"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
===മക്കബായയുഗം===
[[പ്രമാണം:Juda-Maccabaeus.jpg|thumb|175px|left|യൂദാസ് മക്കാബിയസ്]]
ബിസി 200-ൽ ഇസ്രായേൽ [[സിറിയ|സിറിയയിലെ]] [[സെല്യൂക്കിഡ് സാമ്രാജ്യം|സെലൂക്കിഡ്]] ചക്രവർത്തി അന്തിയോക്കോസ് മൂന്നാമൻ ഈജിപ്തിലെ ടോളമി അഞ്ചാമനെ തോല്പിച്ച് യൂദയായും ഗലീലായും പിടിച്ചെടുത്തു. സെല്യൂക്കിഡുകളുടെ നയങ്ങളിൽ പലതും യഹൂദരെ അസ്വസ്ഥരാക്കി. സിറിയയുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസത്തിനായി [[യെരുശലേം]] ദേവാലയത്തിലെ സമ്പത്തു പിടിച്ചെടുക്കാൻ ശ്രമിച്ചതും അതിന്റെ ഭാഗമായി, മഹാപുരോഹിതന്റെ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡുകൾ]] വഹിച്ച പങ്കും യഹുദരെ ആശങ്കാകുലരാക്കി. ടോളമി ഭരണത്തിൽ സ്വാഭാവികമായി നടന്നിരുന്ന യവനീകരണത്തെ നിർബ്ബന്ധപൂർവം മുന്നോട്ടു കൊണ്ടു പോകാനും യഹൂദരുടെ മതവിശ്വാസത്തിൽ ഇടപെടാനും [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡുകൾ]] തുനിഞ്ഞതോടെ യഹൂദർക്കിടയിലെ തീവ്രധാർമ്മികർ, യൂദാസ് മക്കാബിയസിന്റെ നേതൃത്വത്തിൽ കലാപമുയർത്തി. ബിസി 169-ൽ ആരംഭിച്ച ഈ കലാപം 141-ൽ സ്വതന്ത്ര യഹൂദരാഷ്ട്രത്തിന്റേയും ഹാസ്മോനിയൻ രാജവംശത്തിന്റേയും സ്ഥാപനത്തിൽ കലാശിച്ചു. ഈ യഹൂദരാജവംശം ഒരു നൂറ്റാണ്ടോളം യൂദയാ ഭരിച്ചു.<ref>ഹെർഷൽ ഷാങ്ക്സ് (പുറങ്ങൾ 177-204)</ref>
 
===റോമൻ ആധിപത്യം===
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505659" എന്ന താളിൽനിന്ന് ശേഖരിച്ചത്