"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മൈമോനിഡിസ്: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
[[തനക്ക്|എബ്രായബൈബിളിലെ]] കഥാപാത്രങ്ങളിൽ, അല്പമാത്രമെങ്കിലും ചരിത്രാംശം കണ്ടെത്താൻ കഴിയുന്ന ആദ്യത്തെയാൾ [[അബ്രഹാം]] ആണെന്നും, [[മെസപ്പൊട്ടേമിയ|മെസൊപ്പോട്ടേമിയയിലെ]] ജന്മനാട്ടിൽ നിന്ന് തെക്കുകിഴക്ക് കൽദായരുടെ ഊർ ദേശത്തേക്കും അവിടന്ന് പടിഞ്ഞാറ് കാനാനിലേക്കുമുള്ള [[അബ്രഹാം|അബ്രഹാമിന്റെ]] കുടിമാറ്റങ്ങൾ അമോരിയജനതയുടെ കുടിയേറ്റ, വാണിജ്യപഥങ്ങൾ തന്നെയാണു പിന്തുടർന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>അബ്രഹാം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ റോബർട്ട് നോർത്ത് എഴുതിയ ലേഖനം (പുറങ്ങൾ 4-5)</ref> അബ്രഹാമിന്റെ സന്തതികൾ ഈജിപ്തിൽ അനുഭവിച്ചതായി പറയപ്പെടുന്ന അടിമത്തത്തിന്റേയും വിമോചനത്തെ തുടർന്നു നടന്ന ദീർഘമായ പലായനത്തിന്റേയും കഥകളെ [[ബൈബിൾ|ബൈബിളിനു]] പുറത്തുള്ള ചരിത്രവുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ബിസി പതിനാലാം നൂറ്റാണ്ടിലെ [[അമാർണാ എഴുത്തുകൾ|അമാർണാ എഴുത്തുകളിൽ]] പരാമർശിക്കപ്പെടുന്ന കലാപകാരികളുടെ അസംതൃപ്തസമൂഹമായ 'ഹബിരുകൾ' (The Habiru)<ref>Ancient Aisrael, A short History from Abraham to the Roman Destruction of the Temple, സമ്പാദകൻ, ഹെർഷൽ ഷാങ്ക്സ് (പുറം 72)</ref> ഹീബ്രൂജനതയുടെ പൂർവികരായിരിക്കാം എന്ന അനുമാനമുണ്ട്. എങ്കിലും 'ഹബിരുപ്രശ്നം' (The Habiru problem) ഇപ്പോഴും ഒരു സമസ്യയായി തുടരുന്നതേയുള്ളു<ref>The Habiru Problem, "ദ കേംബ്രിഡ്ജ് കമ്പാനിയൻ ടു ദ ബൈബിൾ" (പുറം 57)</ref>
 
[[എബ്രായജനത]] [[ഇസ്രായേൽ]] എന്ന് പിൽക്കാലത്ത് അറിയപ്പെട്ട [[കാനാൻ ദേശം| കാനാൻ ദേശത്തെത്തിയത് ]] ബി.സി. 1600-നും 1300-നും ഇടക്കുള്ള കാലത്തായിരിക്കാം.<ref name ="early">എച്ച്. ജി. വെൽസ്, "A short History of the World", "The Early History of the Jews" എന്ന അദ്ധ്യായം (പുറങ്ങൾ 72-78)</ref> അവർ കാനാൻ കൈയ്യടക്കിയത് കേന്ദ്രീകൃതമായ ഒരു സൈനികമുന്നേറ്റത്തിലൂടെ ആയിരിക്കണമെന്നില്ലെന്നും അവരുടെ നാടോടിസംഘങ്ങൾ കുടിയേറ്റങ്ങൾ വഴി നൂറ്റാണ്ടുകളിലൂടെ സാധിച്ച നേട്ടത്തെ പിൽക്കാലവംശസ്മൃതിയിൽ സൈനികനേട്ടമായി ഘോഷിച്ചതാകാം എന്നും വാദമുണ്ട്.<ref>ഹെർഷൽ ഷാങ്ക്സ് (പുറം 70)</ref>
 
===രാജവാഴ്ച, ആദ്യദേവാലയം===
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്