"ജോർജ്ജ് തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും, [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനും,]] [[അധ്യാപകൻ|അധ്യാപകനും]] സർവ്വോപരി മുൻ നിയമസഭാഗവുമായിരുന്നു '''കെ. ജോർജ്ജ് തോമസ്'''<ref>{{Cite web|url=http://niyamasabha.org/codes/members/m177.htm|title=Members - Kerala Legislature|access-date=2020-12-22}}</ref>. [[കല്ലൂപ്പാറ നിയമസഭാമണ്ഡലം|കല്ലൂപ്പാറ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചാണ് ഇദ്ദേഹം [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായത്. [[കേരള കോൺഗ്രസ്|കേരളാ കോൺഗ്രസിന്റെ]] ഒരു സ്ഥാപാകംഗവുംകൂടിയായിരുന്നു ഇദ്ദേഹം. [[കോട്ടയം]] കല്ലറക്കൽ കുടുംബത്തിൽ 1926 മാർച്ച് മാസത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തോമസ് അദ്ദേഹത്തിന്റെ പിതാവും റേച്ചൽ തോമസ് ഭാര്യയുമാണ്. ഇവർക്ക് ഒരു മകനും മകളുമുണ്ടായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ പൊതു പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന അദ്ദേഹം [[കേരള കോൺഗ്രസ്|കേരളാകോൺഗ്രസിന്റെ]] സ്ഥാപക നേതാവ് എന്ന നിലയിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്.
 
[[കോട്ടയം|കോട്ടയത്തെ]] [[സി.എം.എസ്. കോളേജ്, കോട്ടയം|സി.എം.എസ്.]] കോളേജിലെ അധ്യാപകവൃത്തിക്ക് ശേഷം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽഅമേരിക്കൻ ഐക്യനാടുകളിൽ]] എത്തിയ അദ്ദേഹം വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഗവേഷണ ബിരുദം നേടി. ''പൗരധ്വനി'' എന്ന പത്രത്തിന്റെ സബ് എഡിറ്ററായിരുന്ന അദ്ദേഹം ''[[കേരളധ്വനി]]'', ''[[കേരളഭൂഷണം]]'', ''[[മനോരാജ്യം]]'' എന്നീ പ്രസിദ്ധീകരണങ്ങളുടെ മനേജിംഗ് ഡയറക്ടറും പബ്ലിഷറുമായിരുന്നു<ref>http://klaproceedings.niyamasabha.org/pdf/KLA-009-00090-00023.pdf</ref>. [[കാനം ഇ.ജെ.|ഇ.ജെ. കാനം]] തുടങ്ങിവച്ച മനോരാജ്യം എന്ന പ്രസിദ്ധീകരണം ജോർജ്ജ് തോമസ് വാങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ തോമസ് കുറച്ച് കാലം മനോരാജ്യത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു എന്നാൽ റേയ്ച്ചലിന്റെ മരണത്തെ തുടർന്ന് ഇത് വ്യവസായിയും സിനിമാ നിർമ്മാതാവുമായിരുന്ന [[ഗുഡ്നൈറ്റ് മോഹൻ]] വാങ്ങുകയും പിൽക്കാലത്ത് പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തു. ജോർജ്ജ് തോമസിന്റെ ഏക പുത്രൻ ജോർജ് തോമസ് ജൂണിയർ (വിജു - 28 വയസ്) 1987 ജൂൺ 2 ന്‌ [[തീക്കോയി]] എസ്റ്റേറ്റിലെ വെള്ളച്ചാട്ടത്തിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞിരുന്നു.<ref>{{Cite web|url=https://timesofindia.indiatimes.com/city/kochi/Lingering-memories-of-a-dreadful-tragedy/articleshow/13678656.cms|title=Lingering memories of a dreadful tragedy|access-date=24 December 2020|last=|first=|date=|website=|publisher=}}</ref>
 
[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)|1965-ലെ തിരഞ്ഞെടുപ്പിൽ]] [[കല്ലൂപ്പാറ നിയമസഭാമണ്ഡലം|കല്ലൂപ്പാറയിൽ]] നിന്ന് [[കേരള കോൺഗ്രസ്|കേരളാ കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം വിജയിച്ചത്, 1966-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക്]] മടങ്ങിപ്പോവുകയും തൊട്ടടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ [[കല്ലൂപ്പാറ|കല്ലൂപ്പാറയിൽ]] നിന്ന് കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച് [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരള നിയമസഭയിൽ]] അംഗമാവുകയും, കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഉപനേതാവാകുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജോർജ്ജ്_തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്