"മേയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
1793 മുതൽ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. മദിരാശി സർക്കാറിന്റെ ടൗൺ ഇംപ്രൂവ്‌മെന്റ് ആക്ട് പ്രകാരം 1865-ൽ നിയമാധിഷ്ഠിതമായ നഗരസഭകൾ രൂപംകൊണ്ടു. അങ്ങനെ 1866 ജൂലൈ 3-ന് കോഴിക്കോട് നഗരസഭ സ്ഥാപിതമായി. 36,602 ആയിരുന്നു ജനസംഖ്യ[3]. 19.9 ചതുരശ്ര നാഴികയായിരുന്നു അന്നു നഗരസഭയുടെ വിസ്തീർണ്ണം. മലബാർ കളക്ടർ പ്രസിഡന്റായി 11 അംഗങ്ങളാണ് 1866-ൽ രൂപീകരിച്ച നഗരസഭാ കൗൺസിലിൽ ഉണ്ടായിരുന്നത്. ഒപ്പം പോലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് സർജൻ യൂറോപ്യൻ വിഭാഗത്തിന്റെ ഒരു പ്രതിനിധി, രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ, ഒരു പാർസി, ഒരു മുസസ്ലിം, മറ്റു നാലു വ്യക്തികൾ, എക്‌സ് ഒഫീഷ്യോ മെമ്പറായി എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരും ഉണ്ടായിരുന്നു. 1866 ജൂലായ് 12-നാണ് കളക്ടർ ജി.എൻ. ബില്യാർഡിന്റെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നത്[3].
 
1871-ൽ നിയമ പരിഷ്കാരങ്ങൾ നടത്തൂകവഴി നഗരസഭയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നൽകി. ഇതിലൂടെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്നവർക്കു മാത്രം കൗൺസിലർ ആകാനുള്ള പരിഷ്കാരം നിലവിൽവന്നു. 1884-ലെ ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് നിയമത്തിലൂടെ കൗൺസിലർമാരിൽ നാലിൽ മൂന്നിനെ നികുതുദായകർ നേരിട്ടുതിരഞ്ഞെടുക്കാൻ സൗകര്യം ഉണ്ടാക്കി[3]. അതോടെ കളക്ടർ പ്രസിഡന്റാകുന്ന രീതിയും അവസാനിച്ചു. അതോടോപ്പം സർക്കാർ നിർദ്ദേശിക്കുന്നവരോ കൗൺസിലർമാർ തിരഞ്ഞെടുക്കുന്നവരോ ആയ വ്യക്തി ചെയർമാനാകുന്ന സ്ഥിതി നിലവിൽവന്നു. ഈ ചെയർമാനായിരുന്നു നഗരസഭയുടെ കാര്യനിർവഹണാധികാരി.നിലവിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ബീന ഫിലിപ്പ് ആണ് മേയർ.മുസാഫിർ അഹമ്മദ് ഡെപ്യൂട്ടി മേയറും.
 
==== തൃശ്ശൂർ കോർപ്പറേഷൻ ====
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3503525" എന്ന താളിൽനിന്ന് ശേഖരിച്ചത്