82,155
തിരുത്തലുകൾ
തെക്കുഭാഗത്ത് [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലും]] പടിഞ്ഞാറ് [[അറബിക്കടല്‍ |അറബിക്കടലും]] കിഴക്കും വടക്കും ഭാഗങ്ങള്‍ റാന്‍ ഓഫ് കച്ച് മേഖലകളുമാണ്. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയര്‍ന്ന പ്രദേശം സസ്യജാലങ്ങള്‍ വളരെക്കുറഞ്ഞതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും [[റാന്‍ ഓഫ് കച്ച്]] എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്. [[മണ്‍സൂണ്‍|മഴക്കാലത്ത്]] ഈ പ്രദേശത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാന്‍ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=109-110|url=}}</ref>.
==റാന്‍ ഓഫ് കച്ച്==
[[File:Great rann of kutch.JPG|right|thumb|250px|
[[File:Medak in the Rann of Kutch.jpgright|thumb|250px|റാനിലെ സസ്യജാലങ്ങളുള്ള ഒരു ഉയര്‍ന്ന പ്രദേശം]]
ഇവിടെ ജീവിക്കുന്ന ജനങ്ങള്‍, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളില് വളരെ കുറഞ്ഞയളവില്‍ ഗോതമ്പും, പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റര്‍ മാത്രം വാര്‍ഷികവര്‍ഷപാതമുള്ള ഈ മേഖലയില്‍ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളര്‍ത്തല്‍ കര്‍ഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും [[കുതിര|കുതിരകളും]], [[ഒട്ടകം|ഒട്ടകങ്ങളുമാണ്]] ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ പേരുകേട്ടത്.
|