"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
ശ്രീകോവിൽ താരതമ്യേന നിരാർഭാടമായ നിർമ്മിതിയാണ്. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും ഇതിനെ അലങ്കരിയ്ക്കുന്നില്ല. ശ്രീകോവിലിനോട് ചേർന്നുതന്നെ തെക്കുഭാഗത്ത് പ്രത്യേകമായി തീർത്ത ഒരു കൊച്ചുമുറിയിൽ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. വളരെ ചെറിയൊരു വിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. ഒരടി ഉയരമേ കാണൂ. ''ഒക്കത്ത് ഗണപതി'' എന്ന സങ്കല്പത്തിലാണ് ഈ പ്രതിഷ്ഠ. ഇത്തരത്തിൽ ഗണപതിപ്രതിഷ്ഠകൾ താരതമ്യേന കുറവാണ്. കറുകമാലയും നാരങ്ങാമാലയും മറ്റും കാരണം ഗണപതിവിഗ്രഹം കാണുക അതീവ ദുഷ്കരമാണ്. എങ്കിലും, ശിവപാർവ്വതീസാന്നിദ്ധ്യത്തിലുള്ളതിനാൽ അതീവശക്തിയുള്ള ദേവനാണെന്നും പറയപ്പെടുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
 
=== നാലമ്പലം ===
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന ചെറുതാണ് നാലമ്പലമെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. ചെമ്പുമേഞ്ഞ നാലമ്പലത്തിന് നാലുവശത്തും പ്രവേശനകവാടങ്ങൾ കാണാം. കിഴക്കുഭാഗത്തുനിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടം ഹോമപൂജാദികൾക്കും വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ [[തിടപ്പള്ളി]] പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. ശ്രീകോവിലിന് നേരെമുന്നിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. ഇതിൽ ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പം കാണാം. വിശേഷാൽ അലങ്കാരങ്ങളൊന്നും തന്നെ ഈ മണ്ഡപത്തിലില്ല.
 
==എത്തിച്ചേരാനുള്ള വഴി==
ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം. ദൂരം 10 കിമി . ആലുവയിൽ നിന്ന് [[കെ.എസ്.ആർ.ടി.സി.]] സർവീസ് നടത്തുന്നുണ്ട്