"കരിന്തണ്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
==ഐതിഹ്യം==
[[File:Wayanad Churam thamarasseri.jpg|left|thumb|താമരശ്ശേരി ചുരം]]
കോഴിക്കോട് -വയനാട് പാതയിലുള്ള [[താമരശ്ശേരി ചുരം|താമരശ്ശേരി ചുരത്തിന്റെ]] പിതാവായാണ് കരിന്തണ്ടനെ ആദിവാസികൾ കാണുന്നത്. എഴുതപ്പെട്ട രേഖകളൊന്നും ലഭ്യമല്ല. [[ആദിവാസി|ആദിവാസികൾക്കിടയിലുള്ള]] വായ്മൊഴിക്കഥകളിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണ് നിലവിലുള്ളത്.
 
കോഴിക്കോട്ടു നിന്നും [[ചുരം]] വഴി [[വയനാട്|വയനാടിലേക്കും]] അതുവഴി [[മൈസൂർ|മൈസൂരിലേക്കും]] കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാർ]] ശ്രമിക്കുന്ന കാലം. പല മാർഗ്ഗങ്ങളും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി എന്നാണ് പറയപ്പെടുന്നത്.
ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് [[ഐതിഹ്യം]].
ചതിയാൽ മരണപ്പെട്ട കരിന്തണ്ടന്റെ [[ആത്മാവ്]] അലഞ്ഞു നടന്നു എന്നും ചുരം വഴി പോകുന്ന [[കാളവണ്ടി|കാളവണ്ടികളും]] മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടുവെന്നും, ഒടുവിൽ പ്രശ്നവിധിയായി ഈ ആത്മാവിനെ ഇരുമ്പു ചങ്ങലയിൽ തളച്ചു എന്നും ആദിവാസികൾ വിശ്വസിക്കുന്നു. ഈ ആത്മാവിനെ ഇരുമ്പു ചങ്ങല ബന്ധിച്ച [[ചങ്ങലമരം]] [[ലക്കിടി|ലക്കിടിയിൽ]] ({{coord|11|31|6.95|N|76|1|15.29|E|type:landmark_region:IN|display=inline,title}}) ഇപ്പോഴുണ്ട്. [[കൽ‌പറ്റ|കൽ‌പറ്റയിൽ]] നിന്നും 16 കിലോമീറ്ററും [[സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരിയിൽ]] നിന്ന് 41 കിലോമീറ്ററും [[മാനന്തവാടി|മാനന്തവാടിയിൽ]] നിന്ന് 51 കിലോമീറ്ററുമാണ് ചങ്ങലമരത്തിലേക്കുള്ള ദൂരം.
 
==ഇതുകൂടി കാണുക==
*[[ചങ്ങലമരം]]
"https://ml.wikipedia.org/wiki/കരിന്തണ്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്