"കത്തിയവാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Gujarat Gulfs.jpg|right|thumb|300px|ഗുജറാത്തിലെ ഉള്‍ക്കടലുകളും കച്ചും കത്തിയവാറും കാണിക്കുന്ന ഉപഗ്രഹ ചിത്രം]]
[[ഗുജറാത്ത്]] സംസ്ഥാനത്തില്‍ [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലിനും]], [[കാംബേ ഉള്‍ക്കടല്‍|കാംബേ ഉള്‍ക്കടലിനും]] ഇടയിലായുള്ള ഏതാണ്ട് ചതുരാകൃതിയിലുള്ള ഒരു ഉപദ്വീപീയപ്രദേശമാണ്‌ '''കത്തിയവാര്‍'''<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=109|url=}}</ref>‌ അഥവാ '''കത്തിയവാഡ്''' (ഗുജറാത്തി: કાઠીયાવાડ; IPA: [kaʈʰijaʋaɽ]). വടക്ക് [[റാന്‍ ഓഫ് കച്ച്]], വടക്കുപടിഞ്ഞാറായി കച്ച് ഉള്‍ക്കടല്‍, പടിഞ്ഞാറും തെക്കും ഭാഗത്ത് [[അറബിക്കടല്‍]], കിഴക്കും തെക്കുകിഴക്കും കാംബേ ഉള്‍ക്കടല്‍ എന്നിവയാണ്‌ കത്തിയവാര്‍ പ്രദേശത്തിന്റെ അതിര്‍ത്തികള്‍.
==ഭൂമിശാസ്ത്രം==
കത്തിയവാറിന്റെ ഭൂരിഭാഗവും [[ഡെക്കാന്‍|ഡെക്കാനുമായി]] ബന്ധപ്പെട്ട ലാവാപ്രദേശമാണ്‌. മദ്ധ്യഭാഗത്തെ ഉയര്‍ന്ന പ്രദേശം വരണ്ട കാടുകളാണ്‌ ([[ഗിര്‍ വനം]]).
 
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ വഴിയില്‍ നിന്ന് മാറിക്കിടക്കുന്ന കത്തിയവാര്‍ മൊത്തത്തില്‍ ഒരു വരണ്ട പ്രദേശമാണ്‌. താഴ്ന്ന പ്രദേശങ്ങളില്‍ 38 സെന്റീമീറ്ററും ഉയര്‍ന്ന പ്രദേശങ്ങലീല്‍ 76 സെന്റീമീറ്ററൂമാണ്‌ വാര്‍ഷികവര്‍ഷപാതം. ഈ വര്‍ഷപാതവും അത്ര ഉറപ്പില്ലാത്തതിനാല്‍ [[കിണര്‍|കിണറുകളില്‍]]] നിന്ന് ജലസേചനം സാധ്യമായ താഴ്വാരങ്ങളില്‍ മാത്രമായി കൃഷി ഒതുങ്ങി നില്‍ക്കുന്നു.
 
ഒരു കാലത്ത് കത്തിയവാര്‍ പ്രദേശം പൂര്‍ണമായും ഇന്ത്യയുടെ പ്രധാന കരയില്‍ നിന്ന് വേറിട്ടുകിടന്നിരുന്നു. അതായത് [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലിന്റേയും]] [[കാംബേ ഉള്‍ക്കടല്‍|കാംബേ ഉള്‍ക്കടലിന്റേയും]] അഗ്രഭാഗങ്ങളെ യോജിപ്പിച്ചുകൊണ്ട് ഒരു വേലിയേറ്റചാല്‍ നിലവിലുണ്ടായിരുന്നു. പില്‍ക്കാലത്ത് ഇത് മണ്ണിട്ട് നികത്തി. ഈ ചാല്‍ കടന്നു പോയിരുന്നിടത്ത് ഇപ്പോള്‍ ചെറിയ ചതുപ്പുനിലങ്ങളും നിരനിരയായുള്ള തടാകങ്ങളുമുണ്ട്. ചാല്‍ മണ്ണിട്ടു മൂടിയപ്പോള്‍ മറ്റു ചില കരപ്രദേശങ്ങള്‍ കാംബേ ഉള്‍ക്കടലില്‍ മുങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്<ref name=rockliff/>.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കത്തിയവാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്