"പാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Bittergourd_Male_Flower.JPG നെ Image:Momordica_charantia_-_Male_flower.JPG കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: file renamed or replaced on Commons).
(ചെ.) ++
വരി 32:
{{Hidden end}}
}}
ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ അതിന്റെ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷിചെയ്യുന്നതുമായകൃഷി ചെയ്യപ്പെടുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. പാവയ്ക്ക എന്ന് അറിയപ്പെടുന്ന ഇതിന്റെ ഫലം കയ്പ്പ് രസമുള്ളതുമാണ്. ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. ആകൃതി, വലിപ്പം, കയ്പ് രുചി എന്നിവയുടെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത പുലർത്തുന്ന അനവധി ഇനങ്ങൾ പാവലിനുണ്ട്. ഏഷ്യൻ ഭാഷകളിൽ നിന്ന് കടമെടുത്ത പേരുകളിൽ ലോകവ്യാപകമായി ഇവ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ bitter melon, bitter gourd, bitter squash, balsam-pearഎന്നീ പേരുകളിലും ഹിന്ദിയിൽ करेला (കരേല - ഏകവചനം, കരേലൈ ബഹുവചനം) എന്നും തമിഴിൽ பாகல் (പാക്കൽ), பாகற்காய் (പാക്കർകായ്) എന്നീ പേരുകളിലുമാണ് അറിയപ്പെടുന്നത്.
 
പാവയ്ക്കയുടെ ഉത്ഭവം ഇന്ത്യയിലാണ്. 14-ആം നൂറ്റാണ്ടിൽ ചൈനയിൽ എത്തപ്പെട്ടു. ഭക്ഷ്യവിഭവം എന്ന നിലയിൽ കിഴക്കൻ ഏഷ്യ, തെക്കൻ ഏഷ്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/പാവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്