"പി.പി. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
== രാഷ്ട്രീയ ജീവിതം ==
1948-ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് [[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽവേയിൽ]] ജോലിചെയ്തിരുന്നു. 1956-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] പാലക്കാട് ജില്ലാക്കമിറ്റി അംഗമായ അദ്ദേഹം 1969ലും 1977ലും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എമ്മിന്റെ]] പാലക്കാട് ജില്ലാ സെക്രട്ടറിയായി. [[ഷൊർണൂർ നഗരസഭ|ഷൊർണ്ണൂർ നഗരസഭയുടെ]] ആദ്യ ചെയർമാനയിരുന്ന അദ്ദേഹം അതിനു മുൻപ് ഷൊർണ്ണൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1965ലാണ് ഇദ്ദേഹം സി.പി.ഐ.എം. സംസ്ഥാനക്കമിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്<ref name=":1">http://klaproceedings.niyamasabha.org/pdf/KLA-010-00112-00004.pdf</ref>. ഷൊർണ്ണൂർ സഹകരണ അർബൻ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു ട്രേഡ്‌യൂണിയൻ സംഘാടകനുമായിരുന്നു. [[സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്|സി.ഐ.ടി.യു.]] പാലക്കാട് ജില്ലാ പ്രസിഡന്റ്, സതേൺ റെയിൽവേ ലേബർ യൂണിയൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, മെറ്റൽ ലേബർ യൂണിയൻ, മാച്ച് വർക്കേഴ്സ് യൂണിയൻ, കെ.എ. സമാജം എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ''ഇന്ത്യൻ റെയിൽവേ ഇന്ത്യാക്കാർക്ക്'' എന്ന മുദ്രാവാക്യമുയർത്തി 1946-ൽ നടന്ന പൊതുപണിമുടക്കിന് നേതൃത്തം നൽകിയഥ്റ്റിന്റെനൽകിയതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു<ref name=":1" />. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ ഒളിവിൽ പോയ അദ്ദേഹം അടുത്തവർഷം അറസ്റ്റുചെയ്യപ്പെട്ടു. വെല്ലൂർ, മദ്രാസ്, കടലൂർ ജയിലുകളിലായി ഏകദേശം രണ്ടു വർഷക്കാലത്തോളം ജയിൽവാസം അനുഷ്ഠിച്ചു.
 
ജയിൽ വാസം അനുഭവിക്കുന്നതിനിടയിലാണ് [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)|1965-ലെ തിരഞ്ഞെടുപ്പിൽ]] [[ഒറ്റപ്പാലം നിയമസഭാമണ്ഡലം|ഒറ്റപ്പാലത്ത്]] നിന്ന് വിജയിക്കുന്നത്<ref name=":1" />, തുടർന്ന് ഒറ്റപ്പാലത്ത് നിന്ന് അടുത്ത രണ്ട് തവണ വീതം വിജയിച്ച് മൂന്നും നാലും കേരള നിയമസഭകളിൽ അദ്ദേഹം അംഗമായി. അഞ്ചാം നിയമസഭയിലെ [[തൃത്താല നിയമസഭാമണ്ഡലം|തൃത്താലയിൽ]] നിന്ന് മത്സരിച്ചെങ്കിലും പരാജയപെട്ടു. 2000 ജൂൺ 24ന് അദ്ദേഹം അന്തരിച്ചു<ref name=":0" />.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/പി.പി._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്