"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 30:
 
1765 ഒക്ടോബറിൽ 9 കോളനിക്കാരുടെ പ്രതിനിധികൾ ന്യൂയോർക്കിൽ സമ്മേളിച്ച് ഒരു അവകാശപ്രഖ്യാപനം നടത്തി. കോളനികൾ സംഘടിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ന്യൂയോർക്ക് സമ്മേളനം. സാമുവൽ ആഡംസ് (1722-1803), പാട്രിക് ഹെന്റി (1736-99) എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്യ്രപ്രക്ഷോഭം പുരോഗമിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് 1766-ൽ സ്റ്റാമ്പ് നിയമം റദ്ദുചെയ്തു. എന്നാലും ബ്രിട്ടീഷ് പാർലമെന്റിന് കോളനികൾക്കുവേണ്ടി നിയമമുണ്ടാക്കാൻ അധികാരമുണ്ടെന്നു പ്രഖ്യാപിക്കുന്ന നിയമം പാർലമെന്റിൽ പാസാക്കുകയും നിയമം നടപ്പിലാക്കാൻ കൂടുതൽ ബ്രിട്ടീഷ് പട്ടാളക്കാരെ കോളനികളിലേക്ക് അയയ്ക്കുകയും ചെയ്തു. പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലം പ്രയോഗിച്ച് താമസിക്കുവാൻ നിയമാനുവാദം നല്കുന്ന ''ക്വാർട്ടറിംഗ് നിയമം'' (Quartering Act) പാർലമെന്റ് പാസാക്കുകയുണ്ടായി. 1767-ൽ ബ്രിട്ടീഷ് ധനകാര്യമന്ത്രിയായിരുന്ന ചാൾസ് ടൗൺഷെന്റ് (1725-67) ഏതാനും നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കി. [[കണ്ണാടി]], [[ഈയം]], [[ചായം]], [[കടലാസ്]], [[തേയില]] എന്നീ സാധനങ്ങളിൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതായിരുന്നു ഈ നിയമങ്ങൾ. ഈ നികുതികൾ അമേരിക്കൻ തുറമുഖങ്ങളിൽ ഈടാക്കാൻ ബ്രിട്ടീഷ് കമ്മീഷണർമാരെ നിയമിച്ചു. നിയമം ലംഘിക്കുന്ന അമേരിക്കക്കാരെ 'ജൂറി' ഇല്ലാതെതന്നെ വിചാരണ ചെയ്തു ശിക്ഷിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ടൌൺഷെന്റ് നിയമങ്ങൾ കോളനിയിലെ കച്ചവടക്കാരുടെ ഇടയിലും അസ്വസ്ഥത ഉണ്ടാക്കി. ഒരു കൊല്ലത്തിനകം ബ്രിട്ടീഷ് ഇറക്കുമതികൾ വളരെക്കുറഞ്ഞു. ക്വാർട്ടറിംഗ് നിയമത്തിന്റെ തണലിൽ ബ്രിട്ടീഷ് ഗവൺമെന്റ് ആയിരം പട്ടാളക്കാരെ ബോസ്റ്റൺ നഗരത്തിലേക്കയച്ചു. ഇത് ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുകയും സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്റ്റൺ നിവാസികൾ ബ്രിട്ടീഷ് പട്ടാളക്കാരെ അധിക്ഷേപിച്ചു. ബോസ്റ്റണിലെ ഈ സംഘട്ടനത്തിൽ (1770) പലരും കൊല്ലപ്പെട്ടു. 'ബോസ്റ്റൺ കൂട്ടക്കൊല' എന്ന പേരിലാണ് ഈ സംഭവം ചരിത്രത്തിൽ അറിയപ്പെടുന്നത്.
 
== ബോസ്റ്റൺ റ്റീടീ പാർട്ടി ==
{{പ്രധാനലേഖനം|ബോസ്റ്റൺ ചായവിരുന്ന്}}
[[File:Boston tea party.jpg|left|thumb|ബോസ്റ്റൺ റ്റീ പാർട്ടി]]
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്