"ജോർജ്ജ് തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| source =http://niyamasabha.org/codes/members/m177.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും, [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനും,]] [[അധ്യാപകൻ|അധ്യാപകനും]], മുൻ നിയമസഭാഗവുമായിരുന്നു '''കെ. ജോർജ്ജ് തോമസ്'''<ref>{{Cite web|url=http://niyamasabha.org/codes/members/m177.htm|title=Members - Kerala Legislature|access-date=2020-12-22}}</ref>. [[കല്ലൂപ്പാറ നിയമസഭാമണ്ഡലം|കല്ലൂപ്പാറ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായത്. [[കേരള കോൺഗ്രസ്|കേരളാ കോൺഗ്രസിന്റെ]] ഒരു സ്ഥാപാകംഗവുമായിരുന്നു ഇദ്ദേഹം. [[കോട്ടയം]] കല്ലറക്കൽ കുടുംബത്തിൽ 1926 മാർച്ചിൽ ജനനം, തോമസ് ആണ് പിതാവ്, റേച്ചൽ തോമസാണ് ഭാര്യ ഇവർക്ക് ഒരു മകനും മകളുമുണ്ടായിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ പൊതു പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം കേരളാകോൺഗ്രസിന്റെ സ്ഥാപക നേതാവ് എന്ന നിലയിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്.
 
കോട്ടയത്തെ [[സി.എം.എസ്. കോളേജ്, കോട്ടയം|സി.എം.എസ്.]] കോളേജിലെ അധ്യാപകവൃത്തിക്ക് ശേഷം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] എത്തിയ അദ്ദേഹം വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഗവേഷണ ബിരുദം നേടി. ''പൗരധ്വനി'' എന്ന പത്രത്തിന്റെ സബ് എഡിറ്ററായിരുന്ന അദ്ദേഹം ''കേരളധ്വനി'', ''കേരളഭൂഷണം'', ''മനോരാജ്യം'' എന്നീ പ്രസിദ്ധീകരണങ്ങളുടെ മനേജിംഗ് ഡയറക്ടറും പബ്ലിഷറുമായിരുന്നു<ref>http://klaproceedings.niyamasabha.org/pdf/KLA-009-00090-00023.pdf</ref>. ഇ.ജെ. കാനം തുടങ്ങിവച്ച മനോരാജ്യം എന്ന പ്രസിദ്ധീകരണം ജോർജ്ജ് തോമസ് വാങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ തോമസ് കുറച്ച് കാലം മനോരാജ്യത്തിന്റെ എഡിറ്ററായിരുന്നു എന്നാൽ റേയ്ച്ചലിന്റെ മരണത്തെ തുടർന്ന് ഇത് [[ഗുഡ്നൈറ്റ് മോഹൻ]] വാങ്ങുകയും പിൽക്കാലത്ത് പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജോർജ്ജ്_തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്