"ഡെൽഹി പിടിച്ചടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 27:
ലഹളയും യുദ്ധവും പുരോഗമിക്കുന്ന വേളയിൽ ദില്ലി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് വാർത്താവിനിമയബന്ധങ്ങളറ്റ് ഒറ്റപ്പെടുകയായിരുന്നു. ചുറ്റുവട്ടത്തുമുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങളും അരാജകത്വവുമായിരുന്നു ഇതിനു കാരണം. ശിപായികളടക്കമുള്ള ദില്ലി നഗരത്തിലുള്ളവരുടെയും, നഗരം പിടിച്ചടക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് സൈനികരുടെയും സ്ഥിതി ഇതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.<ref name=LM-3/> ബ്രിട്ടീഷുകാർ ഡെൽഹി റിഡ്ജിൽ നിന്ന് നടത്തിയ ആക്രമണത്തേക്കാൾ ഈ ഒറ്റപ്പെടലാണ് ദില്ലിയിലെ ശിപായിമാർക്ക് വിനയായത്. ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയർന്നു. സാധനങ്ങൾക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. പെട്ടെന്നുതന്നെ ദില്ലി നിവാസികളും ശിപായിമാരും പട്ടിണിയുടെ വക്കത്തെത്തി. ഡെൽഹിയിലെ ശിപായിമാർക്ക് സൈനികമായോ സാമ്പത്തികമായോ മറ്റു വിഭവങ്ങൾ നൽകിയോ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അവരുടെ കൈവശമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പരിമിതവുമായിരുന്നു.<ref name="LM-4">ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [http://books.google.co.in/books?id=wYW5J-jQn8QC&pg=PA4#v=onepage താൾ: 4]</ref>
 
യുദ്ധത്തിലേർപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരാകട്ടെ, മറ്റിടങ്ങളിൽ അവർക്ക് നേരിട്ട തോൽവികളെക്കുറിച്ചറിയാതെ സഹായവും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. ജൂലൈ അവസാനം വരെ ഡെൽഹി റിഡ്ജിലെ ബ്രിട്ടീഷ് പടയാളികൾ, [[ജനറൽ വീലറുടെ]] നേതൃത്വത്തിലുള്ള സൈന്യം കാൻപൂരിൽനിന്നെത്തി ആക്രമണത്തിന്റെ നേതൃത്വമേറ്റെടുക്കും എന്നാണ് കരുതിയിരുന്നത്. ജൂണിൽത്തന്നെ വീലറുടെ സൈന്യം കാൻപൂരിൽ കീഴടങ്ങിയെന്നും തുടർന്ന് എല്ലാവരും ജൂൺ 27-ന് കൂട്ടക്കൊല ചെയ്യപ്പെട്ടു എന്ന കാര്യം വെറും 300 മൈൽ ദൂരെമാത്രമായിരുന്ന അവർക്കറിയുമായിരുന്നില്ല. ഇതിനുപുറമേ വടക്ക് [[ഖൈബർ ചുരം]] വഴിയും തെക്കുപടിഞ്ഞാറുഭാഗത്ത് ബോംബെ വഴിയും രണ്ട് പേർഷ്യൻ സൈനികഘടകങ്ങൾ തങ്ങളെ സഹായിക്കാനെത്തുമെന്നും അവർ വൃഥാ വിശ്വസിച്ചിരുന്നു.<ref name=LM-11>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA11#v=onepage താൾ:11] </ref>
 
== യുദ്ധാനന്തരം ==
"https://ml.wikipedia.org/wiki/ഡെൽഹി_പിടിച്ചടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്