"റൊണാൾഡ് റീഗൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

removed english audio
വരി 76:
== മരണം ==
[[File:Ronald Reagan lies in state June 10.jpg|thumb|റീഗന്റെ ഭൗതികശരീരം ക്യാപിറ്റോളിൽ പൊതുദർശനത്തിനു വച്ചപ്പോൾ]]
റീഗൻ അവസാനമായി ഒരു പൊതുചടങ്ങിൽ പങ്കെടുത്തത് 1994 ഏപ്രിൽ 27-ന് [[റിച്ചാർഡ് നിക്സൺ| റിച്ചാർഡ് നിക്സണിന്റെ ശവസംസ്കാരച്ചടങ്ങിലായിരുന്നു]]<ref name="alzheimer's">{{Cite news|url=http://www.nytimes.com/1994/11/06/us/in-poignant-public-letter-reagan-reveals-that-he-has-alzheimer-s.html?pagewanted=all|title=In Poignant Public Letter, Reagan Reveals That He Has Alzheimer's|date=November 6, 1994|accessdate=December 30, 2007|work=[[The New York Times]]|author=Gordon, Michael R}}</ref>.അതേവർഷം ഓഗസ്റ്റിൽ അദ്ദേഹത്തിനു [[സ്മൃതിനാശം |അൽഷൈമേഴ്സ്]] രോഗബാധ സ്ഥിതീകരിച്ചു<ref>{{cite news|url=http://www.latimes.com/news/obituaries/la-reagan,0,2289200.story|title=Former President Reagan Dies at 93|work=[[Los Angeles Times]]|date=June 6, 2004|accessdate=July 9, 2013}}</ref> . നാൾക്കുനാൾ അസുഖം അദ്ദേഹത്തിന്റെ മാനസിക നില തകർത്തു. പത്തുവർഷത്തെ അസുഖത്തിനൊടുവിൽ 2004 ജൂൺ 5-ന് തന്റെ 93-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു<ref name=DrehleReaganDies>{{Cite news|url=http://www.washingtonpost.com/wp-dyn/content/article/2004/06/06/AR2005040207455_pf.html|title=Ronald Reagan Dies: 40th President Reshaped American Politics|author=Von Drehle, David|work=[[The Washington Post]]|date=June 6, 2004|accessdate=December 21, 2007}}</ref>. മൃതദേഹം ഒരാഴ്ചയോളം കാലിഫോർണിയയിലും വാഷിംഗ്ടൺ ഡി.സി.യിലുമായി പൊതുദർശനത്തിന് വച്ചശേഷം ജൂൺ 11-ന് വൈകീട്ട് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[സിമി വാലി|സിമി വാലിയിലെ]] റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിവളപ്പിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചലച്ചിത്ര താരങ്ങളും ലോകനേതാക്കളുമടക്കം നിരവധി പ്രമുഖർ റീഗന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.
 
മരണസമയത്ത് റീഗൻ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രസിഡന്റ് കൂടിയായിരുന്നു. 93 വയസ്സും 120 ദിവസവുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. 2006 നവംബർ 12-ന് [[ജെറാൾഡ് ഫോർഡ്]] റീഗനെ മറികടന്ന് റെക്കോർഡ് സ്ഥാപിച്ചെങ്കിലും ആ വർഷം ഡിസംബർ 26-ന് അദ്ദേഹവും അന്തരിച്ചു. 93 വയസ്സും 165 ദിവസവുമാണ് ഫോർഡ് ജീവിച്ചിരുന്നത്. റീഗന്റെ ഭാര്യ നാൻസി റീഗൻ 2016 മാർച്ച് 6-ന് അന്തരിച്ചു. 94 വയസ്സുണ്ടായിരുന്ന അവർ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രഥമവനിതകളിൽ രണ്ടാം സ്ഥാനം നേടി. ഭർത്താവിന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്താണ് അവരെയും സംസ്കരിച്ചത്.
"https://ml.wikipedia.org/wiki/റൊണാൾഡ്_റീഗൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്