരളത്തില്‍ ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപീകരിച്ചുകൊണ്ട് 1994-ലെ '''കേരളാ പഞ്ചായത്തീരാജ് നിയമം''' പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ 1995 ഒക്ടോബര്‍ 2ന്‌ നിലവില്‍ വരികയും ചെയ്തു.
 
==ഘടന==
ഒരു പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ഉണ്ടായിരിക്കും. കൂടാതെ ഉദ്യോഗസ്ഥന്മാരായി പഞ്ചായത്ത് സെക്രട്ടറി, കൈമാറിക്കിട്ടിയ ചുമതലകള്‍ വഹിക്കുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും.
 
==വാര്‍ഡുകള്‍==
ഒരു പഞ്ചായത്തിലെ ജനസംഖ്യ അനുസരിച്ച് അവയെ നിശ്ചിത ജനങ്ങള്‍ അടങ്ങിയ വാര്‍ഡുകളായി തിരിക്കുന്നു. ഓരോ വാര്‍ഡില്‍ നിന്നും ഒരു അംഗത്തെ പ്രായപൂര്‍ത്തിവോട്ടവകാശത്തിലൂടെ ഒരു വാര്‍ഡ് മെമ്പറെ തിരഞ്ഞെടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ ചേര്‍ന്ന് ഒരാളെ പ്രസിഡന്‍റായി തിരഞ്ഞങ്ക്കുന്നു. പഞ്ചായത്ത് യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുക എന്നതാണ്‌ പ്രസിഡന്‍റിന്‍റെ പ്രധാന ചുമതല. ഒരു പഞ്ചായത്തിന്‍റെ കാര്യനിര്‍വഹണ അധികാരികൂടിയാണ്‌ പ്രസിഡന്‍റ്. പ്രസിഡന്‍റിനെക്കൂടാതെ വൈസ് പ്രസിഡന്‍റ്, ധനകാര്യം, വികസനം , ക്ഷേമകാര്യം എന്നിവയ്ക്കായി മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളേയും വാര്‍ഡ് മെമ്പറന്മാരില്‍ നിന്നും തിരഞ്ഞെടുക്കുന്നു.
 
പഞ്ചായത്തിന്‍റെ മുഖ്യ നിര്‍വ്വഹണ ഉദ്യോഗസ്ഥനാണ്‌ പഞ്ചായത്ത് സെക്രട്ടറി.
 
==ഗ്രാമസഭ==
 
 
[[en:Gram panchayat]]
"https://ml.wikipedia.org/wiki/ഗ്രാമ_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്